ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ/അക്ഷരവൃക്ഷം/പ്രകൃതിയുടെ ഓർമപ്പെടുത്തൽ
പ്രകൃതിയുടെ ഓർമപ്പെടുത്തൽ
സന്തുലിതാവസ്ഥയിൽ നീങ്ങികൊണ്ടിരുന്ന ജീവിതരീതിയെ ആകെ തകിടം മറിച്ഛ് വില്ക്കപ്പെടാത്ത ഒരു അതിഥി എത്തി, "കൊറോണ വൈറസ് ".വലിപ്പച്ചെറുപ്പമില്ലാതെ അത് സർവ്വരാജ്യങ്ങളെയും പിടിച്ചുലച്ചു. അധികാരികളുടെ, ആരോഗ്യപ്രവർത്തകരുടെ, നിയമപാലകരുടെയെല്ലാം ഉറക്കം കെടുത്തി. ഏതു നിമിഷവും വാതിലിൽ മുട്ടാവുന്ന ഒരു വിരുന്നുകാരനെയും പ്രതീക്ഷിച്ചു നേരിടാനുള്ള തന്ത്രങ്ങളും മെനഞ്ഞു ഇരിപ്പായി സർവ്വരും. പുതിയ പുതിയ പകർച്ചവ്യാധികൾ ഉടലെടുക്കുമ്പോൾ അതിന്റെ കാരണക്കാർ നമ്മൾ തന്നെ എന്ന തിരിച്ചറിവിലേക്ക് നമ്മെ കൂട്ടികൊണ്ട് പോകുകയാണ് കാലം. ജീവജാലങ്ങളുടെ നിലനിൽപിന് വേണ്ടതെല്ലാം പ്രകൃതിയാകുന്ന അമ്മ കനിഞ്ഞു നൽകിയപ്പോൾ സർവ്വതും വെട്ടിപ്പിടിക്കാനുള്ള മനുഷ്യന്റെ അതിമോഹം സ്വന്തം നാശത്തിലേക്കുള്ള പാത തുറന്നു. ജീവൻ നിലനിർത്താൻ വേണ്ട അമൃതാകുന്ന ജലം നൽകിക്കൊണ്ടിരുന്ന നീരുറവകളെ മാലിന്യങ്ങൾ നിക്ഷേപിക്കുവാനുള്ള സ്ഥലങ്ങളിലായി തിരഞ്ഞെടുത്തു. ജീവവായുവിനെ മലിനമാക്കി, അവ ശുദ്ധീകരിക്കുന്ന മരങ്ങളെ സ്വാർത്ഥനേട്ടങ്ങൾക്കുവേണ്ടി നശിപ്പിച്ചു. ശുചിത്വം നിലനിർത്തുകയാണ് ആരോഗ്യസംരക്ഷണത്തിന്റെ മാർഗ്ഗം എന്ന് മനസിലാക്കി. വ്യക്തിശുചിത്വം പോലെത്തന്നെ പ്രധാനമാണ് പരിസരശുചിത്വം. വ്യക്തിശുചിത്വം നിലനിർത്താൻ വേണ്ടി രണ്ടു നേരം കുളിച്ചും, സുഗന്ധം പൂശിയും നടക്കുന്ന മനുഷ്യൻ പരിസരത്തെ വ്യാഖ്യാനിച്ചതിൽ ഒരു ചെറിയ പിഴവ് പറ്റി. പരിസരമെന്നാൽ എന്റെ വീടിന്റെ ചുറ്റുപാടും ആണെന്ന് കരുതി വീട്ടിലെ മാലന്യങ്ങൾ പൊതുസ്ഥലങ്ങളിൽ വലിച്ചെറിയുവാൻ തുടങ്ങി . അങ്ങനെ ചെയ്യുമ്പോൾ നമ്മൾ കാണാത്ത ചില ജീവനുകൾ അവരുടെ ഊഴവും കാത്ത് ഇരിക്കുകയാണെന്ന് നാം മറന്നു. ആ മാലിന്യകൂമ്പാരങ്ങൾ മനുഷ്യനു തന്നെ നാശം വിതക്കുന്ന അണുക്കളുടെ ഉത്ഭവകേന്ദ്രമായി. ഉത്ഭവിച്ചത് അകലെയാണെങ്കിലും അവ വ്യാപിച്ചു കുടിലുമുതൽ കൊട്ടാരംവരെ എത്തി. ഒടുവിൽ അവയെ എങ്ങനെ തുരത്താമെന്നായി ചിന്ത അപ്പോഴും ഉത്തരം ആദ്യത്തേതുതന്നെ "ശുചിത്വം " എന്നെയും ബാധിക്കും എന്ന ഭയം മനുഷ്യരിൽ അവബോധം സൃഷ്ടിച്ചു. ഇന്ന് സാമൂഹ്യാകലവും, ശുചിത്വവും മുഖമുദ്രയാക്കി നഗ്നനേത്രങ്ങൾകൊണ്ട് കാണുവാൻ കഴിയാത്ത അണുക്കളെ ഉന്മൂലനം ചെയ്യുവാൻ വേണ്ടി ഒറ്റക്കെട്ടായുള്ള അശ്രാന്ത പരിശ്രമം..... വിജയം അകലെയല്ല എന്ന് പ്രദീക്ഷിക്കാം കാരണം ഇന്ന് മനുഷ്യൻ ജാതിയോ, മതമോ, ഞാൻ, നീ എന്ന വേർതിരിവോ മറന്നിരിക്കുന്നു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ