ഉള്ളടക്കത്തിലേക്ക് പോവുക

ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്/അക്ഷരവൃക്ഷം/നീഹാരാഭീലം

Schoolwiki സംരംഭത്തിൽ നിന്ന്
21:00, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44032 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= '''നീഹാരാഭീലം''' <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നീഹാരാഭീലം



മുത്തുമണികൾ കാണുന്നു പ്രപഞ്ചത്തിൽ
നിമിഷനേരത്തെ ആയുസ്സ് ഉള്ളവ
ധനുമാസത്തി൯െറ കുളിരണിഞ്ഞരാവിൽ
വെൺമണികല്ലാൽ പ്രകൃതിയെ സ്പർശിക്കുന്നവ


മഞ്ഞുകണങ്ങൾ വരവേൽക്കും ആദിത്യനെ
ജീവ൯ നഷ്ടമാകുന്ന വേദനയാൽ
പ്രകാശമെന്നിൽ വർഷിക്കുമ്പോൾ
ബാഷ്പമായി ശേഷിക്കും എ൯ജീവിതം


പ്രകൃതിയിൽ വിളയാടും തുഷാരബിന്ദുക്കൾ
ക്ഷണികതയെ ജീവിതത്തിലേക്ക് ക്ഷണിക്കുന്നു
ജീവിതത്തോട് ആസക്തി ഉള്ള കണങ്ങൾ
തങ്ങളുടെ ലോകം വെടിയുന്നു

 

അക്ഷരാത്മിക എ എം
9 ന്യൂ എച്ച് എസ്സ് എസ്സ് നെല്ലിമൂട്
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത