എസ്.എച്ച്.എം.ജി.വി.എച്ച്.എസ്.എസ്. എടവണ്ണ/അക്ഷരവൃക്ഷം/സംരക്ഷിക്കാം ഈസമുദ്രങ്ങളെ

Schoolwiki സംരംഭത്തിൽ നിന്ന്
08:46, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18069 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= സംരക്ഷിക്കാം ഈ സമുദ്രങ്ങളെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സംരക്ഷിക്കാം ഈ സമുദ്രങ്ങളെ


ഭൂമിയുടെ നാലിൽ മൂന്ന് ഭാഗത്തോളം വരുന്ന സമുദ്രങ്ങളിൽ വളരെ സമ്പന്നമായ ആവാസവ്യവസ്ഥയാണുള്ളത്. ചതുപ്പുകൾ, കായലുകൾ, അഴിമുഖങ്ങൾ, കണ്ടൽക്കാടുകൾ, പവിഴപ്പറ്റുകൾ, ലഗൂണുകൾ, ആഴക്കടൽ എന്നിവയെല്ലാം സമുദ്ര ആവാസവ്യവസ്ഥയുടെ ഭാഗമാണ്. എന്നാൽ മനുഷ്യൻ്റെ കൈകടത്തലുകൾ സമുദ്രങ്ങളിലും കുറവല്ല. കടലിൽ പലയിടത്തും പ്ലാസ്റ്റിക്ക് മാലിന്യങ്ങളടിഞ്ഞ് തുരുത്തുകൾ പോലും സൃഷ്ടിക്കപ്പെടാറുണ്ട്. കരയിലേതിനേക്കാൾ ഒട്ടേറെ കാലം കടലിൽ അഴുകാതെ കിടക്കാതെ പ്ലാസ്റ്റിക്കിനാവും. ഇതിനുപുറമെ വ്യവസായ ശാലകളിൽ നിന്നുമുള്ള മാലിന്യങ്ങൾ, കീടനാശിനികൾ, അപകടകരമായ രാസവസ്തുക്കൾ, കപ്പലിൽ നിന്നുള്ള എണ്ണ തുടങ്ങിവ കടലിൽ അടിഞ്ഞു കൂടുന്നു. ഈ വിഷ പദാർത്ഥങ്ങൾ മത്സ്യ ങ്ങളിലേക്കും അതുവഴി മനുഷ്യരാശിലേക്ക് എത്തുകയും കാൻസർ പോലുള്ള മാരക രോഗങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു. മാത്രമല്ല ഈ വിഷ പദാർത്ഥങ്ങൾ കടലിലെ വിശാലമായ ആവാസവ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കുന്നു. സമുദ്ര മലിനീകരണം സമുദ്രത്തിൽ വസിക്കുന്നവരെയും കരയിൽ വസിക്കുന്നവരെയും ഒരുപോലെയാണ് ബാധിക്കുന്നത്. അതിനാൽ സമുദ്രങ്ങളെ സംരക്ഷിക്കുക എന്നത് നമ്മളോരോരുത്തരുടെയും കർത്തവ്യമാണ്. സമുദ്രമലിനീകരണം കുറയ്ക്കാൻ വേണ്ടി ഓരോ മനുഷ്യനും പ്രകൃതിക്ക് വരുത്തുന്ന നാശം കുറയ്ക്കാൻ തയ്യാറാവണം. തീരദേശ സംരക്ഷണം, കടൽ മാലിന്യം നിക്ഷേപിക്കുന്നത് നിരോധിക്കൽ തുടങ്ങിയവ ആഗോളതലത്തിൽ കർശനമാക്കുകയും വേണം. പ്രകൃതിക്ക് നാശമുണ്ടാക്കാത്ത രീതിയിൽ പ്രകൃതി വിഭവങ്ങളെ ഉപയോഗിക്കാനും മാലിന്യനിർമാർജനത്തിന് നല്ല മാർഗങ്ങൾ സ്വീകരിക്കുകയും ചെയ്താൽ മാത്രമേ നമുക്ക് ഭൂമിയെയും അതിലൂടെ സമുദ്രങ്ങളെയും രക്ഷിക്കാനാകൂ.

അവിത പ്രിയ
10 എസ്.എച്ച്.എം.ജി.വി.എച്ച്.എസ്.എടവണ്ണ
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം