ജി.എച്ച്. എസ്.എസ്. ഇരിമ്പിളിയം/അക്ഷരവൃക്ഷം/കണ്ണീരൊഴിയാതെ
കണ്ണീരൊഴിയാതെ
"തോൽപ്പിക്കാം മഹാമാരിതൻ കണ്ണീർക്കുടങ്ങളെ അകറ്റാം നിരാശ്രയർ തൻ കണ്ണീരിനെ " നാം വസിക്കുന്ന കുടുംബം ഇന്ന് കൊറോണ എന്ന മഹാവ്യാധിയുടെ വിരൽത്തുമ്പിലാണ്. ചൈന രാജ്യത്തു പിറവികൊണ്ട ഈ ശത്രുവിനെ പറ്റി നാമേവരും ബോധവാന്മാരാണ്. നോവൽ കൊറോണ വൈറസ് എന്ന കോവിഡ് -19 ൻറെ വ്യാപനം തടയാനുള്ള പടയോട്ടത്തിലാണ് നമ്മൾ. മുൻ വർഷങ്ങളിലുണ്ടായ പ്ളേഗ്, വസൂരി, നിപ തുടങ്ങിയ പകർച്ചവ്യാധികളെ ചെറുത്തുനിറുത്തിയത് പോലെ നാം ഈ മഹാമാരിയെയും അതിജീവിക്കും എന്ന് പ്രത്യാശിക്കാം. മനുഷ്യൻ സംസ്‌കാരം മറന്നു. ശുചിത്വം പാലിക്കാത്ത വിഢികളായി മഹാവ്യാധികളെ വീട്ടിലേക്ക് ക്ഷണിച്ചുവരുത്തുന്ന യുവതലമുറ കൊതുകിന് മുട്ടയിടാൻ അവസരമൊരുക്കുകയാണ്. മുട്ടയിട്ട് പെരുകുന്ന കൊതുകൾ മലമ്പനി, ഡെങ്കിപ്പനി, ചിക്കൻഗുനിയ തുടങ്ങിയ മാരകരോഗങ്ങൾ നമുക്ക് തിരിച്ചു നൽകുന്നു. മനുഷ്യൻ ചെയ്തുകൂട്ടിയ എല്ലാ അഹങ്കാരങ്ങൾക്കുമുള്ള മറുപടിയാണ് കൊറോണ വൈറസ്. ഇത് നമ്മെ ഒരുപാട് പാഠം പഠിപ്പിച്ചു. ഏത് പ്രതിസന്ധി ഘട്ടത്തിലും നാം നമ്മുക്ക് ചെയ്യാൻ സാധിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുക. അത് നമ്മുടെ ഉത്തവാദിത്തമാണ്. പരിസര ശുചിത്വവും, വ്യക്തി ശുചിത്വവും പാലിക്കു. നമുക്ക് ഒരുമിച്ചു പ്രവർത്തിക്കാം, രോഗങ്ങളെ അകറ്റിനിർത്താം. വരൂ സോദരങ്ങളെ നാമൊന്നാണ്.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറ്റിപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറ്റിപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 14/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ