ജെ.പി.എച്ച്.എസ്.എസ് ഒറ്റശേഖരമംഗലം/അക്ഷരവൃക്ഷം/ പ്രകൃതിയും മനുഷ്യനും

Schoolwiki സംരംഭത്തിൽ നിന്ന്
17:45, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44031 (സംവാദം | സംഭാവനകൾ) (A)
പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പറയുന്നതിന് മുൻപ് നാം ഒരു കാര്യം തീർച്ചയായും മനസ്സിലാക്കണം. എന്താണ് പ്രകൃതി?കുറെയേറെ വൃക്ഷങ്ങളും ചെടികളും മാത്രമാണോ പ്രകൃതി? അല്ല എന്നതാണ് സത്യം. മനുഷ്യനുൾപ്പെടെ ഭൂമിയിലെ സകല ജീവജാലങ്ങളും,പുഴുവും,പുല്ലും,അണുക്കളും അങ്ങനെ ഒട്ടേറെ ജീവനുകളുടെ ആവാസവ്യവസ്ഥയാണ് നാം പ്രകൃതി എന്നു പറയുന്നത്.
ഓരോ ജീവജാലങ്ങളും പരസ്പരപൂരകങ്ങളാണ് ഒന്നില്ലാതെ മറ്റൊന്നിന് നിലനിൽപ്പില്ല. ആ പ്രക്രിയ ചാക്രികമായി തുടരുന്നു .ഒരു പുതപ്പിൽ നൂലുകൾ പോലെ പ്രകൃതി അതിൻ്റെ വൈവിധ്യങ്ങളെ പരസ്പരം കോർത്തിണക്കിയിരിക്കുന്നു. മനുഷ്യൻ അതിലെ ഒരു കണ്ണി മാത്രം ആണ്. പ്രകൃതി മാതാവാണ് എന്ന് എന്ന് നാം ഇടയ്ക്കിടെ പറയാറുണ്ടല്ലോ അതിൻ്റെ അർത്ഥം എന്താണ്യ നാം ജീവിച്ചു വീഴുന്നത് മുതൽ നാം നമ്മുടെ പെറ്റമ്മയുടെ സംരക്ഷണയിലാണ്. വളരുമ്പോൾ ആകട്ടെ പ്രകൃതിയെന്ന അമ്മയുടെ മടിത്തട്ടിലും. പ്രകൃതി മനുഷ്യന് കേവലം സഹായി അല്ല മറിച്ച് അത് ഗുരുവാണ്, ചൈതന്യമാണ് .ഒരു മനുഷ്യൻ്റെ ജീവിതചര്യ രൂപപ്പെടുന്നത് പ്രകൃതി ആ മനുഷ്യനു നൽകിയ ഗുണങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്. പ്രകൃതി സംസ്കാരമാണ് സംസ്കാരം വ്യക്തിത്വത്തെ പരുവപ്പെടുത്തുന്നു .പ്രാചീന സംസ്കാരങ്ങൾ പരിശോധിച്ചാൽ ഒട്ടുമുക്കാലും പ്രകൃതിയിൽ നിന്ന് ഉടലെടുത്തവയാണ്. പൗരസ്ത്യ- പാശ്ചാത്യ ദർശനങ്ങളിൽ പ്രകൃതിയെ      വാഴ്ത്തിയിരിക്കുന്നത് അതുല്യം ആയിട്ടാണ്. ഈവിധം ദർശനങ്ങൾ നമുക്കുചുറ്റും ഉണ്ടായിട്ടും നാം നമുക്ക് ചൈതന്യം പകരുന്ന പ്രകൃതിയെ നശിപ്പിക്കുകയാണ്. ഈ പ്രവണത വഴി ഒരുക്കുന്നത് പ്രകൃതിയുടെ  ജൈവപുതപ്പിലെ മറ്റ് കണ്ണികളെ എല്ലാം നാം മുറിക്കുകയാണ്. പരസ്പരം പൂരകങ്ങളായി വർത്തിക്കേണ്ട നാമിങ്ങനെ മറ്റു ജീവനുകളെ നശിപ്പിക്കുകയാണ് എങ്കിൽ നമ്മുടെ നാശം വിദൂരമല്ല. ഓരോ ജീവൻ്റെയും നാശം ഓരോ താക്കീതാണ്. വിദൂരതയിൽ മനുഷ്യൻ്റെ അഹങ്കാരത്തിൻ്റെ  മരണമണി ഒന്നു കാതോർത്താൽ കേൾക്കാം. പ്രകൃതിയുടെ മടിത്തട്ടിൽ അലിഞ്ഞ് അവളുടെ വൈവിധ്യങ്ങളുടെ കൗതുകം കൊണ്ടിരുന്ന കാലത്തേക്ക് നമുക്ക് മടങ്ങാം ജീവിതം ചൈതന്യമായമാക്കാം.
ഐശ്വര്യ
10 C ജനാർദ്ദനപുരം എച്ച് എസ് എസ് ഒറ്റശേഖരമംഗലം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം