സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
17:10, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Judit Mathew (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രതിരോധം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതിരോധം


കൊറോണയെന്നൊരു മാരകവ്യാധി
ലോകം മുഴുവൻ പടരുമ്പോൾ
നേട്ടം കുത്തകയാക്കിയ രാജ്യം പോലും
ഞെട്ടി വിറച്ച് പകയ്ക്കുമ്പോൾ
കുട്ടികളായ നമ്മുക്കുമുണ്ട് ചെയ്യാനേറെ കാര്യങ്ങൾ

വ്യക്തി ശുചിത്വം നാം നിത്യവും പാലിക്കാം
സത്യമല്ലാതൊന്നും പറയരുതേ
വാശി വേണം നമ്മുക്കെപ്പോഴും
വൃത്തിയുള്ള വസ്ത്രമേ ധരിക്കൂവെന്ന്

കൈയും മുഖവും കഴുകണം സോപ്പുകൊണ്ടേപ്പോഴും
അന്തകനാം വൈറസിനെ തുരത്തീടുവാൻ
തുമ്മുമ്പോൾ തുണികൊണ്ട് മുഖം മറച്ചീടണം
മുറ്റത്തെങ്ങും കാറിത്തുപ്പരുതേ

കൂട്ടുകാരൊത്തുള്ള കളിയൊന്നും വേണ്ടിനി
മുത്തശ്ശിയോടൊത്തു കുറുമ്പ് കൂടാം
പുറത്തെങ്ങും പോയി കറങ്ങല്ലേ കൂട്ടരേ
വേണ്ടിവന്നാൽ മുഖത്തൊരു മാസ്‌ക് വയ്ക്കാം

നിത്യവും പത്രം വായിച്ചു നോക്കണം
മനസ്സിൽ ഒത്തിരി വാക്കുകൾ 'തറ'മായിടും
അണുവിട തെറ്റാതെ പാലിക്കാം സർക്കാരിൻ നിർദ്ദേശം
അണുവിനെ നമ്മൾ പടികടത്തും

 

ജോവാൻ ജോസ്
1 C സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റു പേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത