Schoolwiki സംരംഭത്തിൽ നിന്ന്
അവധിക്കാലം (കൊറോണക്കാലം)
പരീക്ഷ തുടങ്ങുന്നതിനും മുന്നേ, സ്കൂൾ വാർഷികത്തിനും മുന്നെ ഇത്തവണ സ്കൂൾ അടച്ചു.
പെട്ടെന്നുള്ള അവധി ആദ്യം വിഷമം ഉണ്ടാക്കിയെങ്കിലും കാര്യങ്ങൾ മനസ്സിലായപ്പോൾ നല്ലതാണെന്ന് തോന്നി. എന്തെന്നാൽ കൊറോണാ വൈറസിനെ ലോകമാകെ പേടിക്കുന്നു. നിങ്ങളെല്ലാവരും കേട്ടിരിക്കുമല്ലോ കൊറോണയെപ്പറ്റി.
ഈ ലോകത്ത് കോവിഡ് -19 എന്ന രോഗം ബാധിച്ച് ലക്ഷക്കണക്കിന് ആളുകളാണ് മരിച്ചത്. അത് നമ്മുടെ കേരളത്തെയും പിടികൂടി. സൂക്ഷിച്ചില്ലെങ്കിൽ നമ്മൾക്കും രോഗം വരാം.
ഈ സമയം പുറത്തിറങ്ങാതെ വീട്ടിൽ ഇരിക്കുന്നതാണ് നല്ലത്
പുറത്തിറങ്ങിയാൽ മാസ്കോ തൂവാലയോ കെട്ടണം. എപ്പോഴും കൈകൾ രണ്ടും സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകണം.
മാത്രവുമല്ല ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായയും മൂക്കും തൂവാലകൊണ്ട് മറക്കണം.
ഞാൻ ടിവിയിൽ കണ്ടിരുന്നു സാമൂഹിക അകലമാണ് കൊറോണ വരാതിരിക്കാൻ ഏറ്റവും നല്ല വഴി എന്ന്.
കൂടാതെ ആരോഗ്യ പ്രവർത്തകരും മറ്റും തരുന്ന നിർദ്ദേശങ്ങൾ പാലിക്കുകയും വേണം.
ഈ മഹാ രോഗത്തെ നേരിടാൻ പ്രവർത്തിക്കുന്ന എല്ലാ ആരോഗ്യ പ്രവർത്തകർക്കും എന്റെ നന്ദിയും അഭിനന്ദനങ്ങളും.
|