എന്തൊരു കാലമിത് മഹാവിപത്തിൻ കാലം എവിടേക്ക് നാം പോകുന്നു? മരണം മണക്കുന്ന വ്യാധിയേ എവിടെ നിന്ന് നീ വന്നിവിടെ ? ലോകമാകെ നീ താണ്ഡവമാടി ലക്ഷക്കണക്കിന് മനുജരെ ഇല്ലാതാക്കിയ ചെറുകീടാണുവേ ഇവിടം വിട്ട് നീ പോകേണം നിന്നെ ഇല്ലാതാക്കാൻ കൈകോർക്കും ഞങ്ങൾ ഭാരതമക്കൾ ഭരണകർത്താക്കളും ആരോഗ്യ പ്രവർത്തകരും മാധ്യമ ലോകവും രാഷട്രീയ നേതാക്കളും ഒന്നായി എതിരിടും നിന്നെ ഒറ്റക്കെട്ടായ് ഒരുമയോടെ അതിജീവിക്കും ഈ മഹാവിപത്തിനെ