എന്തൊരു കാലമിത് മഹാവിപത്തിൻ കാലം
എവിടേക്ക് നാം പോകുന്നു?
മരണം മണക്കുന്ന വ്യാധിയേ
എവിടെ നിന്ന് നീ വന്നിവിടെ ?
ലോകമാകെ നീ താണ്ഡവമാടി
ലക്ഷക്കണക്കിന് മനുജരെ
ഇല്ലാതാക്കിയ ചെറുകീടാണുവേ
ഇവിടം വിട്ട് നീ പോകേണം
നിന്നെ ഇല്ലാതാക്കാൻ
കൈകോർക്കും ഞങ്ങൾ
ഭാരതമക്കൾ ഭരണകർത്താക്കളും
ആരോഗ്യ പ്രവർത്തകരും
മാധ്യമ ലോകവും രാഷട്രീയ നേതാക്കളും
ഒന്നായി എതിരിടും നിന്നെ
ഒറ്റക്കെട്ടായ് ഒരുമയോടെ
അതിജീവിക്കും ഈ മഹാവിപത്തിനെ