ഗവ എൽ പി എസ് ഭരതന്നൂർ/അക്ഷരവൃക്ഷം/മണ്ണാണ് ജീവൻ മണ്ണിലാണ് ജീവൻ
പരിസ്ഥിതി
നമ്മുടെ പരിസ്ഥിതി മനുഷ്യനും ജന്തുലോകവും സസ്യജാലങ്ങളും ചേർന്നതാണ്. പരിസ്ഥിതിയ്ക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ ചെയ്യുന്ന കാര്യങ്ങൾ ലോക നാശത്തിന് തന്നെ കാരണമാകുന്നു. നമ്മൾ വലിച്ചെറിയുന്ന പ്ലാസ്റ്റിക്കുകൾ കത്തിച്ച് അതിൽ നിന്ന് ഉണ്ടാകുന്ന പുക ശ്വസിച്ച് മാരകമായ രോഗങ്ങൾ ഉണ്ടാകുന്നു. നാം മണ്ണിലേയ്ക്ക് വലിച്ചെറിയുന്ന പ്ലാസ്റ്റിക്കു- കൾ മണ്ണിൻ്റെ വായുസഞ്ചാരം കുറയ്‍ക്കുന്നു. ചെടികളും സൂക്ഷ്മജീവികളും നശിക്കുന്നു. മനുഷ്യൻ്റെ അനാസ്ഥ മൂലം കായലു- കളും ,പുഴകളും, കുളങ്ങളും നശിക്കുന്നു. മരങ്ങളെ വെട്ടിനശിപ്പിക്കുന്നത് മൂലം പ്രകൃതിയ്ക്ക് തന്നെ അത് ദോഷകരമായി ബാധിക്കുന്നു. മനുഷ്യൻ്റെ പുരോഗതിയ്ക്ക് വേണ്ടി ചെയ്യുന്ന കാര്യങ്ങൾ ഭൂമിയുടെ നിലനിൽപ്പിനു തന്നെ അപകടത്തിലാക്കുന്നു. ഭൂമിയിലെ ചൂടിൻ്റെ വർദ്ധന, കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ, ശുദ്ധജലക്ഷാമം തുടങ്ങിയ പരിസ്ഥിതി പ്രശ്നങ്ങൾ നമ്മെ അലട്ടുന്നു. "പ്രകൃതി നമ്മുടെ മാതാവാണ് ". അതു കൊണ്ട് വരും തലമുറയ്ക്ക് നമ്മൾ കാത്ത് സൂക്ഷിക്കേണ്ടതാണ്. {BoxBottom1 |
പേര്= ഫർഹാന | ക്ലാസ്സ്= 2 എ | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= ഗവ.എൽ.പി.എസ് ഭരതന്നൂർ | സ്കൂൾ കോഡ്= 42603 | ഉപജില്ല= പാലോട് | ജില്ല= തിരുവനന്തപൂരം | തരം= ലേഖനം | color= 5
}} |