Schoolwiki സംരംഭത്തിൽ നിന്ന്
വൈറസ്
ഓർത്തീടുക ലോകമേ
കോവിഡ് എന്ന മഹാമാരി
ലോകത്തേക്ക് വന്നു
ക്ഷണിക്കപ്പെടാത്തൊരു അതിഥിയായി
തൽക്ഷണം പടരുന്ന ഒരു മഹാമാരി
അവന്റെ മുൻപിൽ ജാതിയില്ല
അവന്റെ മുന്നിൽ മതമില്ല
ഭൂമി ഇന്ന് മരണത്തിന്റെ
താഴ്വരയായി മാറി
മർത്യന്റെ മനസ്സിൽ
പേടിപ്പെടുത്തും വിധം
ഉല്ലസിച്ചു നടക്കയാണീ മഹാവീരൻ
ജാതിഭേദമില്ലാതെ മാനവർ
ഒറ്റക്കെട്ടായി മുന്നേറുകയായ്
ഈ മഹാമാരിയെ ചെറുത്തു നിൽക്കാനായി
എന്റെ ഹൃദയം കേഴുന്നു.
കണ്ണീരു വീഴുന്നു
പ്രിയ സോദരർ മരിച്ചുവീഴുന്നോരാദിനം
മാനവരാകെ വീഴുന്നു
എന്ന് തീരുമീ ദുരിതമെൻ ദൈവമേ
കണിവെക്കുക നീയീ ദുരിതകടൽ താണ്ടുവാൻ
|