സെന്റ്.ജോസഫ്സ് എച്ച്.എസ്സ്. ആരക്കുഴ/അക്ഷരവൃക്ഷം/അതിജീവിക്കും നമ്മൾ മഹാമാരിയെ....

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവിക്കും നമ്മൾ മഹാമാരിയെ....

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം മാനവരാശി നേരിട്ട, സാക്ഷ്യം വഹിച്ച മഹാവിപത്ത്. സമാനതകളില്ലാത്ത മഹാമാരി. മാനവജനത വൈറസിനു മുമ്പിൽ ഒരു നിമിഷം പകച്ചു. സമ്പന്നരാഷ്ട്രമെന്നോ ദരിദ്ര രാഷ്ട്രമെന്നോ വ്യത്യാസമില്ലാതെ കൊറോണ രാജ്യങ്ങളെ അടക്കിവാണു. ഇത്തിരിപ്പോന്ന കുഞ്ഞൻ വൈറസിനെ ഏവരും ഭയത്തോടെ നോക്കിനിന്നു. മനുഷ്യജീവനെ കാർന്നുതിന്നുന്ന കൊറോണ വൈറസ് വളരെ പെട്ടന്നുതന്നെ ലോകമെമ്പാടും വ്യാപിച്ചു. കൊറോണ വൈറസ് ലോകത്തൊട്ടാകെ ഭീതി വീഴ്ത്തി മരണം കൊയ്ത്തു. ആളും ആരവവുമായി കഴിഞ്ഞിരുന്ന വുഹാൻ നഗരം.പെട്ടന്ന് സ്തബ്ധമായി. ആളൊഴിഞ്ഞ വീഥികളും ആംബുലൻസിന്റെയും നിലവിളി ശബ്ദവും, മരണഭീതിയിൽ വിറയ്ക്കുന്ന ആളുകളെയും ആണ് പിന്നീട് ലോകം വീക്ഷിച്ചത്...എല്ലാം പെട്ടന്നായിരുന്നു. സമ്പന്നതയുടെയും സമൃദ്ധിയുടെയും പര്യായമായ വുഹാൻ നഗരം തകർന്നത് നിമിഷങ്ങൾക്കുള്ളിൽ.ചൈനയിലെ വുഹാൻ നഗരത്തിലാണ് ആദ്യമായി covid 19 റിപ്പോർട്ട്‌ ചെയ്തത്. മഹാമാരി പൊട്ടിപ്പുറപ്പെട്ട വുഹാൻ നഗരത്തിന്റെ അവസ്ഥ ദിവസങ്ങൾക്കുള്ളിൽ ഹൃദയസ്തംബിതമായി. ആംബുലൻസിന്റെ ശബ്ദവും, നിലവിളി ശബ്ദവും മാത്രമായി അന്തരീക്ഷത്തിൽ. ആളുകൾ പുറത്തിറങ്ങാതെ ഭക്ഷണമില്ലാതെ വീടുകൾക്കുള്ളിൽ ഒരു തടവറയിൽ എന്നാ പോലെ മരണഭയത്തിൽ ജീവിച്ചു. ദിവസങ്ങൾക്കുള്ളിൽ പൊലിഞ്ഞതു അനേക ജീവനുകളാണ്. കൊറോണ വൈറസ് വുഹാൻ നഗരത്തെ വിഴുങ്ങി. എന്നാൽ അതുകൊണ്ട് നിർത്തിയില്ല. ആഴ്ചകൾക്കുള്ളിൽ ലോകത്തെ പല രാജ്യങ്ങളുടെയും അവസ്ഥ വുഹാൻ നഗരത്തിനു തുല്യമായി. 18 ലക്ഷത്തോളം ആളുകൾക്ക് covid19 വൈറസ് ബാധ ഉണ്ടായി. 1 ലക്ഷത്തോളം ആളുകൾക്ക് ജീവൻ നഷ്ടമായി. നിയന്ത്രണനീയമല്ലാത്തവിധം വൈറസ് ലോകമെമ്പാടും പടർന്നു. ഇറ്റലി, സ്പെയിൻ, USA, ചൈന എന്നീരാജ്യങ്ങളിൽ രോഗം വൻ ഭീഷണി ഉയർത്തി. പൊലിഞ്ഞതു ലക്ഷകണക്കിന് ജീവനുകളാണ്. അന്റാർട്ടിക്ക ഒഴികെ എല്ലാ ഭൂഖണ്ഡങ്ങളിലും കൊറോണ പടർന്നു. മരുന്ന് കണ്ടുപിടിച്ചിട്ടില്ലാത്ത ഈ മഹാമാരിയെ അതിജീവിക്കുക എന്നത് ബുദ്ധിമുട്ടാണ്. എങ്കിലും അതിജീവനും ലക്ഷ്യമാക്കി Break the chain എന്ന മുദ്രാവാക്യവുമായി ലോകരാഷ്ട്രങ്ങൾ കൈകോർത്തു. സാമൂഹിക അകലം പാലിച്ചും, കൈകൾ കഴുകിയും, മാസ്ക് കുകൾ ധരിച്ചും, ലോക്കഡോൺ പാലിച്ചു വീടുകളിൽ ഇരിന്നും ഏവരും covid 19 നു് എതിരെ പോരാടി. ഗവണ്മെന്റ്ഉം ജനങ്ങളും അതിജീവനത്തിനായി പോരാടുന്നു.... ഈ പോരാട്ടത്തിൽ താങ്ങും തണലുമായി നിന്ന ആരോഗ്യ പ്രവർത്തകരെ ഒരിക്കലും വിസ്മരിക്കാൻ സാധിക്കുകയില്ല. ഊണും ഉറക്കവുമില്ലാതെ രോഗികൾക്കായി സേവനം ചെയ്ത് അവർ ദൈവതുല്യരായി. വൈറസ് പടരും എന്ന് ഉറപ്പു ഉണ്ടായിട്ടും യാതൊരു മടിയുമില്ലാതെ അവർ രോഗികളെ ശുശ്രുഷിച്ചു. ഒടുവിൽ മരണം വരിച്ചു. അതുപോലെ തന്നെയാണ് ഓരോ പോലീസുകാരും. ലോക്കഡൗൺ കൃത്യമായി പാലിക്കാനും സമൂഹവ്യാപനം തടയാനും അവർ അക്ഷീണം പ്രവർത്തിച്ചു. തീർച്ചയായും നമുക്ക് കൊറോണ എന്നാ മഹാമാരിയെ അതിജീവിക്കാൻ സാധിക്കും. പ്രളയം, നിപ, ഭുകമ്പങ്ങൾ, യുദ്ധങ്ങൾ എന്നിവ അതിജീവിച്ച മാനവരാശിക്ക് കൊറോണയെയും അതിജീവിക്കാൻ സാധിക്കും.

സാൻന്ദ്ര സുരേന്ദരൻ
9A സെന്റ്. ജോസഫ്‍സ് ഹൈസ്കൂൾ ആരക്കുഴ
മൂവാറ്റുപുഴ ഉപജില്ല
മൂവാറ്റുപുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം