പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/വഴിവിളക്കുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
വഴി വിളക്കുകൾ
ഒരു ദിവസം ഒരു കുട്ടി സ്കൂളിലേക്ക് പോകുകയായിരുന്നു .എജിൻ എന്നായിരുന്നു അവന്റെ പേര്. സ്കൂളിലേക്ക് പോകുന്ന വഴിയിൽ ഒരു അപ്പുപ്പൻ ഒരു അമ്മുമ്മയെ സഹായിക്കുന്നത് കണ്ടു. അപ്പോഴാണ് സ്കൂളിലെ ടീച്ചർ പറഞ്ഞത് അവൻ ഓർത്തത് നാളെ പരിസ്ഥിതി ദിനമാണല്ലോ. ടീച്ചർ എന്തെങ്കിലും നല്ല കാര്യം മനസ്സിൽ തോന്നുകയാണെങ്കിൽ പറയാൻ പറഞ്ഞിരുന്നല്ലോ ഞാൻ ഇത് പറയും.ഞാൻ ഇത് പറയുമ്പോൾ എല്ലാവരും എന്നെ പ്രശംസിക്കും. അതോർത്തു നടക്കുകയായിരുന്നു അവൻ, പെട്ടെന്ന് പഴത്തൊലിയിൽ ചവിട്ടി ചറുകിവീണൂ. അവന്റെ യൂണിഫോം മുഴുവൻ ചെളിയായി അവനടുത്തുളള് പൈപ്പിൽ അതെല്ലാം കഴുകികളഞ്ഞൂ എങ്കിലും അത് മുഴുവനായി പോയില്ല. അവൻ വീണ്ടും സ്കൂളിലേക്ക് നടന്നു. സ്കൂളിലെത്തിയപ്പോൾ കുട്ടികളെല്ലാം അവനെ നോക്കി കളിയാക്കാൻ തുടങ്ങി അവൻ പെട്ടെന്ന് ക്ലാസിലെക്കോടി അവന്റെ കൂട്ടുക്കാരോട് ചോദിച്ചു എന്താടായെല്ലാരും എന്നെ നോക്കി ചിരിക്കുന്നുത്?കുട്ടുക്കാർ പറഞ്ഞു അത് നിന്റെ യൂണിഫോമിലെ ചെളികണ്ടായിരിക്കും .ഒരുപാടുണ്ടോ? എന്നവൻ കൂട്ടക്കാരോട് ചോദിച്ചു. ആ ഒരുപാടുണ്ട് എന്ന് അവർ പറഞ്ഞു. പിന്നെ അവൻ അവന്റെ സീറ്റിൽ പോയിരുന്നു കരയാൻ തുടങ്ങി. ആ സമയം അവൻ ആ പഴത്തൊലിയെ കുറയേ ചീത്തപറഞ്ഞൂ .പെട്ടെന്ന് ടീച്ചർ ക്ലാസിലേക്ക് കയറി വന്നു. കുട്ടികളെല്ലാം എഴുന്നേറ്റ് ടീച്ചറെ വണങ്ങി. ഇന്നലെ തന്ന് വർക്ക് എന്തായെന്ന് ടീച്ചർ ചോദിച്ചു. എല്ലാവർക്കും മധുരം കൊടുക്കമെന്നും ക്ലാസ്മുറി വൃ ത്തിയാക്കാമെന്നും മറ്റും പറഞ്ഞു. അങ്ങനെ ഹാജരിന്റെ ഊഴമെത്തി. എജിൻ പറഞ്ഞു നമുക്ക് അമ്മുമ്മാരെയും അപ്പുപ്പന്മാരെയും സഹായിക്കാം.ഇത് കൊളളാം നല്ല് ആശയമാണ്.അതൊക്കെ പോട്ടെ നിന്റെ യൂണിഫോമിലെന്തുപറ്റി? അവൻ നടന്നതെല്ലാം പറഞ്ഞു. ടീച്ചർ പറഞ്ഞു നീ പറഞ്ഞ് കഥയിൽ നമുക്ക് വേണ്ട് കാര്യങ്ങൾ കൂടിയുണ്ടല്ലൊ.നല്ല കാര്യങ്ങളോ അത് എന്താണ് ടീച്ചർ, അവൻ ചോദിച്ചു. അതു പിന്നെ ആ പഴത്തൊലി അവിടെ കിടന്നതുകൊണ്ടല്ലെ നീ വീണത് അതുകൊണ്ടല്ലെ നിന്നെ എല്ലാവരും കളിയാക്കിയത് എന്നിട്ട് നീ ആ പഴത്തൊലി എടുത്ത് മാറ്റിയൊ? ഇല്ല, എന്ന് എജിൻ പറഞ്ഞു. അതുതെ റ്റല്ലെ മോനെ വേറെ ആരെങ്കിലും അത് മാറ്റിയിരുന്നെങ്കിൽ നീ വീഴുമായിരുന്നൊ. ഇപ്പോൾ നീയും അതെടുത്തുമാറ്റിയില്ല ഇനി വേറെ ആരെങ്കിലും അത് ചവിട്ടി വീഴില്ലെ.അപ്പോൾ നമുക്ക് ഇതുപ്പോല്ലുളള ചപ്പുചവറുകളെല്ലാം വൃത്തിയാക്കിക്കൂടെ. അടുത്തത് നിനക്ക് ഇപ്പോൾ നല്ല വസ്ത്രങ്ങളുണ്ടല്ലൊ എന്നാൽ ഒരു ദിവസം ചെളിപുരണ്ട

യൂണിഫോം ഇട്ടപ്പോൾ എല്ലാവരും നിന്നെ കളിയാക്കി അപ്പോൾ ജീവിതകാലമുഴുവൻ മുഷി ഞ്ഞതും ചെളിയും അഴുക്കുമൊക്കെ പറ്റിയ വസ്ത്രങ്ങളിട്ടുനടക്കുന്ന കുട്ടികളുടെ സ്ഥിതി ഒന്ന് ആലോചിച്ചു നോക്കൂ, നമുക്ക് അങ്ങനെയുളള് കുട്ടികൾക്ക് വ സ്ത്രങ്ങളും ആഹാരവുമൊക്കെ വാങ്ങിക്കൊടുത്തൂടെ.അത് ശരിയാണല്ലോ ടീച്ചർ കുട്ടികൾ പറഞ്ഞു. അപ്പോൾ നിങ്ങൾ ഈ കാര്യത്തിൽ എന്റെ കൂടെ നിൽക്കുമൊ? ആ നിൽക്കാം ടീച്ചർ, കുട്ടികൾ ഒരുമിച്ച് പറഞ്ഞു നല്ല ആ ശയം കിട്ടാൻ കാരണക്കാരനായ എജിന് ടീച്ചർ നന്ദി പറഞ്ഞു.

ജനി ജിംസൺ
8A pallithura hss
kaniyapuram ഉപജില്ല
thiruvananthapuram
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ