ജി എച്ച് എസ് എസ് കൊട്ടില/അക്ഷരവൃക്ഷം/കൊറോണ കിരീടമണിയുമ്പോള്
കൊറോണ കിരീടമണിയുമ്പോള്
കൊറോണ കിരീടമണിയുമ്പോൾ, ലോകം വിറങ്ങലിക്കുന്നു. നാട് നടുങ്ങുന്നു. ഭയം പരക്കുന്നു.
ജാഗ്രത കനക്കുന്നു. കൂട്ടം ചേരാതെ കൂട്ടുകാരെ കാണാതെ സ്കൂളിൽ പോകാതെ പരീക്ഷയെഴുതാതെ കളിക്കൂട്ടമില്ലാതെ വീട്ടിലിരിക്കുന്നു.
സഹോദരങ്ങൾക്കായി കാതോർക്കുന്നു. സ്നേഹം കരുതലാകുന്നു. സുരക്ഷ ലക്ഷ്യമാകുന്നു. സാന്ത്വനം ഓൺലൈനിലാകുന്നു.
ഭയം പിന്നിലാകുമ്പോൾ ചങ്ങല പൊട്ടിക്കുമ്പോൾ സമാനതകളില്ലാത്ത തണലേറ്റ് അതിജീവനത്തിന്റെ പടവുകൾ താണ്ടുമ്പോൾ കൊറോണ പടിയിറങ്ങുന്നു... |