ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/അക്ഷരവൃക്ഷം/'''താണ്ഡവമാടുന്ന രാക്ഷസൻ'''

Schoolwiki സംരംഭത്തിൽ നിന്ന്
താണ്ഡവമാടുന്ന രാക്ഷസൻ

താണ്ഡവമാടുന്നു
രാക്ഷസൻ
മുഴങ്ങുന്നു മർത്യന്റെ ക്രന്ദനം
കാട്ടുതീ പോൽ പടർന്ന്
കത്തിയെരിക്കുന്നു മനുഷ്യ ജീവിതങ്ങൾ
സ്വച്ഛന്ദ ജീവിത സ്വപ്നങ്ങളെ
അനായാസം പിഴുതെറിഞ്ഞു നീ
വ്യർത്ഥമായ്‌ തീർന്നൊരു മർത്യന്റെ മാനസം
ഭയത്തിന്റെ കുഴിയിൽ വീണു കേണി ടുന്നു
കണ്ണുനീർ നൽകി നീ പൊട്ടിച്ചിരിക്കുമ്പോൾ
പൊരുതാൻ ശ്രമിക്കുകയാണ് ലോകം
നിൻ പേർ കേൾക്കുമ്പോൾ ഭയക്കുന്ന മാനുഷർ
ഒരു നാൾ നിനക്കു നേർകുതിച്ചു ചാടും
നിന്റെ അലറിക്കരച്ചിലിൽ മാനുഷർ
കാളിയ സർപ്പങ്ങളായി മാറും
അതിജീവനത്തിന്റെ ആയുധങ്ങൾ നിന്നെ
കാർന്നുതിന്നാനായി ഒന്നു ചേരും
സ്നേഹത്തിൻ ആഴവും സ്വപ്നത്തിൻ തീക്ഷ്ണവും
നിമിഷങ്ങൾകൊണ്ടു നീ തകർത്തിടുമ്പോൾ
കച്ചകെട്ടിച്ചീടുകയാണ് മർത്യർ നിന്നെ
പിച്ചി ചീന്താനായ് ഒരുങ്ങിടന്നു
ഇടറില്ല പതറില്ല ഇനിയൊരു ലക്ഷ്യമേ
ജീവിക്കുക എന്നതൊന്നു മാത്രം
കൈവിട്ടു പോകില്ല ഇനിയൊരു ജീവനും
ഒന്നായ് നമ്മൾ പൊരുതി നില്കും
പഠിയ്ക്കുക നാം ഇനിയെങ്കിലും പാഠങ്ങൾ
സ്നേഹിയ്ക്കുക ഭൂമിദേവിയെ നാം
                       സ്നേഹിയ്ക്കുക ഭൂമിദേവിയെ നാം...............