പി.എം.എം.യു.പി.എസ് ചെന്ത്രാപ്പിന്നി/അക്ഷരവൃക്ഷം/ഭൂവിനെ സ്നേഹിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
17:43, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24553 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഭൂവിനെ സ്നേഹിക്കാം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭൂവിനെ സ്നേഹിക്കാം

ഓർമ്മകൾ വറ്റാത്ത ബാല്യകാലം
വയലേലകൾക്കപ്പുറം, കാവുകൾപ്പുറം
ഓടിത്തിമിർത്ത ബാല്യകാലം
ഈ ഭൂവിനെ സ്നേഹിച്ച ബാല്യകാലം
പൂക്കൾതൻ സൗരഭ്യം നിറയും
ശലഭങ്ങൾതൻ പൂച്ചിറകുകൾ പറക്കും
സ്വാർത്ഥത തൻ മതിലുകൾ തകരും
സ്വച്ഛമാം ശാന്തമാം ജനജീവിതം
എങ്ങനീയാറുകൾ വറ്റിവരണ്ടു
എങ്ങനീതരിശുപാടങ്ങൾ പെരുകി
ഇളംകാറ്റു വീശുവാൻ പ്രകൃതി മറന്നുപോയ്
എന്തിനീ ഭൂമിതൻ മാറുപിളർത്തു
മാമ്പൂ കൊഴിയും കളിമുറ്റമെങ്ങുപോയ്
അണ്ണാൻ ചിലക്കും ചില്ലകൾ എങ്ങുപോയ്
പുള്ളിപ്പശുവിൻ അകിടിൽ നിറയും
പൈമ്പാലിൻ മാധുര്യം എങ്ങുപോയ്

എന്തിനീ മർത്യരാം നാമിതു ചെയ്തു
എന്തിനീ ധാത്രിതൻ രക്തം കുടിച്ചു
ഇനി നമുക്കൊന്ന് തിരികെ നടക്കാം
ഈ ഭൂവിനെ നമുക്കറിഞ്ഞ് ചുംബിച്ചീടാം

ആസിയ നസ്റിൻ, ക്ലാസ് VII
പി.എം.എം.യു.പി.എസ് ചെന്ത്രാപ്പിന്നി