ഗവൺമെന്റ് ട്രൈബൽ യു പി എസ് പതിപ്പളളി/അക്ഷരവൃക്ഷം/virus

Schoolwiki സംരംഭത്തിൽ നിന്ന്
virus

പതിവുപോലിന്നു‍ ‍‍‍‍‍‍‍‍‍‍ഞാൻ സ്കൂളിൽചെന്നു
കൂട്ടുകാരൊത്തു നടന്നനേരം
നാളെ മുതൽ നിങ്ങൾ സ്കൂളിൽ വരേണ്ടെന്ന്
ചൊല്ലി ഞങ്ങളുടെ അദ്ധ്യാപകർ
അയൽരാജ്യത്തുണ്ടായ മഹാമാരിയിന്നിതാ
നമ്മുടെ നാട്ടിലുമെത്തിയത്രെ
നമ്മുടെ നാടിന്രെ സംരക്ഷണത്തിനായ്
സർക്കാരീ തീരുമാനത്തിലെത്തി
കുുട്ടികളാം ‍‍‍‍‍‍‍‍‍‍‍‍ഞങ്ങൾ ഈ വാർത്ത കേട്ടതും
ആനന്ദത്തോടങ്ങു വീട്ടിലെത്തി
ഇനിയുള്ള ഓരോ നിമിഷവും നമ്മൾ
ജാഗ്രതയോടിരിക്കണമത്രെ
കൂട്ടുകാരൊത്ത് കളിക്കരുത്കവിത
വീടിനു വെളിയിൽ പോകരുത്
ഇടയ്ക്കിടെ കൈകൾ കഴുകിടേണം
സോപ്പിട്ടു വൃത്തിയായി കഴുകിടേണം
ടി വി തുറന്നാലും പത്രങ്ങൾ വായിച്ചാലും
കൊറോണ വൈറസിന്രെ വാർത്ത മാത്രം
കൊറോണ വൈറസിനെതിരെ പൊരുതാൻ
ആരോഗ്യപ്രവർത്തകർ കൂടെയുണ്ട്
നാട്ടിലിറങ്ങി നടക്കും മനുഷ്യരെ
തിരുത്തിയകററുവാൻ പോലീസുകാർ
നാമെല്ലാം ജാഗ്രതയോടിരുന്നാൽ
ഈ വൈറസിനെ ഇല്ലാതാക്കാം.

കീർത്തന ബിജു
5 എ ഗവൺമെൻറ് ട്രൈബൽ യൂ പി എസ് പതിപ്പള്ളി,
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത