ടാഗോർ മെമ്മൊറിയൽ എച്ച്.എസ്.വെള്ളോറ/അക്ഷരവൃക്ഷം/ആയ‍ുധം എടുക്കാത്ത യുദ്ധം

Schoolwiki സംരംഭത്തിൽ നിന്ന്
15:11, 11 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GEETHA C A (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ആയ‍ുധം എടുക്കാത്ത യുദ്ധം <!...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആയ‍ുധം എടുക്കാത്ത യുദ്ധം

ലോകം അടഞ്ഞിരിക്കുന്നു
നാം അകത്തിരിക്കുന്നു
വീക്ഷണങ്ങൾക്കും
അതിർവരമ്പുണ്ടെന്ന് പറഞ്ഞ്
ജനലഴികളിലൂടെ ലോകം കാണാൻ
പഠിപ്പിച്ച‍ു ഈ 'കൊറോണ' കാലം.
           ഈ മടുപ്പിക്കുന്ന ഏകാന്തത
           ബോറടിപ്പിക്കുന്നു എങ്കിൽ
            മനസുകൊണ്ട് ഒരു
            യാത്ര പോകുക.
ഭൂതകാലത്തിലെ കണ്ണീർ-
നനവിലേക്ക്,.....നഷ്ട സ്വപ്നങ്ങളിലേക്ക്
ഒടുവിൽ ഇറ്റുവീഴ‍ുന്ന
ഉപ്പ‍ുതുള്ളികൾ കൊണ്ട്
ഒരു കടലു പണിയുക....
ഒടുവിൽ അങ്ങിനെ... അങ്ങിനെ.....

സനിഗ.പി
9 B ടാഗോർ മെമ്മോറിയൽ എച്ച്.എസ്.എസ് വെള്ളോറ
പയ്യന്ന‍ൂർ ഉപജില്ല
കണ്ണ‍ൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത