ജി. എച്ച്. എസ്. എസ്. ഉദിനൂർ/അക്ഷരവൃക്ഷം/ശുചിത്വത്തിലൂടെ രോഗപ്രതിരോധം.

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വത്തിലൂടെ രോഗപ്രതിരോധം

    ഒരു ജീവിക്ക് ജീവിക്കാൻ അത്യാവശ്യമായ ഘടകങ്ങളാണ് അതിന്റെ പരിസ്ഥിതി, ശുചിത്വം രോഗപ്രതിരോധം,  തുട ങ്ങിയവ. ശുചിത്വത്തെ നമുക്ക് മൂന്നായി തരംതിരിക്കാം വ്യക്തിശുചിത്വം പരിസര ശുചിത്വം സാമൂഹ്യ ശുചിത്വം. ഇവ പാലിച്ചാൽ നമുക്ക് പലതരത്തി ലുള്ള രോഗങ്ങളെ അകറ്റി നിർത്താം. വ്യക്തിശുചിത്വം പാലിക്കുന്നതിൽ ലുടെ നമുക്ക് രോഗപ്രതിരോധശേഷി നേടാൻ സാധിക്കും. വ്യക്തി ശുചിത്വത്തിന് ഭാഗമായി ഭക്ഷണത്തിനു മുമ്പും ശേഷവും പുറത്തു പോയി വന്നതിനു ശേഷവും കൈകൾ സോപ്പുപയോഗിച്ചു കഴുകുക. ഇതിലൂടെ വയറിളക്കം കൊറോണ തുടങ്ങിയ മാരക രോഗങ്ങളിൽ നിന്നും നമുക്ക് രക്ഷനേടാൻ സാധിക്കും. ആരോഗ്യ ശുചിത്വത്തിന് ഭാഗങ്ങളാണ് വ്യക്തിശുചിത്വം ഗൃഹ ശുചിത്വം പരിസര ശുചിത്വം. ഇത് പാലിക്കുന്നതിലൂടെ പല മാരക രോഗങ്ങളെ അകറ്റി നിർത്താം സാധിക്കുന്നു. അങ്ങനെ പലതരം പകർച്ചവ്യാധികളിൽ നിന്ന് മുക്തി നേടാൻ സാധിക്കുന്നു. ആരോഗ്യ ശുചിത്വം പാലിക്കുന്നതിൽ ഊടെ നമുക്ക് 90% രോഗങ്ങളെ പ്രതിരോധിക്കാൻ സാധിക്കുന്നു. തുമ്മുമ്പോഴും ചുമക്കുമ്പോഴും മുഖം തൂവാല കൊണ്ട് മറയ്ക്കുക വ്യക്തിത്വത്തെ ഭാഗമാണ്. പരിസരം വൃത്തിയാക്കുക എന്നത് പരിസര ശുചിത്വത്തിന് ഭാഗമാണ്.
    ഇവയിലൂടെ നമുക്ക് പലതരം രോഗങ്ങളെ തടയാം. ഒരു ജീവി പൂർണ്ണ ആരോഗ്യത്തോടെ ജീവിക്കണമെങ്കിൽ  പരിസ്ഥിതി സംരക്ഷണം ശുചിത്വം തുടങ്ങിയവ അത്യാവശ്യമാണ്. മനുഷ്യന്റെ പല്ല് ദുഷ്കർമ്മങ്ങൾ മൂലം പ്രകൃതിയുടെ സന്തുലനാവസ്ഥ നഷ്ടപ്പെടുന്നു. ഇതുമൂലം കാലാവസ്ഥ മാറ്റം ഉണ്ടാകുന്നു. പെട്ടെന്നുണ്ടാകുന്ന കാലാവസ്ഥാമാറ്റങ്ങൾ കൊണ്ട് പലതരം രോഗങ്ങൾ രൂപംകൊള്ളുന്നു. പരിസ്ഥിതി സംരക്ഷണത്തിലൂടെ നമുക്ക് രോഗപ്രതിരോധശേഷി നേടാം. പ്രകൃതിയിലെ ഓരോ മരങ്ങൾ മുറിക്കുമ്പോഴും നമ്മൾ നമ്മുടെ രോഗപ്രതിരോധശേഷി കുറയ്ക്കുകയാണ്. കാരണം അമിതമായി മരങ്ങൾ മുറിച്ചു നീക്കിയാൽ പ്രകൃതിയുടെ സന്തുലനാവസ്ഥ മാറുകയും കാലാവസ്ഥ മാറ്റം ഉണ്ടാവുകയും ചെയ്യുന്നു. ഇതുകൊണ്ട് പല രോഗങ്ങൾ ഉണ്ടാകുന്നു. എത്ര നമ്മൾ ശുചിത്വം പാലിക്കുന്നുണ്ടോ അത്രയും നമുക്ക്  പ്രതിരോധിക്കാം. പ്രകൃതിയെ സംരക്ഷണം  എന്നത് ഓർമിപ്പിക്കാൻ വേണ്ടിയാണ് ജൂൺ 5 പരിസ്ഥിതി ദിനമായി കൊണ്ടാടുന്നത്. നമ്മൾ ശുചിത്വം പാലിച്ചാൽ നമുക്ക് രോഗപ്രതിരോധശേഷി നേടും അതുകൂടാതെ രോഗവ്യാപനം കുറയ്ക്കാൻ സാധിക്കുന്നു. പരിസ്ഥിതി സംരക്ഷണത്തിലൂടെയും ശുചിത്വ പാലനത്തോടൊപ്പവും  നമുക്ക് രോഗങ്ങളെ പ്രതിരോധിക്കാം. 

പരിസ്ഥിതി സംരക്ഷണത്തിലൂടെയുംശുചിത്വത്തിൽ കൂടിയും നമുക്ക് രോഗങ്ങളെ അകറ്റി നിർത്താം...

സഞ്ജന കെവി
8 ജി എച്ച് എസ്സ് എസ്സ് ഉദിനൂർ
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം