ഉള്ളടക്കത്തിലേക്ക് പോവുക

എസ്. ബി. എസ്. ഓലശ്ശേരി/പ്രവർത്തനങ്ങൾ/2019-20/സീഡ് പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
18:37, 8 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21361 (സംവാദം | സംഭാവനകൾ) ('<font color=green><big>'''കർഷകനെ ആദരിച്ച് എസ്.ബി.എസ് ലെ വിദ്യാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കർഷകനെ ആദരിച്ച് എസ്.ബി.എസ് ലെ വിദ്യാർത്ഥികൾ

ദേശീയ കർഷക ദിനത്തിൽ കർഷകനെ ആദരിച്ച് എസ്.ബി.എസ് ഓലശ്ശേരിയിലെ വിദ്യാർത്ഥികൾ. വിദ്യാലയത്തിന്റെ പരിസരത്തിലുളള പാരമ്പര്യ കർഷകനായ ശ്രീ. ശിവദാസൻ അവർകളെ വാർഡ് മെമ്പർ ശ്രീമതി കോമളം പൊന്നാട അണിയിച്ചു.പുതിയ തലമുറയ്ക്ക് കൃഷിയുടെ പുത്തൻ അറിവുകൾ പകർന്നു നൽകി. വിദ്യാർത്ഥികൾ കൃഷിയുമായി ബന്ധപ്പെട്ട നാട്ടറിവുകൾ അഭിമുഖത്തിലൂടെ ചോദിച്ചു മനസ്സിലാക്കി.പാരമ്പര്യവും ആധുനികവുമായ കൃഷി ഉപകരണങ്ങളായ കലപ്പ, മുറം,വട്ടി,ചവിട്ടിമരം, നിരത്ത്മരം,തൊട്ടി, അരുവാൾ, വട്ടപരമ്പ്, കറ്റ പരമ്പ്, പറ, ഇടങ്ങാഴി, നാഴി, പമ്പ്സെറ്റ്, ട്രാക്റ്റർ, പുല്ല് വെട്ടുന്ന യന്ത്രം തുടങ്ങിയവയുടെ പ്രദർശനത്തിലൂടെ ഇവയുടെ ഉപയോഗം മനസ്സിലാക്കാനും സാധിച്ചു.

|| ||