മന്ദങ്കാവ് എ. എൽ. പി സ്കൂൾ/5.ബഷീർ അനുസ്മരണം
ബഷീർ അനുസ്മരണം
കഥ പറഞ്ഞുപറഞ്ഞ് ഒടുവിൽ കഥയായി മാറിയ മനുഷ്യൻ!
ജൂലായ് 2019: അതെ, കഥ പറഞ്ഞുപറഞ്ഞ് ഒടുവിൽ കഥയായി മാറിയ മനുഷ്യൻ - വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മകൾ അയവിറക്കിക്കൊണ്ട് സ്കൂളിൽ വായനപക്ഷാചരണത്തിന് സമാപനമായി. മലയാളസമിതിയുടെ ആഭിമുഖ്യത്തിൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച വായനപക്ഷാചരണ സമാപനയോഗവും ബഷീർ അനുസ്മരണവും യുവകവയിത്രിയും സിനിമാതാരവുമായ ശ്രീമതി. ശ്രുതി വൈശാഖ് ഉദ്ഘാടനം ചെയ്തു. കവിതയിലൂടെയും ഗാനത്തിലൂടെയും പിഞ്ചുകുട്ടികളുടെ മനം കവർന്നെടുത്ത അവർ വായന ഒരു സംസ്കാരമായി വളർത്തിക്കൊണ്ടുവരണം എന്ന് അഭിപ്രായപ്പെട്ടു. അദ്ധ്യാപക രക്ഷാകർത്തൃസമിതി പ്രസിഡണ്ട് ശ്രീ.കെ.എം.നാരായണൻ അദ്ധ്യക്ഷനായിരുന്നു. നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീമതി.ഷാഹിന ചേരിക്കുന്നുമ്മൽ, ശ്രീ.പ്രദീപൻ.സി.പി, സ്കൂൾ മാനേജർ ശ്രീ.കേശവൻ കാവുന്തറ, പ്രധാനാദ്ധ്യാപിക ശ്രീമതി.മിനികുമാരി.ടി.കെ എന്നിവർ യോഗത്തിൽ സംസാരിച്ചു. ഇതോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കു വേണ്ടി നടത്തിയ ചുമർപത്രിക-പോസ്റ്റർ നിർമ്മാണ മത്സരങ്ങളിൽ വിജയികളായവരെ മലയാളസമിതി സമ്മാനങ്ങൾ നല്കി അഭിനന്ദിക്കുകയും വിശിഷ്ടാതിഥികളെ പുസ്തകങ്ങൾ നല്കി ആദരിക്കുകയും ചെയ്തു.ലായ് 2019:
ജൂലായ്ൾ 2018: മലയാളസമിതിയുടെ ആഭിമുഖ്യത്തിൽ ബഷീർ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി.ഷാഹിന ചേരിക്കുന്നുമ്മൽ വായനാ പക്ഷാചരണത്തിന്റെ സമാപനയോഗം ഉദ്ഘാടനം ചെയ്തു. കവയിത്രിയും അദ്ധ്യാപികയുമായ ശ്രീമതി.രാധ പുതിയേടത്ത് ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. കുട്ടികളുടെ പ്രശ്നോത്തരിമത്സരങ്ങളിൽ വിജയികളായവർക്ക് ഗ്രാമപഞ്ചായത്തംഗം ശ്രീ. പ്രദീപൻ.സി.പി സമ്മാനങ്ങൾ വിതരണം ചെയ്തു. രക്ഷിതാക്കൾക്കുവേണ്ടി ഉപന്യാസമത്സരവും സംഘടിപ്പിക്കപ്പെട്ടു. യോഗത്തിൽ പി.ടി.എ.പ്രസിഡണ്ട് ശ്രീ.കെ.എം.നാരായണൻ അദ്ധ്യക്ഷനായിരുന്നു. സ്കൂൾ മാനേജർ, സതീഷ്കുമാർ കോലാത്ത് എന്നിവർ സംസാരിച്ചു.