ശിവറാം എൻ എസ് എസ് എച്ച് എസ് എസ് കരിക്കോട്/ലിറ്റിൽകൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ്'
കേരളത്തിലെ ഹൈടെക് വിദ്യാലയങ്ങളിലെ ഐ ടി കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ്. അഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് പദ്ധതി പ്രവർത്തനങ്ങൾ ആരംഭിച്ചു. സുനീർ ,അനുപമ എന്നിവരാണ് ലിറ്റിൽ കൈറ്റ്സിന്റെ ചുമതലയുള്ള അധ്യാപകർ. പത്താംക്ലാസിൽ 39 ഒമ്പതാം ക്ലാസിൽ 38 എട്ടാംക്ലാസിൽ 38 അംഗങ്ങളാണ് ശിവറാം ലിറ്റിൽ കൈറ്റ്സ്
വിവിധ പരിശീലനങ്ങൾ, വിദഗ്ദ്ധരുടെ ക്ലാസ്സുകൾ, ഇൻഡസ്ട്രിയൽ വിസിറ്റുകൾ, ക്യാമ്പുകൾ തുടങ്ങിയവ നടത്തപ്പെടുന്നു. അനിമേഷൻ, പ്രോഗ്രാമിങ്, മലയാളം കമ്പ്യൂട്ടിങ്, ഗ്രാഫിക് ഡിസൈനിങ്, മൊബൈൽ ആപ്പ് നിർമാണം, ഹാർഡ് വെയർ പരിശീലനം, ഇലക്ട്രോണിക്സ്, റോബോട്ടിക്സ്, വെബ് ടീവി തുടങ്ങിയവയിൽ പ്രത്യേകം പരിശീലനം നൽകുന്നു.
ഡിജിറ്റൽ പൂക്കളം
26 ഡിജിറ്റൽ അത്തപൂക്കളം സ്കൂളിൽ നിർമ്മിച്ചു വിവിധ ക്ലാസുകളിൽ വിവിധതരത്തിലുള്ള അത്തപ്പൂക്കളം കളാണ് മത്സരത്തിനായി ഉണ്ടായത് 10 c ഒന്നാം സ്ഥാനവും 8E രണ്ടാംസ്ഥാനവും7c മൂന്നാംസ്ഥാനവും നേടി 3 ഡിജിറ്റൽ പൂക്കളങ്ങളും സ്കൂൾ വിക്കിയിൽ അപ്ലോഡ് ചെയ്തു സബ്ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം 10 c നിർമ്മിച്ച അത്തപ്പൂക്കള ത്തിന് ആയിരുന്നു. കുട്ടികളും അധ്യാപകരും ചേർന്നു വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. വടംവലി, ഓണപ്പാട്ട് മത്സരം, കസേരകളി എന്നിവ വളരെ ആഘോഷപൂർവ്വം നടന്നു.
മുഖ്യപരിശീലന പ്രവർത്തനങ്ങൾ
ബ്ലോഗ് നിർമ്മാണം ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളക്കുറിച്ചും മുഖ്യ ഐ.ടി. വിവരങ്ങളെക്കുറിച്ചുമുള്ള വാർത്തകൾ പ്രദർശിപ്പിക്കുന്നതിന് ബ്ലോഗ് നിർമ്മിച്ചത്.
ബ്ലോഗ് നിർമ്മാണം
സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങളും ലിറ്റിൽ കൈറ്റ്സ് ആവശ്യമായ ഡൗൺലോഡ് കളും ഉൾപ്പെടുത്തിയാണ് ബ്ലോഗ് നിർമിച്ചത്പരിശീലനത്തിനുമായി തെരഞ്ഞെടുത്ത കുട്ടികൾക്ക് ക്ലാസ് നടക്കുന്നു.
ഡിജിറ്റൽ ലൈബ്രറി
09/10/2019
കുഞ്ഞി ചിറകുകൾ എന്ന പേരിൽ ലിറ്റിൽ കൈറ്റ്സ് തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ സ്കൂൾ വിക്കിയിൽ അപ്ലോഡ് ചെയ്തു.
ഡിജിറ്റൽ മാഗസിൻ
മാഗസിൻ ലഭിക്കുന്നതിന് ചുവടെ നൽകിയ ലിങ്കിൽ ക്ലിക്ക് ചെയ്യുക. ഡിജിറ്റൽ മാഗസിൻ 2019