പി.ടി.എം.എച്ച്.എസ്.എസ്. താഴേക്കോട്/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
18096-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്18096
യൂണിറ്റ് നമ്പർLK/18096/2018‌
അംഗങ്ങളുടെ എണ്ണം28
റവന്യൂ ജില്ലമലപ്പുറം‌
വിദ്യാഭ്യാസ ജില്ല മലപ്പുറം‌
ഉപജില്ല പെരിന്തൽമണ്ണ
ലീഡർമിൻഹാജ്
ഡെപ്യൂട്ടി ലീഡർമൂസമ്മിൽ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സിന്ധു.പി.ആർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2അനിത.കെ
അവസാനം തിരുത്തിയത്
05-09-2019Anithacsd

യൂണിറ്റ് രജിസ്റ്റട്രേഷൻ

ലക്ഷ്യം
ഹാർഡ്‌വെയർ, അനിമേഷൻ, ഇലക്ട്രോണിക്‌സ്, മലയാളം കംപ്യൂട്ടിങ്, സൈബർ സുരക്ഷാ മേഖലകൾക്കുപുറമെ മൊബൈൽ ആപ്പ് നിർമാണം, പ്രോഗ്രാമിങ്, റോബോട്ടിക്‌സ്, ഇ കൊമേഴ്‌സ്, ഇ ഗവേണൻസ്, വീഡിയോ ഡോക്യുമെന്റേഷൻ, വെബ് ടിവി തുടങ്ങിയ നിരവധി മേഖലകൾ അടങ്ങുന്നതാണ് ലിറ്റിൽ കൈറ്റ്‌സ്'ക്ലബ്ബുകളുടെ പ്രവർത്തനം. സ്‌കൂളുകളിലെ ഹാർഡ്‌വെയർ പരിപാലനം, രക്ഷാകർത്താക്കൾക്കുള്ള കംപ്യൂട്ടർ സാക്ഷരത, ഏകജാലകം ഹെൽപ് ഡെസ്‌ക്, ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക ഐടി പരിശീലനം, പൊതുജനങ്ങൾക്ക് സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്ത് നൽകൽ, ഡിജിറ്റൽ മാപ്പിങ്, സൈബർ സുരക്ഷാ പരിശോധനയും ബോധവൽക്കരണവും, സ്‌കൂൾ വിക്കിയിലെ വിവരങ്ങൾ പുതുക്കൽ, ഐടി മേളകളുടെയും ക്യാമ്പുകളുടെയും സംഘാടനം, വിക്ടേഴ്‌സിലേക്ക് ആവശ്യമായ വാർത്തകളുടെയും ഡോക്യുമെന്ററികളുടെയും നിർമാണം, സ്‌കൂൾതല വെബ് ടിവികൾ, മൊബൈൽ ആപ്പുകളുടെ നിർമാണം എന്നിങ്ങനെ വൈവിധ്യമാർന്ന പ്രവർത്തനം ലിറ്റിൽ കൈറ്റ്‌സ്' ക്ലബ്ബുകൾ സംഘടിപ്പിക്കും. പരിശീലനങ്ങൾക്കുപുറമെ മറ്റ് വിദഗ്ധരുടെ ക്ലാസുകൾ, ക്യാമ്പുകൾ ഇൻഡസ്ട്രി വിസിറ്റുകൾ തുടങ്ങിയവയും ഇതിന്റെ ഭാഗമായി നടത്തും.


യൂണിറ്റ് രജിസ്റ്റട്രേഷൻ നമ്പർ:LK/18096 ]2018 ,

ഐഡൻറിറ്റി കാർഡ്

         

വർക്ക് ബുക്ക്

കുട്ടികൾ അതാതു ദിവസം ചെയ്യുന്ന പ്രവർത്തനങ്ങൾ രേഖപ്പെടുത്തി വയ്ക്കുന്നതിന് പ്രത്യേകം തയ്യാറാക്കിയ റെക്കോർഡ് ബ‌ുക്ക് ആണ് ഉപയോഗിക്കുന്നത്.റെക്കോർഡിൻറ മാതൃക താഴെ കൊടുക്കുന്നു.

    

ബോർഡ് ഉദ്ഘാടനം


, ,

ആദ്യ ശില്പശാല- വിദഗ്ധരുടെ ക്ലാസ്


ഞങ്ങളുടെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഗ്രൂപ്പിൽ 28 അംഗങ്ങളുണ്ട്. ജൂലായ് മൂന്നിന് സ്‌കൂൾ തല ശില്പശാല ബഷീർ മാസ്റ്ററുടെ നേതൃത്വത്തിൽ നടന്നു.അനിമേഷനുമായി ബന്ധപ്പെട്ട ക്ളാസുംമൊബൈൽ‍ ആപ്പുമായി ബന്ധപ്പെട്ടക്ളാസും നടത്തി.

ലിറ്റിൽകൈറ്റ്സ് രണ്ടാം ശില്പശാല

ആഗസ്റ്റ് 11ന് രണ്ടാമത്തെ സ്‌കൂൾ തല ക്യാമ്പും നടത്തി. ഹൈടെക് ക്ലാസ്സ് മുറികളുടെ സംരക്ഷണത്തിന് ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് ഏകദിന പരിശീലനം സംഘടിപ്പിച്ചു. കൈറ്റിന്റെ മാസ്ടർ ട്രെയിനർമാരായ ശ്രീമതി.സിന്ധു ടീച്ചർ,അനിത ടീച്ചർ എന്നിവരുടെ നേതൃത്ത്വതിൽ ലിറ്റിൽ കൈറ്റ്സ്അംഗങ്ങൾക്ക് ഐറ്റീ പരിശീലനം നൽകി

ലിറ്റിൽകൈറ്റ്സ് ഏറ്റെടുത്ത് നടത്തിയ പ്രത്യേക പ്രവർത്തനം

പ്രീമെട്രിക് സ്കോളർഷിപ്പ് അക്ഷയയിൽ ചെയ്യുന്നതിന് പകരമായി ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ ഏറ്റെടുത്ത് നടത്തി,രക്ഷിതാക്കൾ മൊബൈലുമായി സ്കൂളിൽ വരികയും ഒ.ടി.പി നമ്പർ കുട്ടികൾക്ക് കൊടുത്ത് ഒാൺലൈൻ രജിസ്ട്രേഷൻ ചെയ്യുകയും ചെയ്തു.ഏകദേശം മുന്നൂറോളം രക്ഷിതാക്കൾ ഇതിനുവേണ്ടി സ്കൂളിൽ എത്തിചേർന്നു.തിരക്കു കുറയ്കുന്നതിന് രക്ഷിതാക്കൾക്ക് ടോക്കൺ നൽകി നിയന്ത്രിച്ചു.ഓഫീസ് സ്റ്റാഫും മറ്റ് അധ്യാപകരും വേണ്ട സഹായങ്ങൾ ചെയ്തകൊടുത്തു.

സബ്‌‌ജില്ലാ ക്യാമ്പ്

ലിറ്റിൽകൈറ്റ് പെരിന്തൽമണ്ണ സബ്‌‌ജില്ലാ ക്യാമ്പ് ജി.ജി.എച്ച്.എസ്.എസ്. പെരിന്തൽമണ്ണയിൽവച്ച് നടത്തി.ഉപജല്ലയിലെ എല്ലാവിദ്യാലയങ്ങളിൽ നിന്നും കുട്ടികൾ പങ്കെടുത്തു.ഞങ്ങളുടെ വിദ്യാലയത്തിൽ നിന്നും 8 കുട്ടികൾ പങ്കെടുത്തു. .പ്രോഗ്രാമിങ്ങിലും അനിമേഷനിലും മൊബൈൽ ആപ്പ് നിർമ്മാണത്തിലും നല്ല പരിശീലനം നൽകി.രണ്ടു പേർ ജില്ലാ ക്യാമ്പിലേക്ക് യോഗ്യത നേടി.അരവിന്ദ് ആർ,മുഹമ്മദ് അനസ്എന്നിവരാണ് ജില്ലാക്യാമ്പിൽ പങ്കെടുക്കുന്നത്.


ജില്ലാ ക്യാമ്പ്

ജില്ലാ ക്യാമ്പ് തിരൂർ പറവണ്ണ ഹൈസ്കൂളിൽ വച്ച് ഫെബ്രുവരി 16,17 തിയ്യതികളിൽ നടന്നു.ഞങ്ങളുടെ സ്കൂളിൽ നിന്നും 2പേർ ജില്ലാ ക്യാമ്പിൽ പങ്കെടുത്തു.അരവിന്ദ് ആർ,മുഹമ്മദ് അനസ്എന്നിവരാണ് ജില്ലാക്യാമ്പിൽ പങ്കെടുത്തു.അനസ് സംസ്ഥാ ക്യാമ്പിലേക്ക് തിര‍ഞ്ഞെടുക്കപ്പെട്ടു
,

മികച്ചനേട്ടവുമായി ലിറ്റിൽകൈറ്റ്അംഗം

കണ്ണൂരിൽ വച്ച് നടന്ന സംസ്ഥാനതല ഐ.ടി മേളയിൽ വെബ്പേജ് ഡിസൈനിംഗിൽ ലിറ്റിൽകൈറ്റ്അംഗം ‍അഭിരാം അനിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കി.

അഭിരാം അനിൽ

ഡിജിറ്റൽ മാഗസിൻ

ഡിജിറ്റൽ മാഗസിൻ‌‌‌ 2019
ഡിജിറ്റൽ മാഗസിൻ "മാധുരി"ബഷീർ ജൻമദിനത്തിൽ പ്രധാന അധ്യാപകൻ ഹരികുമാർ മാസ്റ്റർ പ്രകാശനം ചെയ്തു.എല്ലാ എസ്.ആര്.ജി കൺവീനർമാരും ഉം സ്റ്റാഫ് സെക്രട്ടറിമാരും ഡെപ്യൂട്ടി എച്ച് എം സന്തോഷ് ബാബു മാഷും എസ്.ഐ.ടി.സി-യൂസഫ് പി.ടി മാഷും.ലിറ്റിൽകൈറ്റ്സ് അംഗങ്ങളും പങ്കെടുത്തു .

പുതിയ അംഗങ്ങളുടെ തിര‍‍‌‌‌ഞ്ഞെടുപ്പ്

പുതിയ അംഗങ്ങളുടെ തിര‍‍‌‌‌ഞ്ഞെടുപ്പിനായുള്ള പ്രവേശന പരീക്ഷ ജനുവരി 23 ന് നടത്തി.59 കുട്ടികൾ‍‍‍‍ മത്സരപരീക്ഷയെഴുതി 32 കുട്ടികളെ തിര‍ഞ്ഞെടുത്തു.

ഭിന്നശേഷിക്കാർക്കുള്ള പരിശീലനം

കമ്പ്യൂട്ടർ പരിശീലനം:-പി ടി എം എച്ച് എപുസ് താഴേക്കോട് സ്കൂളിൽ ഭിന്നശേഷികക്കാരായ കുട്ടികൾക്ക് കൈറ്റ് മിസ്ട്രസ്മാരായ സിന്ധു ടീച്ചർ,അനിത ടീച്ചർ റിസോഴ്സ് ടീച്ചർ ജിസ്‌ന,എന്നിവരുടെ നേതൃത്വത്തിൽ കമ്പ്യുട്ടർ പരിശീലനം നൽകി വരുന്നു.ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് അവരുടെ പരിമിതിയിൽ നിന്നുകൊണ്ട് കൈകാര്യം ചെയ്യാവുന്ന സോഫ്‌ട് വെയറുകൾ പരിചയപ്പെടുത്തി.ഒാരോ കുട്ടിയും അവരുടെ നിലവാരം അനുസരിച്ചുള്ള പ്രകടനം കാഴ്ച വെയ്ക്കുകയുണ്ടായി.ലിറ്റിൽ കൈറ്റ്സ് നടത്തി വരുന്ന ഈ പരിശീലനത്തെ പ്രധാന അധ്യാപകൻ ഹരികുമാർ മാസ്റ്റർ അഭിനന്ദിക്കുകുയും മികച്ച പ്രകടനം നടത്തിയ കുട്ടികൾക്ക് പ്രോത്സാഹന സമ്മാനം നല്കുകയും ചെയ്തു.

ചങ്ങാതികൂട്ടം

കിടപ്പിലായ കുട്ടികൾക്ക് വേണ്ടി ആസൂത്രണം ചെയ്ത ഒരു പരിപാടിയാണിത്.ഇത്തരം കുട്ടികളുടെ വീട്ടിൽ ഒരു ലൈബ്രറി ഒരുക്കികൊടുക്കുകയും ഇടക്ക് ഗൃഹ സന്ദർശനം നടത്തി പുസ്തകങ്ങൾ വായിച്ചു കൊടുക്കുന്ന ഈ പരിപാടിക്ക് പുസതകങ്ങൾ ,ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഒരു പുസ്തകം എന്ന രീതിയിൽ മുപ്പതോളം പുസ്തകങ്ങൾ ഹെഡ്മാസ്ററർ ഹരികുമാർ മാസ്റ്ററെ ഏൽപ്പിച്ചു.കുട്ടിയുടെ വീട്ടിൽ പോയി കാണുകയും വേണ്ട സഹായങ്ങൾ നൽകുകയും ചെയ്തു .

          

ഇൻഡസ്ട്രിയൽ വിസിറ്റ്

‍ഞങ്ങൾ 28 കുട്ടികളും എസ്.ഐ ടി.സി യും കാറ്റ് മിസ്ട്രസ്സുമാരും ചേർന്ന് പെരിന്തൽമണ്ണ അറീന അനിമേഷൻ സെൻററിൽ പോയി.കുട്ടികളുടെ പാഠ്യ പദ്ധതിയിലെ ഒരു പ്രധാന ഭാഗമായ അനിമേഷൻറ വിദൂര സാധ്യതകളെ കുറിച്ചും ഗ്രാഫിക്സിനെ കുറിച്ചും ഷാജു സാർ, വിശ്വമോഹൻ സാർ എന്നിവർ ആഴത്തിലുള്ള ക്ളാസ് നൽകി.മമ്മിറിട്ടേൺസ്,ലൈഫ് ഓഫ് പൈ, ബാഹുബലി,കായംകുളം കൊച്ചുണ്ണി തുടങ്ങിയ സിനിമകളുടെ ഇഫക്ട് നൽകാത്ത രംഗവും നൽകിയ രംഗവും കാണിച്ച് നിശദീകരിച്ചു.2 മണിക്കൂർനേരം അവിടെ ഉണ്ടായി.കുട്ടികളുടെ സംശയങ്ങൾക്ക് വിശദീകരണം കൊടുത്തു.ലാബിൽ വച്ച് സാങ്കേതികമായ നൂതന രീതികളെ കുറിച്ചും പറഞ്ഞുകൊടുത്തു.കുട്ടികൾക്ക് നന്നായയി ഇഷ്ടപ്പെട്ടു.

ഡിജിറ്റൽ പൂക്കളം

പ്രമാണം:18096-mlp-dp-2019-1.png
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം
പ്രമാണം:18096-mlp-dp-2019-2.png
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം