സി.കെ.സി.ജി.എച്ച്.എസ്. പൊന്നുരുന്നി/പ്രാദേശിക പത്രം
സി.കെ.സി ടൈംസ്
ഓവറോള്‍ ചാമ്പ്യന്‍ഷിപ്പുമായി സി.കെ.സിയുടെ പെണ്‍പ്പട
\- \ പൊന്നുരുന്നി:കലാരംഗങ്ങളിലും തങ്ങളുടെ മികവു പ്രകടിപ്പിച്ച് സി.കെ.സിയുടെ തരുണീമണികള്‍ കായികരംഗത്തില്‍ തങ്ങളുടെ കഴിവു തെളിയിച്ചിരിക്കുകയാണ്.മഹാരാജാസ് കോളേജു ഗ്രണ്ടില്‍ വച്ചു സംഘടിപ്പിച്ച തൃപ്പൂണിത്തറ ഉപജില്ലാ
കായികമേളയില്‍ പെണ്‍കുട്ടികളുടെ വിഭാഗം ഓവറോള്‍ ചാമ്പ്യന്‍ പട്ടത്തിനു അര്‍ഹരായി.ശ്രീമതി ത്രേസ്യാമ ടീച്ചറിന്റെ |
നേത്രത്വത്തില്‍ കഠിനപരിശീലനത്തോടെ മുന്നേറിയ നമ്മുടെ സ്വന്തം അനു കൃഷ്ണന്,ശ്വേത ഒ.എസ്,ലിന്‍ഡ,ടീന,ജീനസ് എന്നിവര്‍ നേടിയ സമ്മാനങ്ങളാണ് സി,കെ,സിയ്ക്ക് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിക്കൊടുത്തത്.
|