സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/Activities
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സ്കൂളിലെ പ്രധാന പരിപാടികളും ദിനാചരണങ്ങളുമാണ് ഈ പേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
പ്രവേശനോത്സവം
![](/images/thumb/f/f7/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B5%E0%B5%87%E0%B4%B6%E0%B4%A8%E0%B5%8B%E0%B4%A4%E0%B5%8D%E2%80%8D%E0%B4%B8%E0%B4%B5%E0%B4%82.jpg/300px-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B5%E0%B5%87%E0%B4%B6%E0%B4%A8%E0%B5%8B%E0%B4%A4%E0%B5%8D%E2%80%8D%E0%B4%B8%E0%B4%B5%E0%B4%82.jpg)
![](/images/thumb/b/b5/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B5%E0%B5%87%E0%B4%B6%E0%B4%A8%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_2019-20%E0%B4%8343065.jpg/300px-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B5%E0%B5%87%E0%B4%B6%E0%B4%A8%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_2019-20%E0%B4%8343065.jpg)
2019-2020 അധ്യയന വർഷത്തിലെ പ്രവേശനോത്സവം ജൂൺ ആറിന് വിവിധ പരിപാടികളോടെ സംഘടിപ്പിക്കപ്പെട്ടു. കൊടിതോരണങ്ങളും ബലൂണുകളും കൊണ്ട് വിദ്യാലയാങ്കണം വളരെ മനോഹരമായി അലങ്കരിച്ചിരുന്നു. നവാഗതരായ ഒന്നാം ക്ളാസ്സിലെ കുരുന്നുകളെ വിവിധ തരാം തൊപ്പികൾ നൽകി സ്വീകരിച്ചു. പൊതു സമ്മേളനത്തിൽ മദർ മാനേജർ സിസ്റ്റർ ആലീസ് , ഹെഡ്മിസ്ട്രസ് സിസ്റ്റർ ജിജി അലക്സാണ്ടർ , പി ടി എ പ്രസിഡന്റ് ശ്രീ ഗിരീഷ് കുമാർ എന്നിവർ സന്നിഹിതരായിരുന്നു. ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. മറിയം ടീച്ചർ സ്വാഗതം ആശംസിച്ചു. വിദ്യാർഥികളുടെ സംഘ ഗാനം അഭിനയ ഗാനം എന്നിവ പരിപാടിക്ക് മാറ്റ് കൂട്ടി. നവാഗതർക്ക് മധുരം നൽകി. ഷൈനി ടീച്ചർ ഏവർക്കും നന്ദി അർപ്പിച്ചു. തുടർന്ന് ബാൻഡ് മേളത്തിന്റെയും കരഘോഷത്തിന്റെയും അകമ്പടിയോടെ ഒന്നാം ക്ലാസ്സുകാരെ ക്ലാസ്സ് ടീച്ചർമാർ ക്ളാസ്സിലേക്കു ആനയിച്ചു.
കടൽ ക്ഷോഭത്തിൽ സഹായവുമായി ....
![](/images/thumb/8/83/%E0%B4%B8%E0%B4%B9%E0%B4%BE%E0%B4%AF%E0%B4%82.jpg/300px-%E0%B4%B8%E0%B4%B9%E0%B4%BE%E0%B4%AF%E0%B4%82.jpg)
![](/images/thumb/3/37/%E0%B4%B8%E0%B4%B9%E0%B4%BE%E0%B4%AF%E0%B4%82%E0%B4%8343065.jpg/300px-%E0%B4%B8%E0%B4%B9%E0%B4%BE%E0%B4%AF%E0%B4%82%E0%B4%8343065.jpg)
ജൂൺ 18 -ാം തിയതി വലിയതുറ കടൽക്ഷോഭത്തിൽ വീടുകൾ തകർന്ന് ദുരിതാശ്വാസക്യാമ്പിൽ കഴിഞ്ഞവർക്ക് സഹായമായി അവശ്യസാധനങ്ങൾ എത്തിച്ചുകൊടുത്തു. അധ്യാപകരും കുട്ടികളും ചേർന്നു വസ്ത്രം, ബെഡ്ഷീറ്റ്, അരി, തേങ്ങ, പയറുവർഗങ്ങൾ, കറിമസാല, ടോയ്ലറ്റ് വസ്തുക്കൾ എന്നിവ ശേഖരിച്ചു നൽകി.
ഇക്കോ ക്ലബ്ബ് പ്രവർത്തനങ്ങൾ മുന്നോട്ട്
![](/images/thumb/6/63/Echo_43065.jpg/300px-Echo_43065.jpg)
![](/images/thumb/7/7f/Echo1_43065.jpg/300px-Echo1_43065.jpg)
പരിസ്ഥിതി സൗഹാർദ്ദമായി പ്രകൃതിയുമായി ഇണങ്ങിച്ചേർന്നു കൊണ്ട് ജീവിതം നയിക്കുന്നതിന് പുത്തൻ തലമുറയായ ഇന്നത്തെ വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് സെന്റ്. ഫിലോമിനാസ് സ്കൂളിൽ ഇക്കോ ക്ലബ്ബ് പ്രവർത്തിക്കുന്നത്. 'മധുര വനം ' സ്കൂളിൽ നട്ടുപിടിപ്പിച്ചും കണ്ണിന് ആനന്ദകരമായ പൂന്തോട്ടം നിർമ്മിച്ചും പരിപാലിച്ചും ഒരു പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം പുന:സൃഷ്ടിക്കാൻ ഇക്കോ ക്ലബ്ബിലെ ഓരോ അംഗങ്ങളും പ്രവർത്തിക്കുന്നു. പാരിസ്ഥിതിക പ്രശ്നങ്ങൾ അധ്യാപകരും , മാതാപിതാക്കളും കുട്ടികളും സെമിനാറുകളിലൂടെയും ചർച്ചകളിലൂടെയും വിശകലനം ചെയ്ത് പരിഹാരമാർഗങ്ങൾ കണ്ടു പിടിച്ചും ബോധവൽക്കരിച്ചു കൊണ്ടും സജീവമായി മുന്നോട്ട് പോകുന്നു .
വായനാവാരം ഉദ്ഘാടനം
![](/images/thumb/e/e9/Vayana_dinam1_43065.jpg/300px-Vayana_dinam1_43065.jpg)
![](/images/thumb/f/f7/Vayana_dinam_43065.jpg/300px-Vayana_dinam_43065.jpg)
2019-2020 അധ്യയന വർഷത്തെ വായനാവരാചാരണത്തിന്റെ ഉദ്ഘാടനം ജൂൺ 19, വായനാദിനത്തിൽ ഹെഡ്മിസ്ട്രസ് നിർവഹിച്ചു. വിവിധ കലാപരിപാടികളോടെ നടന്ന സമ്മേളനത്തിൽ സ്കൂൾ ലൈബ്രേറിയൻ പുസ്തകവന്ദനം ചെയ്തു. ഈ സ്കൂളിലെ അധ്യാപിക ശ്രീമതി മേരി ഷൈനി വായനാദിന സന്ദേശം നൽകി.
പുസ്തകപ്രദർശനം
![](/images/thumb/d/d3/Book_exhibition1_43065.jpg/300px-Book_exhibition1_43065.jpg)
![](/images/thumb/d/d5/Book_exhibition2_43065.jpg/300px-Book_exhibition2_43065.jpg)
വായനാവാരത്തിൽ ജൂൺ 24 നു സംഘടിപ്പിക്കപ്പെട്ടു. വിൽസി ടീച്ചർ പ്രദർശനം ഉദ്ഘാടന് ചെയ്തു. പുസ്തക പ്രദർശനം വളരെ ശ്രദ്ധയാകർഷിക്കുന്നത് ആയിരുന്നു. സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങൾ അടുത്തു പരിചയപ്പെടാൻ എല്ലാ കുട്ടികൾക്കും അവസരം ലഭിക്കുകയുണ്ടായി.
വായനാമണിക്കൂർ
![](/images/thumb/7/75/Vayana_manikkoor1_43065.jpg/300px-Vayana_manikkoor1_43065.jpg)
![](/images/thumb/8/84/Vayana_manikkoor_43065.jpg/300px-Vayana_manikkoor_43065.jpg)
ജൂൺ 26 നു മുൻ വർഷത്തിൽ നിന്നു വ്യത്യസ്തമായി വായനാമണിക്കൂറിൽ രക്ഷകർത്താക്കളെ കൂടി ഉൾപ്പെടുത്താൻ സാധിച്ചു. മാതാപിതാക്കൾ വായിക്കാനായി കൊണ്ടുവന്ന പുസ്തകങ്ങൾ ക്ലാസ്സ് ലൈബ്രറിയിലേക്കു സംഭാവന ചെയ്യുകയായിരുന്നു.
വീൽ ചെയർ നൽകി
2019 ജൂലൈ മാസത്തിൽ നടക്കാൻ പരസഹായം ആവശ്യമായ ഒരു വൃദ്ധയ്ക്ക് വീൽ ചെയർ നൽകികൊണ്ട് ആ അമ്മയുടെ ചിരകാല അഭിലാഷം നന്മ ക്ലബ്ബ് സഫലമാക്കി. വീൽ ചെയറിൽ ഇരുത്തിയപ്പോൾ ആ അമ്മയ്ക്കുണ്ടായ സന്തോഷം അവർണ്ണനീയമായിരുന്നു
![](/images/thumb/8/87/%E0%B4%B5%E0%B5%80%E0%B5%BD_%E0%B4%9A%E0%B5%86%E0%B4%AF%E0%B5%BC.jpg/300px-%E0%B4%B5%E0%B5%80%E0%B5%BD_%E0%B4%9A%E0%B5%86%E0%B4%AF%E0%B5%BC.jpg)
![](/images/thumb/f/f1/%E0%B4%B5%E0%B5%80%E0%B5%BD_%E0%B4%9A%E0%B5%86%E0%B4%AF%E0%B5%BC%E0%B4%8343065.jpg/300px-%E0%B4%B5%E0%B5%80%E0%B5%BD_%E0%B4%9A%E0%B5%86%E0%B4%AF%E0%B5%BC%E0%B4%8343065.jpg)
ഹിരോഷിമ ദിനം
ആഗസ്റ്റ് 6 ഹിരോഷിമ ദിനത്തോടനുബന്ധിച്ച് സ്കൂൾ തലത്തിൽ വിപുലമായ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. അന്നേ ദിനം സ്കൂൾ അസംബ്ളിയോടനുബന്ധിച്ച് 9 A യിലെ ഫാത്തിമ ഫർസാന, 7 D യിലെ കാവ്യ. RS എന്നിവർ പ്രഭാഷണം നടത്തി. UP വിഭാഗം കുട്ടികൾ ഹിരോഷിമ ദിനം യുദ്ധ വിരുദ്ധ മനോഭാവം വളർത്തേണ്ടതിൻ്റെ ആവശ്യകത എന്നിവയുമായി ബന്ധപ്പെട്ട പ്ലക്കാർഡുകൾ നിർമ്മിച്ച് സ്കൂൾ മൈതാനത്തിൽ പ്രദർശിപ്പിക്കുകയുണ്ടായി. 7 E യിലെ ഹർഷാ തമ്പി സഡാക്കോ സ സാക്കിയെ കുട്ടിക്കൾക്ക് പരിചയപ്പെടുത്തി. സഡാക്കോ കൊക്കുകളുടെ പ്രദർശനം ബഹു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ജിജി അലക്സാണ്ടറിൻ്റെ നേതൃത്വത്തിൽ സ്കൂൾ അസംബ്ലിയോടനുബന്ധിച്ച് നടത്തുകയുണ്ടായി. തുടർന്ന് ബഹു. ഹെഡ്മിസ്ട്രസ് ജിജി അലക്സാണ്ടറിൻ്റെ നേതൃത്വത്തിൽ കുട്ടികൾ യുദ്ധ വിരുദ്ധ പ്രതിജ്ഞ എടുത്തു. ഇനി ഒരു യുദ്ധം വേണ്ട എന്ന് ആഹ്വാനം ചെയ്തു കൊണ്ട് സമാധാനത്തിൻ്റെ പ്രതീകമായി വെള്ള നിറത്തിലുള്ള ബലൂണുകൾ ആകാശത്തിലേക്ക് പറത്തുകയും അന്നേ ദിവസത്തെ പ്രവർത്തനങ്ങൾ പര്യവസാനിക്കുകയും ചെയ്തു..
ആലംബഹീനരായ വൃദ്ധർക്ക് ആദരവ്...
![](/images/thumb/a/a1/Help_old1_43065.jpg/300px-Help_old1_43065.jpg)
![](/images/thumb/7/74/Help_old_43065.jpg/300px-Help_old_43065.jpg)
നന്മ ക്ലബ്ബും, കെ.സി.എസ്. എൽ ഉം സംയുക്തമായി ആഗസ്റ്റ് പത്താം തിയതി സംഘടിപ്പിച്ച ചടങ്ങിൽ ആലംബഹീനരായ നാൽപ്പതോളം വൃദ്ധർക്ക് ഭക്ഷണവും,ബെഡ്ഷീറ്റും,പലഹാരപ്പൊതികളും നൽകി ആദരിച്ചു. അവരെ സന്തോഷിപ്പിക്കുന്നതിനായി കുട്ടികളുടെ വിവിധ കലാപരിപാടികളും നടത്തുകയുണ്ടായി....
പ്രളയ മുഖത്ത് സഹായവുമായി വീണ്ടും സെന്റ് ഫിലോമിനാസ്
കേരളം നേരിട്ട രണ്ടാം പ്രളയത്തിൽ ദുരിതബാധിതരെ സഹായിക്കുന്നതിനായി കുട്ടികളും അദ്ധ്യാപകരും ചേർന്നു ആഗസ്റ്റ് 13, 14 ദിവസങ്ങളിഷ അവശ്യവസ്തുക്കൾ സമാഹരിക്കുകയും പതിനാറാം തിയതി കണ്ണൂരിലെ പ്രളയബാധിത പ്രദേശത്തു നേരിട്ട് എത്തിച്ചുകൊടുക്കുകയും ചെയ്തു