ഗവൺമന്റ് വി. എച്ച്. എസ്. എസ്. ആലംകോട്/ദിനാചരണങ്ങൾ
ലോക പരിസ്ഥിതിദിനം .
ലോക പരിസ്ഥിതിദിനം വളരെ വിപുലമായി ആചരിച്ചു . നാളയുടെ നന്മകൾ പൂക്കുന്ന നാട്ടിടവഴികളിൽ മനുഷ്യത്വം പച്ചപ്പായി പുലരണമെങ്കിൽ പ്രകൃതിവിഭവങ്ങൾ വളരെ കരുതലോടെ നോക്കണമെന്നും , കാലാതീതമായി നിലനിൽക്കുന്ന വൃക്ഷലതാതികളെ വെട്ടിനശിപ്പിങ്ങുന്നതിലൂടെ നമ്മൾ കാലത്തോടും പ്രകൃതിയോടും ചെയ്യുന്നത് തിരുത്താനാകാത്ത ക്രൂരതയാണെന്നും , ഇത്തരം പൊറുക്കാനാകാത്ത തെറ്റുകളിൽ നിന്നും സമൂഹത്തെ നന്മയുടെ പാതയിലേക്ക് നയിക്കാൻ ഉൾക്കരുത്തേകുന്ന തരത്തിൽ സാമൂഹിക സ്വീകാര്യതയോടെ ഒരു പ്രകൃതി സംരക്ഷണ സന്ദേശ റാലി നടത്തി
-
കുറിപ്പ്1സംരക്ഷണ സന്ദേശ റാലി
-
കുറിപ്പ്2സംരക്ഷണ സന്ദേശ റാലി
റിപ്പബ്ലിക്ക്ഡേ സെലിബ്രേഷൻ @
![](/images/thumb/c/c1/42201_1835.jpg/300px-42201_1835.jpg)
ലഹരി വിരുദ്ധ ദിനാചരണം
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ഗവ.ഹൈസ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. 'ലഹരി മരണത്തിലേക്കുള്ള കുറുക്കുവഴി വ്യായാമം ശീലമാക്കൂ' എന്ന സന്ദേശ പ്രചാരണത്തിന്റെ ഭാഗമായി കഴിഞ്ഞ ഒരു വർഷമായി രാജ്യത്തുടനീളം വ്യായാമ യജ്ഞങ്ങൾ സംഘടിപ്പിച്ചുവരുന്ന, നെക്കിൾ പുഷ്-അപ്പിൽ ലോക റിക്കോർഡ് ജേതാവ് കൂടിയായ ശ്രീ. ജാക്സൺ ആർ. ഗോമസിനെ സ്കൂളിന്റെ നേതൃത്വത്തിൽ ആദരിച്ചു. അദ്ദേഹം കുട്ടികൾക്ക് ലഹരി വിരുദ്ധ സന്ദേശം നൽകി. നഗരസഭാ കൗൺസിലർ ഗായത്രീ ദേവി, സ്കൂൾ പി.റ്റി.എ. പ്രസിഡന്റ് കെ.ജെ.രവികുമാർ, സ്കൂൾ ഹെഡ്മിസ്ട്രസ് എം.ആർ.മായ, സീനിയർ അസി. ജി.എൽ.നിമി, സ്റ്റാഫ് സെക്രട്ടറി എസ്.സജിൻ എന്നിവർ സംബന്ധിച്ചു. കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി.
![](/images/thumb/a/af/42021_9.png/300px-42021_9.png)
ദേശീയ ഊർജ്ജ സംരക്ഷണ ദിനം-Best Energy Saver'
ദേശീയ ഊർജ്ജ സംരക്ഷണ ദിനമായ ഡിസംബർ 14ന് അവനവഞ്ചേരി സ്കൂളിലെ കുട്ടികളുടെ നേതൃത്വത്തിൽ ഊർജ്ജ സംരക്ഷണത്തിന് ഒരു പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചു. ബുദ്ധിപൂർവ്വം വൈദ്യുതി ഉപയോഗിച്ചു കൊണ്ട് വീട്ടിൽ നടപ്പിലാക്കുന്ന വിവിധ പ്രവർത്തനങ്ങളിലൂടെ വൈദ്യുതി ഉപഭോഗം കുറക്കുന്നതിനും അത് രേഖപ്പെടുത്തി വയ്ക്കുന്നതിലൂടെ ഏറ്റവും കൂടുതൽ വൈദ്യുതി ലാഭിക്കുന്ന ആളെ കണ്ടെത്തി സമ്മാനം നൽകാനുമുള്ള 'Best Energy Saver' എന്ന പദ്ധതിയുടെ ഉദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് എം.എസ്.ഗീതാപത്മം എനർജി സേവിംഗ് കാർഡ് കുട്ടികൾക്ക് നൽകിക്കൊണ്ട് നിർവ്വഹിച്ചു
![](/images/thumb/8/86/42021_714.jpg/300px-42021_714.jpg)
കേരളപ്പിറവി ദിനാചരണം
ആറ്റിങ്ങൽ ബി.ആർ.സി.യുടെ നേതൃത്വത്തിൽ സ്കൂൾ നടപ്പിലാക്കിയ മലയാളത്തിളക്കം പദ്ധതിയുടെ വിജയ പ്രഖ്യാപനം കേരളപ്പിറവി ദിനത്തിൽ കേരളത്തനിമയുടെ അടയാളമായ വരിക്കപ്ലാവിൻത്തൈ സ്കൂൾ ഹെഡ്മിസ്ട്രസിനു നൽകിക്കൊണ്ട് സ്കൂൾ പി.റ്റി.എ.പ്രസിഡന്റ് അഡ്വ. എൽ.ആർ.മധുസൂദനൻ നായരുടെ സാന്നിധ്യത്തിൽ ആറ്റിങ്ങൽ ബി.പി.ഒ. ശ്രീ.സജി നിർവ്വഹിക്കുന്നു. ചടങ്ങിൽ വച്ച് സ്കൂൾ നിർവ്വഹണ പദ്ധതി റിപ്പോർട്ട് ബി.പി.ഒ. പ്രകാശനം ചെയ്തു. എസ്..എം.സി. ചെയർമാൻ ശ്രീ.കെ.ജെ.രവികുമാർ, പി.റ്റി.എ.അംഗങ്ങൾ എന്നിവർ പങ്കെടുത്തു. കേരളപ്പിറവി ദിന സന്ദേശം നൽകി ശ്രീ.വിജയൻ പാലാഴി സംസാരിച്ചു.
![](/images/thumb/e/eb/42021_535.jpg/300px-42021_535.jpg)
ഫെബ്രുവരി 2- ലോക തണ്ണീർത്തട ദിനാചരണം
ഫെബ്രുവരി 2- ലോക തണ്ണീർത്തട ദിനാചരണത്തിന്റെ ഭാഗമായിഗവ.ഹൈസ്കൂളിലെ പരിസ്ഥിതി - ജൈവവൈവിധ്യ ക്ലബ് അംഗങ്ങൾ സ്കൂളിനു സമീപത്തെ നാശോൻമുഖമായിക്കൊണ്ടിരിക്കുന്ന നെൽപാടം സന്ദർശിക്കുകയും തണ്ണീർത്തടങ്ങൾ സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുകയും അവയെ സംരക്ഷിക്കുന്നതിന് വേണ്ടത് ചെയ്യുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു.
ശാന്തിയാത്ര..
ഗാന്ധിജിയുടെ എഴുപതാം രക്ഷസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി ഗവ. ഹൈസ്കൂൾ ഗാന്ധിദർശൻ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ ശാന്തിയാത്ര...
![](/images/thumb/8/83/42021_0098.jpg/300px-42021_0098.jpg)
ഗവ.ഹൈസ്കൂളിൽ കേരളപ്പിറവി ദിനാചരണവും ശ്രേഷ്ഠ ഭാഷാ ദിനാഘോഷവും.
കേരളപ്പിറവിദിനത്തോടനുബന്ധിച്ച് ശ്രേഷ്ഠ ഭാഷാ ദിനാചരണം ഗവ.ഹൈസ്കൂളിൽ വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. കേരളത്തിന്റെെെ അറുപത്തി ഒന്നാമത് ജന്മദിനത്തിന്റെെെ സ്മരണാർഥം അധ്യാപകരും വിദ്യാർഥികളും ചേർന്ന് അറുപത്തി ഒന്ന് മൺചിരാതുകൾ തെളിയിച്ചു. 'അക്ഷര ജ്വാല' എന്ന പരിപാടി പ്രശസ്ത കവിയും മാധ്യമ പ്രവർത്തതകനുമായ വിജയൻ പാലാഴി ഉദ്ഘാടനം ചെയ്തു. അദ്ദേഹം ശ്രേഷ്ഠഭാഷാ ദിന സന്ദേശം നൽകി. സ്കൂൾ പി.റ്റി.എ.പ്രസിഡന്റ് കെ.ജെ.രവികുമാർ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് എം.എസ്.ഗീതാപത്മം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
![](/images/thumb/f/fa/42021_07654.jpg/300px-42021_07654.jpg)
കേരളകൗമുദിയുടെ നേതൃത്വത്തിൽ ബോധപൗർണമിലഹരി വിരുദ്ധ പ്രചാരണ പരിപാടി
കേരളകൗമുദിയുടെ നേതൃത്വത്തിൽ ബോധപൗർണമി - ലഹരി വിരുദ്ധ പ്രചാരണ പരിപാടിയുടെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലാതല ഉദ്ഘാടനം @ ഗവ.ഹൈസ്കൂൾ, അവനവഞ്ചേരി.
ഊർജ സംരക്ഷണത്തിനായി കൈകോർത്ത് അവനവഞ്ചേരി ഗവ.ഹൈസ്കൂൾ.
ഊർജ സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി ഗവ.ഹൈസ്കൂളിൽ വിദ്യാർഥികൾ നാളേക്ക് ഊർജം കരുതിവെക്കാമെന്ന് ദീപം തെളിയിച്ച് പ്രതിജ്ഞയെടുത്തു. കെ.എസ്.ഇ.ബി. യിൽ നിന്ന് വിരമിച്ച എക്സി.എഞ്ചിനീയർ എ.രാമചന്ദ്രൻ നായർ 'പ്രായോഗികമായ ഊർജ സംരക്ഷണം' എന്ന വിഷയത്തിൽ ക്ലാസ് എടുത്തു. ഊർജ സംരക്ഷണത്തിന് എന്റെ പങ്ക്' എന്ന വിഷയത്തിൽ ഉപന്യാസ രചനാ മൽസരം നടന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് എം.എസ്.ഗീതാപത്മം നേതൃത്വം നൽകി.
ഗാന്ധി ജയന്തി വാരാഘോഷം
ഗാന്ധി ജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ഒക്ടോബർ മാസത്തിൽ ഗവ.ഹൈസ്കൂൾകുട്ടികൾ തയ്യാറാക്കിയ "നിത്യ ചൈതന്യം" കൈയെഴുത്ത് മാസികയുടെ പ്രകാശനം ഹെഡ്മിസ്ട്രസ് ശ്രീമതി എം.എസ്.ഗീതാപത്മം നിർവ്വഹിക്കുന്നു.
![](/images/thumb/3/3a/42021_7690.jpg/300px-42021_7690.jpg)
ദേശീയ തപാൽ ദിനാചരണം
ദേശീയ തപാൽ ദിനാചരണത്തിന്റെ ഭാഗമായി ഗവ.ഹൈസ്കൂൾ സംയുക്തമായി നാശോൻമുഖമായ അവനവഞ്ചേരി ക്ഷേത്രക്കുളം കേരള സർക്കാറിന്റെ "കുളങ്ങളും കാവുകളും സംരക്ഷണ പദ്ധതി"യിൽ ഉൾപ്പെടുത്തി നവീകരിച്ച് നീന്തൽ പരിശീലനത്തിനുള്ള സൗകര്യം ഒരുക്കണമെന്ന് അപേക്ഷിച്ചു കൊണ്ട് ബഹു.കേരള മുഖ്യമന്ത്രിയ്ക്ക് പോസ്റ്റുകാർഡുകളിൽ നിവേദനം അയക്കുന്നു. നേരത്തേ ഇതേ ആവശ്യം ഉന്നയിച്ചു കൊണ്ട് കുട്ടികൾ കുളം സംരക്ഷണ ശൃംഖല നിർമിക്കുകയും ചെയ്തു.
![](/images/thumb/6/62/42021_8904.jpg/300px-42021_8904.jpg)
ലോക വികലാംഗ ദിനാചരണം @ ഗവ.ഹൈസ്കൂൾ അവനവഞ്ചേരി
അവനവഞ്ചേരി ഗ്രാമത്തുമുക്കിൽ ചുമട്ടുതൊഴിലാളിയായ ശ്രീ. രാമചന്ദ്രനെ സ്കൂൾ ആദരിക്കുന്നു. പൂർണ അന്ധനായ ഇദ്ദേഹം അകക്കണ്ണിന്റെ കാഴ്ച ഒന്നുകൊണ്ടുമാത്രം ചുമടെടുത്തു കുടുംബം പോറ്റുന്നു. വൈകല്യമില്ലാത്തവർക്കൊരു നല്ല പാഠം.
![](/images/thumb/4/4f/42021_24787.jpg/300px-42021_24787.jpg)
ലോക എയിഡ്സ്ദിനാചരണം
ലോക എയിഡ്സ് ദിനത്തോടനുബന്ധിച്ചു ഗവ. ഹൈസ്കൂളിൽ ബോധവല്ക്കരണ ക്ളാസ് സംഘടിപ്പിച്ചു. ഗോകുലം മെഡിക്കൽ കോളേജിലെ ഡോ.ലക്ഷ്മി, ഡോ.രാഹുൽ, ശ്രീ. നിജ, ശ്രീ.ജയിംസ് എന്നിവർ നേതൃത്വം നല്കി. എസ്.പി.സി. കേഡറ്റുകൾ റെഡ് റിബൺ അണിഞ്ഞാണ് സ്കൂളിലെത്തിയത്. പ്രത്യേക അസംബ്ളിയിൽ എയിഡ്സ് ദിന പ്രതിജ്ഞ ചൊല്ലി. ഹെട്മിസ്ട്രെസ് ശ്രീമതി.എം.എസ്.ഗീതാപ്ത്മം, സ്കൂൾ ചെയർപേഴ്സൻ കുമാരി. അതുല്യ എന്നിവർ സംസാരിച്ചു.
![](/images/thumb/b/b8/42021_749325.jpg/300px-42021_749325.jpg)
സെപ്റ്റംബർ 2- ലോക നാളികേര ദിനം
സെപ്റ്റംബർ 2- ലോക നാളികേര ദിനത്തോടനുബന്ധിച്ച് ഗവ.ഹൈസ്കൂൾ പരിസ്ഥിതി ക്ലബിന്റേയും ആഭിമുഖ്യത്തിൽ നടത്തിയ പരിപാടികളുടെ ഉദ്ഘാടനം തെങ്ങിൻ തൈ നട്ടു കൊണ്ട് സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. എം.എസ്.ഗീതാപദ്മം നിർവഹിച്ചു.
![](/images/thumb/6/61/42021_189976.jpg/300px-42021_189976.jpg)
അന്താരാഷ്ട്ര ഓസോൺ ദിനാചരണം
അന്താരാഷ്ട്ര ഓസോൺ ദിനാചരണത്തിന്റെ ഭാഗമായി ഗവ.ഹൈസ്കൂൾ പരിസ്ഥിതി ക്ലബും സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രോജക്റ്റും സംയുക്തമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഓസോൺ ദിന സന്ദേശം ജനങ്ങളിലെത്തിക്കാനും പെട്രോളിയം ഉൽപ്പന്നങ്ങളുടെ ഉപയോഗം പരമാവധി കുറക്കാൻ സൈക്കിൾ സവാരി പ്രോത്സാഹിപ്പിക്കുന്നതിനുമായി സൈക്കിൾ റാലി സംഘടിപ്പിച്ചു. പാതയോരത്ത് തണൽമരങ്ങൾ വച്ചുപിടിപ്പിക്കുന്ന പദ്ധതിയ്ക്ക് തുടക്കമായി.ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിന്റെ മുന്നിലുള്ള റോഡിന്റെ വശങ്ങളിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. ഇതിന്റെ ഉദ്ഘാടനം ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ അഡി.സബ് ഇൻസ്പെക്ടർ ശ്രീ.വി.രാധാകൃഷ്ണൻ നിർവ്വഹിച്ചു. ഇതിനു മുന്നോടിയായി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ഓസോൺ ദിന സെമിനാറിന്റെ ഉദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. എം.എസ്.ഗീതാ പദ്മം നിർവ്വഹിച്ചു.
![](/images/thumb/f/fb/42021_1453678.jpg/300px-42021_1453678.jpg)
സെപ്റ്റംബർ 8 - ലോക സാക്ഷരതാദിനം
പ്രവർത്തനം നിലച്ച് നാശോൻമുഖമായ ഒരു വായനശാലയെ പുനരുജ്ജീവിപ്പിക്കാനും സമൂഹത്തിൽ വായനയുടെ മഹത്വം ബോധ്യപ്പെടുത്തുന്നതിനും മാതൃകയൊരുക്കി ഗവ.ഹൈസ്കൂൾ.അവനവഞ്ചേരി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കലാ കൈരളി ഗ്രന്ഥശാലക്ക് വേണ്ട വർത്തമാന പത്രങ്ങൾ എത്തിച്ചു കൊടുക്കാൻ മുന്നോട്ടു വന്നതു വഴി സാക്ഷരതാദിനത്തിൽ വായനയുടെ പ്രാധാന്യം പൊതുജനങ്ങളിൽ എത്തിക്കാൻ ശ്രമിക്കുകയായിരുന്നു കുട്ടികൾ. മാതൃഭുമി, മലയാള മനോരമ, കേരളകൗമുദി, മാധ്യമം, ദേശാഭിമാനി, Deccan Chronicle തുടങ്ങിയ കേരളത്തിലെ പ്രമുഖ വർത്തമാന പത്രങ്ങൾ വിവിധ വ്യക്തികളും സ്ഥാപനങ്ങളും മുൻകൈയെടുത്ത് സ്കൂളിൽ കുട്ടികൾക്കായി എത്തുന്നുണ്ട്. ഇവ സമൂഹത്തിനു കൂടി ഉപകാരപ്രദമാക്കുന്നതിനു വേണ്ട പ്രവർത്തനത്തിനു ഈ സാക്ഷരതാ ദിനത്തിൽ തുടക്കം കുറിച്ചിരിക്കുന്നു. ഈ പത്രങ്ങളുടെ ഓരോ കോപ്പി വീതം ക്ലാസ് മുറിയിലെ വായനയ്ക്കു ശേഷം കലാകൈരളി ഗ്രന്ഥശാലയിലെ വായനക്കാർക്കായി എത്തിക്കുന്നതാണ് പദ്ധതി. വർത്തമാന പത്രങ്ങളുടെ കോപ്പി ഗ്രന്ഥശാല പ്രതിനിധിക്ക് കുട്ടികൾ കൈമാറി. അങ്ങനെ ഇനി മുതൽ എല്ലാ ദിവസവും പൊതുജനങ്ങൾക്കായി വർത്തമാന പത്രങ്ങൾ കലാ കൈരളി ഗ്രന്ഥശാലയിൽ ഗവ.ഹൈസ്കൂൾ വക .....
![](/images/thumb/b/b2/42021_41514.jpg/300px-42021_41514.jpg)