സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/Activities
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സ്കൂളിലെ പ്രധാന പരിപാടികളും ദിനാചരണങ്ങളുമാണ് ഈ പേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
പ്രവേശനോത്സവം
![](/images/thumb/f/f7/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B5%E0%B5%87%E0%B4%B6%E0%B4%A8%E0%B5%8B%E0%B4%A4%E0%B5%8D%E2%80%8D%E0%B4%B8%E0%B4%B5%E0%B4%82.jpg/300px-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B5%E0%B5%87%E0%B4%B6%E0%B4%A8%E0%B5%8B%E0%B4%A4%E0%B5%8D%E2%80%8D%E0%B4%B8%E0%B4%B5%E0%B4%82.jpg)
![](/images/thumb/b/b5/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B5%E0%B5%87%E0%B4%B6%E0%B4%A8%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_2019-20%E0%B4%8343065.jpg/300px-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B5%E0%B5%87%E0%B4%B6%E0%B4%A8%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_2019-20%E0%B4%8343065.jpg)
പ്രവേശനോത്സവം 2019-2020 2019-2020 അധ്യയന വർഷത്തിലെ പ്രവേശനോത്സവം ജൂൺ ആറിന് വിവിധ പരിപാടികളോടെ സംഘടിപ്പിക്കപ്പെട്ടു. കൊടിതോരണങ്ങളും ബലൂണുകളും കൊണ്ട് വിദ്യാലയാങ്കണം വളരെ മനോഹരമായി അലങ്കരിച്ചിരുന്നു. നവാഗതരായ ഒന്നാം ക്ളാസ്സിലെ കുരുന്നുകളെ വിവിധ തരാം തൊപ്പികൾ നൽകി സ്വീകരിച്ചു. പൊതു സമ്മേളനത്തിൽ മദർ മാനേജർ സിസ്റ്റർ ആലീസ് , ഹെഡ്മിസ്ട്രസ് സിസ്റ്റർ ജിജി അലക്സാണ്ടർ , പി ടി എ പ്രസിഡന്റ് ശ്രീ ഗിരീഷ് കുമാർ എന്നിവർ സന്നിഹിതരായിരുന്നു. ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. മറിയം ടീച്ചർ സ്വാഗതം ആശംസിച്ചു. വിദ്യാർഥികളുടെ സംഘ ഗാനം അഭിനയ ഗാനം എന്നിവ പരിപാടിക്ക് മാറ്റ് കൂട്ടി. നവാഗതർക്ക് മധുരം നൽകി. ഷൈനി ടീച്ചർ ഏവർക്കും നന്ദി അർപ്പിച്ചു. തുടർന്ന് ബാൻഡ് മേളത്തിന്റെയും കരഘോഷത്തിന്റെയും അകമ്പടിയോടെ ഒന്നാം ക്ലാസ്സുകാരെ ക്ലാസ്സ് ടീച്ചർമാർ ക്ളാസ്സിലേക്കു ആനയിച്ചു.
ഹിരോഷിമ ദിനം
ഹിരോഷിമ ദിനത്തോടനുബന്ധിച്ച് സ്കൂൾ തലത്തിൽ വിപുലമായ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. അന്നേ ദിനം സ്കൂൾ അസംബ്ളിയോടനുബന്ധിച്ച് 9 A യിലെ ഫാത്തിമ ഫർസാന, 7 D യിലെ കാവ്യ. RS എന്നിവർ പ്രഭാഷണം നടത്തി. UP വിഭാഗം കുട്ടികൾ ഹിരോഷിമ ദിനം യുദ്ധ വിരുദ്ധ മനോഭാവം വളർത്തേണ്ടതിൻ്റെ ആവശ്യകത എന്നിവയുമായി ബന്ധപ്പെട്ട പ്ലക്കാർഡുകൾ നിർമ്മിച്ച് സ്കൂൾ മൈതാനത്തിൽ പ്രദർശിപ്പിക്കുകയുണ്ടായി. 7 E യിലെ ഹർഷാ തമ്പി സഡാക്കോ സ സാക്കിയെ കുട്ടിക്കൾക്ക് പരിചയപ്പെടുത്തി. സഡാക്കോ കൊക്കുകളുടെ പ്രദർശനം ബഹു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ജിജി അലക്സാണ്ടറിൻ്റെ നേതൃത്വത്തിൽ സ്കൂൾ അസംബ്ലിയോടനുബന്ധിച്ച് നടത്തുകയുണ്ടായി. തുടർന്ന് ബഹു. ഹെഡ്മിസ്ട്രസ് ജിജി അലക്സാണ്ടറിൻ്റെ നേതൃത്വത്തിൽ കുട്ടികൾ യുദ്ധ വിരുദ്ധ പ്രതിജ്ഞ എടുത്തു. ഇനി ഒരു യുദ്ധം വേണ്ട എന്ന് ആഹ്വാനം ചെയ്തു കൊണ്ട് സമാധാനത്തിൻ്റെ പ്രതീകമായി വെള്ള നിറത്തിലുള്ള ബലൂണുകൾ ആകാശത്തിലേക്ക് പറത്തുകയും അന്നേ ദിവസത്തെ പ്രവർത്തനങ്ങൾ പര്യവസാനിക്കുകയും ചെയ്തു..