വി.എം.എച്ച്. എം. എച്ച്. എസ്സ്. ആനയാംകുന്ന്
കോഴിക്കോട് ജില്ലയിലെ മുക്കം ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് വി.എം.എച്ച്.എം ഹൈസ്കൂൾ ആനയാംകുന്ന്''''.
വി.എം.എച്ച്. എം. എച്ച്. എസ്സ്. ആനയാംകുന്ന് | |
---|---|
വിലാസം | |
കോഴിക്കോട് കുമാരനെല്ലൂർ. പി.ഒ, , മുക്കം 673602 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 01 - 06 - 1979 |
വിവരങ്ങൾ | |
ഫോൺ | 0495 2298010 |
ഇമെയിൽ | vmhmhs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47067 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പി.പത്മാവതി |
അവസാനം തിരുത്തിയത് | |
25-09-2017 | Visbot |
ചരിത്രം
1979 ൽ സ്കൂൾ ആരംഭിച്ച വർഷം മുതൽ മുരിങ്ങംപുറായിലുള്ള ഹയാത്തുൽ ഇസ്ലാം മദ്രസയിലായിരുന്നു പ്രവർത്തിച്ചിരുന്നത്. 1980 ൽ പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു. ഇ.മുഹമ്മദലി മാസ്റ്ററായിരുന്നു ടീച്ചർ-ഇൻ-ചാർജ്ജ്. 1981 ൽ സി.മൂസ്സ മാസ്റ്റർ പ്രധാനാധ്യാപകനായി. 1982 ൽ സ്കൂൾ അപ് ഗ്രേഡ് ചെയ്തപ്പോൾ കെ.സി. ഭാരതി ടീച്ചർ -ഇൻ- ചാർജ്ജ് ആയി. 1984 ൽ ജൂൺ 1 ന് ഹൈസ്കൂളിന്റെ പ്രഥമ പ്രധാനാധ്യാപകനായി കെ. അബ്ദുറസ്സാക്ക് മാസ്റ്റർ ചാർ ജ്ജെടുത്തു. റസ്സാക്ക് മാസ്റ്ററുടെ കാലഘട്ടത്തിലാണ് സ്കൂളിന് നാനാമേഖലകളിലും പുരോഗതിയുണ്ടായത്. യുവജനോത്സവങ്ങളിലും കായികമേഖലകളിലും സ്കൂൾ ജില്ലയിൽ ഒട്ടും പുറകിലായിരുന്നില്ല. സ്കൂളിന് പൂർണ്ണമായ തോതിൽ കെട്ടിടങ്ങൾ നിർമ്മിച്ചതും റസ്സാക്ക് മാസ്റ്ററുടെ കാലഘട്ടത്തിലാണ്. 1985 ൽ ആദ്യത്തെ എസ്.എസ്.എൽ.സി ബാച്ച് പരീക്ഷ എഴുതി. 75% തുടർന്നുള്ള വർഷങ്ങളിൽ 84, 85, 86 എന്നിങ്ങനെയായിരുന്നു വിജയശതമാനം. കഴിഞ്ഞ വർഷങ്ങളിൽ 95% ആണ് വിജയം. കേരളത്തിലും ഗൾഫ് നാടുകളിലും അറിയപ്പെടുന്ന മാപ്പിളപ്പാട്ട് ഗായിക ബേബി സാജിത ഇവിടുത്തെ പൂർവ്വവിദ്യാർത്ഥിനിയാണ്. കോഴിക്കോട് വിദ്യാഭ്യാസജില്ലാ വോളിബോൾ ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി മൂന്നു വർഷം റണ്ണർ അപ് ആയിരുന്നു.
ഭൗതികസൗകര്യങ്ങൾ
മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യു.പി, ഹൈസ്കൂൾ വിഭാഗങ്ങൾക്കായി 4 ബ്ലോക്ക് കെട്ടിടങ്ങളും അതിൽ 46 ക്സാസ് മുറികളും ഉണ്ട്. കൂടാതെ ഓഫീസ്, വിവിധ ലാബുകൾ, ലൈബ്രറി എന്നിവയും സ്ഥിതി ചെയ്യുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- എസ്.പി.സി
- ജേ.ആർ.സി
- ഹെൽത്ത് ക്ളബ്
- ഫോറസ്ട്രി ക്ളബ്
മാനേജ്മെന്റ്
വയലിൽ മോയിഹാജിയുടെ നാമധേയത്തിൽ അദ്ദേഹത്തിന്റെ പൗത്രൻ വി.ഇ. മോയിഹാജിയാണ് ഈ ഹൈസ്കൂൾ സ്ഥാപിച്ചത്. വയലിൽ മോയിഹാജി മെമ്മോറിയൽ ഹൈസ്കൂൾ (VMHMHS)എന്നാണ് ഈ വിദ്യാലയത്തിന്റെ പൂർണ്ണനാമം.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1979 - 80 | മേരി സെബാസ്റ്റ്യൻ ടീച്ചർ |
1980 - 81 | ഇ. മുഹമ്മദലി മാസ്റ്റർ |
1981 - 82 | സി. മൂസ്സ മാസ്റ്റൽ |
1982 - 84 | കെ.സി. ഭാരതി ടീച്ചർ |
1984 - 98 | കെ. അബ്ദു റസ്സാക്ക് മാസ്റ്റർ |
1998 - 2000 | സി. പി. ചെറിയമുഹമ്മദ് മാസ്റ്റർ(ചാർജ്) |
2000 മുതൽ | ശ്രീദേവി ടീച്ചർ |
2010 മുതൽ | ബേബി ജോർജ്ജ് മാസ്ററർ |
2014 മുതൽ | പി.പത്മാവതി ടീച്ചർ |
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
- ഗൾഫ് നാടുകളിലും പ്രശസ്തയായ മാപ്പിളപ്പാട്ട് ഗായിക ബേബി സാജിത
- അനീഷ് ജോസ് - മെമ്പർ ആർമി ചീഫ് പ്രൊട്ടക്ഷൻ ഫോഴ്സ്
- ഡോ. ഹസീബ - ഗൾഫ്
- ഡോ. നാജു - ഗൾഫ്
- ഡോ. ഹാബിദ് - എൻ. സി. ഹോസ്പിറ്റൽ മുക്കം
- ഡോ. ബാഹിസ്
- പ്രൊഫസർ ഷാഫി, എൻ.ഐ ടി കാലിക്കറ്റ്
- ഡോ. ജസീം - ആയുർവേദം
- പരമേശ്വരൻ നമ്പൂതിരി - കമ്പ്യൂട്ടർ എൻജിനീയർ, USA
- രഞ്ജിനി. കെ - സിവിൽ എൻജിനീയർ, ചെന്നൈ
- സയ്യിദ് ഫസൽ - മുൻ പഞ്ചായത്ത് വൈസ് പ്ര,സിഡണ്ട്, കാരശ്ശേരി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="11.316419" lon="76.00816" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri (V) 11.31686, 76.007473 വി.എം.എച്ച്.എം.എച്ച്.എസ് ആനയാംകുന്ന് </googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക