വിജയമാതാ കോൺവെന്റ്, ചിറ്റൂർ/എന്റെ നാട്

01:21, 6 ജനുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Beenaravi (സംവാദം | സംഭാവനകൾ) (എന്റെ ഗ്രാമം)

ചിറ്റൂര്‍. പാലക്കാട് ജില്ലയുടെ കിഴക്കുഭാഗത്താണ് ചിറ്റൂര്‍ എന്ന പ്രദേശം സ്ഥിതിചെയ്യുന്നത്.3ബ്ലോക്കുകളും 16 പഞ്ചായത്തുകളും ഉള്‍പ്പെട്ട മുനിസിപ്പാലിറ്റിയാണ് ചിറ്റൂര്‍.ചിറ്റൂര്‍ താലൂക്കിന് 1200 ചതുരശ്ര കിലോമ്മീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്.ചിറ്റൂര്‍-തത്തമംഗലം മുനിസിപ്പാലിറ്റിയുടെ വിസ്തീര്‍ണം 14.71 കിലോമ്മീറ്ററാണ്.ചരിത്രഗാഥകളുറങ്ങുന്ന പാലക്കാടന്‍ ചുരത്തിലെ ഈ കൊച്ചുപ്രദേശം കേരളത്തിന്റെ പ്രധാന നെല്ലറയാണ്.മലബാര്‍പ്രവിശ്യയുടെ അതിരുകള്‍ക്കുള്ളില്‍ കേരള സംസ്ഥാനപ്പിറവി വരെ കൊച്ചിരാജ്യത്തിന്റെ ഭാഗമായിരുന്നു ഈ പ്രദേശം.പാലക്കാടു രാജാവ് കൊച്ചിരാജാവിന് സമ്മാനമായി നല്‍കിയ പ്രദേശമാണ്‍ ചിറ്റൂര്‍ എന്നു പറയപ്പെടുന്നു. പാലക്കാടിന്റെ കിഴക്കേ അതിര്‍ത്തിയില്‍ വരുന്ന ചിറ്റൂര്‍ തമിഴ് നാടിനോട് ഏറെ അടുത്തുകിടക്കുന്നു.ജനസംഖ്യയില്‍ ഈഴവരാണു കൂടുതല്‍.വി.കെ.എന്‍,ഓ.വി.വിജയന്‍ എന്നിവരുടെ കൃതികളില്‍ ചിറ്റൂരിലെ ഈഴവഭാഷാപ്രയോഗങ്ങള്‍ കാണാനാവും. തമിഴ്-മലയാള ‍സംസ്കാരങ്ങളുടെ സങ്കരസൗന്ദര്യമാണീ പ്രദേശങ്ങള്‍ക്കുള്ളത്. ഗുരുമഠം. ഭാഷാപിതാവ് തുഞ്ചത്തെഴുത്തച്ഛന്‍റ്റെ സമാധിസ്ഥലമായ ചിറ്റൂരിലെ ഗുരുമഠം ഏറെ പ്രസിദ്ധമാണ്.മൂന്നു ദശാബ്ദക്കാലം എഴുത്തച്ഛന്‍ ശോകനാശിനീ തീരത്തു താമസിച്ചിരുന്നതായി ചരിത്രം പറയുന്നു.പ്രധാന രചനകളെല്ലാം അദ്ദേഹം ഇവിടെവച്ചാണ് നിര്‍ വഹിച്ചത്. ചിറ്റൂര്‍ ഗവ: കോളേജ്. ശോകനാശിനീ തീരത്തെ വിശാലമായ പച്ചപ്പില്‍ തലയുയര്‍ത്തി നില്‍ക്കുന മഹത്തായ സ്ഥാപനമാണ് ചിറ്റൂര്‍ ഗവ: കോളേജ്.നിരവധി പ്രഗത്ഭ വ്യക്തിത്വങ്ങളെ നാടിനു സംഭാവന ചെയ്ത വിദ്യാകേന്ദ്രം. ചിറ്റൂര്‍ കാവ്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ശിവക്ഷേത്രം ഇവിടെയുണ്ട്.ഈ ക്ഷേത്രത്തെ ചുറ്റിപ്പറ്റി ഐതിഹ്യങ്ങളുടെ ഒരു കലവറ തന്നെയാണുള്ളത്. പാലക്കാടിന്റെ നെല്ലറ. ചിറ്റൂരിന്റെ ജീവവായുവിന് നെല്‍ വയലുകളുടെ ഗന്ധമാണെപ്പൊഴും.കന്നുകാലികളും പാഠശേഖരങ്ങളും വൈക്കോലും ചാണകവും കാളവണ്ടികളും പാല്‍മണവും നിറഞ്ഞ ഗ്രാമഭൂമി. കലകള്‍ കണ്യാര്‍കളീ 500-ലേറെ വര്‍ഷത്തെ പഴകമുള്ള കലാരൂപം.കാക്കയൂര്‍,കുത്തന്നൂര്‍,പല്ലശ്ശന,തത്തമംഗലം,എലവഞ്ചേരി എന്നീ നാട്ടുപ്രദേശങ്ങളിലെ നായര്‍ത്തറകളില്‍ വേരോട്ടമുള്ളത്.ഭഗവതീകാവുകളില്‍ നായര്‍ സമുദായം നടത്തിവരുന്ന അനുഷ്ടാന കലയാണ് കണ്യാര്‍കളി. പൊറാട്ടുനാടകത്തിനും പ്രസിദ്ധമാണ് ചിറ്റൂര്‍.വിനോദവും വിമര്‍ശനവുമായി പാണസമുദായം മനസുതുറക്കുന്ന നാടന്‍ കല.സമൂഹത്തിന്റെ താഴേത്തട്ടിലുള്ളവരുടെ വിനോദോപാധിയായി പ്രചാരം നേടിയ പൊറാട്നാടകം ഇന്നും ഇവിടെ നിലനില്‍ക്കുന്നു.

പ്രധാന വ്യക്തിത്വങ്ങള്‍.

അമ്പാട്ട് ഈച്ചരമേനോന്‍(ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ സമുന്നത നേതാവായിരുന്നു.ചിറ്റൂര്‍-തത്തമംഗലം നഗരസഭയുടെ ആദ്യത്തെ ചെയര്‍മാന്‍). അമ്പാട്ട് ശിവശങ്കരമേനോന്‍(കൊച്ചിരാജാവിന്റെ ഭരണകാലത്ത് ഗ്രമവികസനവകുപ്പു കൈകാര്യം ചെയ്തു.)ഡോ:ഏ.ആര്‍.മേനോന്‍(1966-ല്‍കേരളമന്ത്രിസഭയിലെ പൊതുജനാരോഗ്യമന്ത്രിയായിരുന്നു)ശ്രീ തഞ്ചപ്പയ്യര്‍,സുബ്രഹ്മണ്യപിള്ള,കരുനാകരമേനോന്‍(കൊച്ചിരാജ്യത്തെ ദിവാന്മാരായിരുന്നു.)സര്‍.സി.വി.അനന്തകൃഷ്ണയ്യര്‍,സി.എ വൈദ്യലിംഗം(നീതിപതികളെന്ന നിലയില്‍ പേരെടുത്തവര്‍)ചമ്പത്തില്‍ ശ്രീ ചത്തുക്കുട്ടി മന്നാടിയാര്‍,വരവൂര്‍ ശ്രീ സി.എസ്.ഗോപാലപ്പണിക്കര്‍,ശ്രീ പി.ആര്‍.മേനോന്‍(എഴുത്തുകാര്‍)പി.ലീല(ഗാനകോകിലം)