ജി.എച്ച്.എസ്സ്.എസ്സ്. കാക്കാഴം

20:46, 5 ജനുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hskakkazhom (സംവാദം | സംഭാവനകൾ)
ജി.എച്ച്.എസ്സ്.എസ്സ്. കാക്കാഴം
വിലാസം
ആലപ്പുഴ

ആലപ്പുഴ ജില്ല
സ്ഥാപിതം06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
05-01-2010Hskakkazhom





ചരിത്രം

കാക്കാഴത്തെ പുരാതനകുടുംബമായ താമരഭാഗത്ത് ശ്രീ.നാരായണപണിക്കര്‍ കൊല്ലവര്‍ഷം 1082 രണ്ട് ക്ലാസുകള്‍ ഉളള ഒരു മലയാളം സ്കൂള്‍ തുടങ്ങി. അദ്ദേഹത്തി‍ന്റെ നാമവുമായി ബന്ധപ്പെട്ടാണ് എസ്.എന്‍.വി സ്കൂള്‍ എന്ന് നാമകരണം നടത്തിയത്. അദ്ദേഹത്തി‍ന്റെ മരണശേഷം ബന്ധുവായ ശ്രീ . കുഞ്ചുകുറുപ്പ് തന്റെ മാനേജ്മെന്റില്‍ കെട്ടിടങ്ങള്‍ പുതുക്കി പ്രൈമറി സ്കൂള്‍ പൂര്‍ത്തിയാക്കി തുടര്‍ന്ന് താമരഭാഗത്ത് ശ്രീ.ഗോപാലപണിക്കര്‍ മാനേജ്മെന്റ് സ്ഥാനം ഏറ്റുവാങ്ങി. 1093-ല്‍ ഗവണ്‍മെന്റ് ജോലി രാജിവെച്ച് സ്കൂള്‍ നടത്തിപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും 5,6,7 ക്ലാസുകള്‍ പൂര്‍ത്തിയാക്കി 1103-ല്‍ പൂര്‍ണ്ണമലയാളം സ്കൂളാക്കി ഉയര്‍ത്തി. 1107-08-ല്‍ മലയാളം എട്ടാംക്ലാസും 1109-ല്‍ മലയാളം ഒന്‍പതാം ക്ലാസും ആരംഭിച്ചു. തിരുവിതാംകൂര്‍ സംസ്ഥാനത്ത് അന്നുളള അ‍ഞ്ച് മലയാളം ഹൈസ്കൂളുകളില്‍ വടക്കന്‍ താലൂക്കിലെ ഏകസ്ഥാപനം ആയിരുന്നു ഇത്. വടക്കന്‍ പറവൂര്‍ മുതല്‍ കരുനാഗപളളിവരെയുളള വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നുണ്ടായിരുന്നു. ശ്രീ.ഗോപാലപണിക്കരുടെ പരിശ്രമത്തിന്റെ ഫലമായി 1111-ല്‍ ലോവര്‍ഗ്രേഡും ഹയര്‍ഗ്രേഡും ഉള്‍പ്പെട്ട ട്രെയിനിംഗ് സ്കൂളിനുളള അനുവാദം കിട്ടി. സാമ്പത്തികമായി ഒരിടത്ത് നിന്നുപോലും സഹായം ഇല്ലാതെ തന്നെ ഇത് ഒരു ഹൈസ്കൂള്‍ ആക്കുന്നതിന് അദ്ദേഹം വളരെയധികം യാതനകള്‍ സഹിച്ചു. അതിന്റെ ഫലമായി 1112 മേടം 14-ന് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂള്‍ തുടങ്ങുന്നതിന് നിര്‍ദേശം ലഭിച്ചു.1116-ല്‍ IV ഫാറം ഉള്‍പ്പെട്ട മൂന്ന് ക്ലാസുകള്‍ക്കും അംഗീകാരം ലഭിച്ചു. ഗവണ്‍മെന്റിന്റെ പരിഷ്കാരങ്ങളുടെ ഫലമായി മലയാളം ഹൈസ്കൂള്‍ നിര്‍ത്തലാക്കി. 1952-ജൂലൈ 11-ന് ശ്രീ.ഗോപാലപണിക്കര്‍ അന്തരിച്ചു. അതിനുശേഷം അദ്ദേഹത്തി‍ന്റെ അനന്തിരവന്‍ താമരഭാഗത്ത് ശ്രീ.കെ.വേലായുധപണിക്കര്‍ മാനേജരായി. 1972-ജൂണ്‍മാസം ശ്രീ.ഗോപാലപണിക്കരുടെ മകന്‍ കാക്കാഴം ശ്രീരംഗത്ത് ശ്രീ.ജി. നാരായപണണിക്കര്‍ മാനേജ്മെന്റ് ഏറ്റെടുത്തു. അന്ന് അദ്ദേഹം S.N.V.T.T.I യുടെ ഹെഡ്മാസ്റ്ററായി സേവനം അനുഷ്ഠിക്കുകയായിരുന്നു. അച്ഛനേപോലെ തന്നെ സ്കൂളിന്റെ പുരോഗതിക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിയായിരുന്നു അദ്ദേഹം.അദ്ദേഹത്തി‍ന്റെ കാലത്ത് വിദ്യാര്‍ത്ഥികളുടെ എണ്ണം കൂടി കൂടി വന്നപ്പോള്‍ ഓരോ വര്‍ഷവും ക്ലസുകളുടെ എണ്ണം കൂട്ടേണ്ടി വന്നു.1976-വരെ 10-ഡിവിഷന്‍ ഉണ്ടായിരുന്ന സ്ഥാനത്ത് 1985-86 ആയപ്പോഴേക്കും 24 ഡിവിഷന്‍ ആക്കേണ്ടിവന്നു സമീപസ്ഥലങ്ങളില്‍ പുതി‍യതായി ഹൈസ്കൂളുകള്‍ വന്നതിനാല്‍ ഇപ്പോള്‍ നിലവില്‍ ഉളളത് 19 ഡിവിഷനാണ്.1990 ജനുവരി ആറാം തീയതി ശ്രീ.ജി. നാരായപണണിക്കരുടെ മരണശേഷം അദ്ദേഹത്തി‍ന്റെ സഹധര്‍മ്മിണിയും കാക്കാഴം ഹൈസ്കൂളില്‍ 1968 മുതല്‍ 1981 വരെ ഹെഡ്മിസ്ട്രസ്സ് ആയി സേവനം അനുഷ്ഠിച്ച ശ്രീമതി.ഡി.സേതുഭായി ടീച്ചര്‍ മാനേജരായി തുടരുന്നു

ഭൗതികസൗകര്യങ്ങള്‍

അമ്പലപ്പുഴ മേല്‍പ്പാലത്തിന്റെ കിഴക്കും പടി|ഞ്ഞാറുമായി 74.3ആര്‍ സ്ഥലമുണ്ട്. 18 ആര്‍ കളിസ്ഥലത്തിന് ഒരുക്കിയിട്ടിരിക്കുകയാണ്.സ്കൂളിന്റേതായി ഏഴ് കെട്ടിടങ്ങളില്‍ ക്ലാസ്സ്മുറികള്‍, ഓഫീസ് മുറി, കമ്പ്യൂട്ടര്‍ലാബ്, അദ്ധ്യാപകര്‍ക്കുളള മുറികള്‍, ലൈബ്രറി ഉള്‍പ്പെടെ 30 മുറികള്‍ ഉണ്ട്. പ്രധാന കെട്ടിടത്തിന്റെ കിഴക്കുവശത്തായി 9 ക്ലാസ് മുറികള്‍ ചേര്‍ത്ത് ആഡിറ്റോറിയമായി ഉപയോഗിക്കുന്നു. സ്കൂളിലേക്ക് വേണ്ട ഉപകരണങ്ങളും പുസ്തകങ്ങളും ലബോറട്ടറി സാധനങ്ങളും ഗയിംസിനുവേണ്ട കളികോപ്പുകളും സജ്ജീകരിച്ചിട്ടുണ്ട്. വെളളത്തിനുവേണ്ടി കുഴല്‍ക്കിണറില്‍ നിന്നും ശുദ്ധമായ ജലം പൈപ്പ് മുഖേന അവശ്യം വേണ്ട സ്ഥലങ്ങളില്‍ എത്തിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണം തയ്യാറാക്കുന്നതിന് താല്‍ക്കാലിക അടുക്കളയും പാത്രങ്ങളും കരുതിയിട്ടുണ്ട്. അദ്ധ്യാപകര്‍,ആണ്‍കുട്ടികള്‍, പെണ്‍കുട്ടികള്‍ എന്നിവര്‍ക്ക് ഉപയോഗിക്കുന്നതിന് മൂത്രപുരകളും കക്കൂസുകളും പണിതിട്ടുണ്ട്. സ്കൂളില് ഇലട്രിക്ക്, ഫോണ്‍, ഇന്റര്‍നെറ്റ് കണക്ഷനുകള്‍ എടുത്തിട്ടുണ്ട്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

കലാകായികരംഗങ്ങളില്‍ വിദഗ്ധപരിശീലനം നല്‍കുന്നു. ഇ രംഗങ്ങള്‍ കൂടാതെ ശാസ് ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര പ്രവര്‍ത്തിപരിചയ മേഘലകളിലും സംസ്ഥാനതലം വരെ കുട്ടികളെ പങ്കെടുപ്പിക്കുന്നു.വിദ്യാരംഗം, പരിസ്ഥിതി മുതലായ ക്ലബ്ബ് പ്രവര്‍ത്തനങളും നടന്നു വരുന്നു. പൂന്തോട്ടം, പച്ചക്കറി തോട്ടം തയ്യാറാക്കുന്നതിന് കുട്ടികള്‍ക്ക് പ്രോത്സാഹനം നല്‍കുന്നു.

മാനേജ്മെന്റ്

താമരഭാഗത്ത് ശ്രീ. നാരായണപണ്ക്കര്‍ തുടങ്ങിവെച്ച ഈ സരസ്വതീ ക്ഷേത്രം അദ്ദേഹത്തിന്റെ ബന്ധുവായ ശ്രീ . കുഞ്ചുകുറുപ്പ് കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. അതിനുശേഷം സ്കൂളിന്റെ വികസനത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ച താമരഭാഗത്ത് ശ്രീ.ഗോപാലപണിക്കര്‍ ഈ സ്ഥാപനം കൂടുതല്‍ മികവുറ്റതാക്കി തുടര്‍ന്ന് അദ്ദേഹത്തിന്റെ അനന്തിരവന്‍ താമരഭാഗത്ത് ശ്രീ.കെ.വേലായുധപണിക്കര്‍ ഈ സ്ഥാനം അലങ്കരിച്ചു. 1972-ല്‍ ശ്രീ.ഗോപാലപണിക്കരുടെ മകന്‍ കാക്കാഴം ശ്രീരംഗത്ത് ശ്രീ.ജി. നാരായണപണിക്കര്‍ മാനേജ്മെന്റ് ഏറ്റെടുത്തു.1969 -ലെ സംസ്ഥാന അവാര്‍ഡ്, 1970-ലെ ദേശിയ അവാര്‍ഡ്, 1975-ലെ നാഷണല്‍ ഫൗണ്ടേഷന്‍ ഓഫ് ടീച്ചേഴ്സ് വെല്‍ഫെയര്‍ അവാര്‍ഡ് എന്നീ പുരസ്കാരങ്ങള്‍ക്ക് പുറമേ മനിലയിലെ ഫിലിപ്പീന്‍സ് യൂണിവേഴ്സിറ്റിയുടെ ഭാഗമായ “ഏഷ്യന്‍ ഇന്സ്ററിറ്റ്യൂട്ട് ഫോര്‍ ടീച്ചര്‍ എജ്യൂക്കേറ്റേഴ്സ് “ സങ്കടിപ്പിച്ചതും UNESCO സ്പോണ്‍സര്‍ചെയ്തതുമായ അ‍ഞ്ചാമത് “ഇന്സ്ററിറ്റ്യൂട്ട് ഫോര്‍ കീ-ടീച്ചര്‍ എജ്യൂക്കേഷനിലെ” 4 പേരില്‍ ഒരാളായിരുന്നു അദ്ദേഹം. ഇപ്പോള്‍ അദ്ദേഹത്തിന്റെ സഹധര്‍മ്മിണിയും ആദര്‍ശജീവിതത്തിന്റെ മകുടോദാഹരണവുമായ ശ്രീമതി.ഡി.സേതുഭായി ടീച്ചറിന്റെ മാനേജ്മെന്റില്‍ തിളങ്ങിനില്‍ക്കുകയാണീ സരസ്വതീ ക്ഷേത്രം.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : പ്രഗത്ഭരായ പല അദ്ധ്യാപകരും ഇവിടെ ഹെഡ്മാസ്റ്റര്‍മാരായിരുന്നു. അവരില്‍ ചിലര്‍ ചാണ്ടിസാര്‍, നീലകണ്ഠപിളളസാര്‍, കെ.എന്‍.കുഞ്ഞന്‍പിളളസാര്‍ മുതലായവരാണ്.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

പ്രഫസര്‍ അമ്പലപ്പുഴ രാമവര്‍മ്മ, പരേതനായ കെ.കെ കുമാരപിളള, കെ മഹേശ്വരി അമ്മ, ആഡിറ്റര്‍ ചൂഴേകാട് ശങ്കരനാരായണ പണിക്കര്‍, ആഡിറ്റര്‍ ചോമാല ഇല്ലത്ത് സി.എന്‍ സുബ്രമണ്യന്‍ നമ്പൂതിരി, റിട്ടയേര്‍ഡ‍് വിദ്യാഭ്യാസ ഉപഡയറക്ടര്‍ വൈ.പി.രാമചന്ദ്ര അയ്യര്‍ പരീക്ഷ കമ്മീഷണറായിരുന്ന ശ്രീ. അനന്തകൃഷ്ണന്‍, ഇപ്പോള്‍ ഹൈക്കോടതയില്‍ പ്രാക്ടീസ് ചെയ്യുന്ന റിട്ടയേര്‍ഡ് ഡപ്യൂട്ടിഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ ശ്രീ. എ. മുഹമ്മദ് തുടങ്ങി അനേകം വ്യക്തികള്‍ ഈ സ്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളാണ്.

വഴികാട്ടി

അമ്പലപ്പുഴ കച്ചേരിമുക്ക് ജംഗ്ഷനില്‍ നിന്നും ഏകദേശം ഒരു കിലോമീറ്റര്‍ വടക്കോട്ട് മാറിയുളള മേല്‍പാലത്തിന്റെ താഴെ കിഴക്കുവശത്തായി ഈ സരസ്വതീക്ഷേത്രം സ്ഥിതി ചെയ്യുന്നു.