ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്.പുല്ലൂരാംപാറ‍/പ്രവർത്തനങ്ങൾ/2019-20

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
പ്രവർത്തനങ്ങൾ 2019-20

പ്രവേശനോത്സവം

പുല്ലൂരാംപാറ സെൻറ് ജോസഫ് ഹൈസ്കൂളിൽ 2019 20 അധ്യയന വർഷം ജൂൺ ആറാം തീയതി പ്രവേശനോത്സവത്തോടെ ആരംഭിച്ചു. സ്കൂൾ ഹാളിൽ ചേർന്ന യോഗത്തിൽ സ്കൂൾ മാനേജർ ഫാദർ തോമസ് പൊരിയത്ത് പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഹെ‍‍‍‍ഡ്മിസ്ട്രസ് ശ്രീമതി മേഴ്സി മൈക്കിൾ സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർ ശ്രീ. കുര്യാച്ചൻ തെങ്ങുംമൂട്ടിൽ വൃക്ഷത്തൈ വിതരണവും ബി ആർ സി ട്രെയിനർ ശ്രീ. സുഭാഷ് പുസ്തക വിതരണവും ഉദ്ഘാടനം ചെയ്തു .ചടങ്ങിൽ ഇതിൽ സിആർസി കോഡിനേറ്റർ ശ്രി. ശശി സി കെ ,പി ടി എ പ്രസിഡണ്ട് ശ്രീ ബെന്നി തറപ്പേൽ, എം ടി എ ചെയർപേഴ്സൺ ശ്രീമതി. ജീമോൾ സ്റ്റാൻലി എന്നിവർ ആശംസകൾ നേർന്നു. പി ടി എ അംഗം ശ്രീമതി ലിനു സെബാസ്റ്റ്യൻ 30 വിദ്യാർത്ഥികൾക്ക് സൗജന്യ സ്കൂൾ യൂണിഫോം വിതരണം ചെയ്തു. തുടർന്ന് വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. സ്നേഹവിരുന്നോടെ പ്രവേശനോത്സവ പരിപാടികൾ അവസാനിച്ചു.

വായനാവാരാചരണം നടത്തി..

പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ വായനാവാരം സമുചിതമായി ആഘോഷിച്ചു. വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ 2019 ജൂൺ 19 വായനാദിനത്തിൽ പരിപാടികൾക്ക് ആരംഭം കുറിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി മേഴ്സി മൈക്കിൾ ടീച്ചർ വായനാദിന സന്ദേശവും മലയാളം അധ്യാപിക ശ്രീമതി ഡോണ ട്രീസ മാത്യു പ്രഭാഷണവും നടത്തി. വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെ കുട്ടികൾ പുസ്തകാസ്വാദനം നടത്തി. പതിപ്പു നിർമാണ മത്സരം നടത്തുകയും മികച്ച പതിപ്പുകൾ തയ്യാറാക്കിയ ക്ലാസ്സുകൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു. വിദ്യാർഥികൾക്ക് വായനാ സൗകര്യം ഒരുക്കി വായനക്കൂട്ടം രൂപീകരിക്കുകയും ഓരോ ക്ലാസും തയ്യാറാക്കിയ പതിപ്പ് വായനക്കൂട്ടത്തിൽ പ്രദർശിപ്പിക്കുകയും ചെയ്തു. സമാപന ദിവസം പുല്ലൂരാംപാറ നെഹ്റു മെമ്മോറിയൽ ലൈബ്രറിയുടെ സഹകരണത്തോടെ പുസ്തകപ്രദർശനവും സംഘടിപ്പിച്ചു.

പുസ്തകപ്രദർശനവും സാഹിത്യസംവാദവും.

വിദ്യാരംഗവും ഇതരക്ലബ്ബുകളും ഉദ്ഘാടനം ചെയ്തു.


ലോക ലഹരിവിരുദ്ധ ദിനാചരണം.

ലിറ്റിൽ കൈറ്റ്സ് 2019-21 ബാച്ച് ഉദ്ഘാടനവും പ്രിലിമിനറി ക്യാമ്പും.

പുല്ലൂരാംപാറ സെൻറ് ജോസഫ് ഹൈസ്കൂളിലെ 2019 21 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ ഉദ്ഘാടനവും പ്രിലിമിനറി ക്യാമ്പും 27. 6 .19 വ്യാഴാഴ്ച നടത്തപ്പെട്ടു ഉദ്ഘാടന ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി മേഴ്സി മൈക്കിൾ അധ്യക്ഷത വഹിച്ചു. കൈറ്റ് മിസ്ട്രസ് റീജ.വി.ജോൺ സ്വാഗതമാശംസിച്ചു. ബാച്ച് ഉദ്ഘാടനം മുക്കം സബ്ജില്ല മാസ്റ്റർ ട്രെയ്നർ നൗഫൽ സാർ നിർവ്വഹിച്ചു. കൈറ്റ് മാസ്റ്റർ ജുബിൻ അഗസ്റ്റൻ ആശംസകളർപ്പിച്ചു. ബാച്ചിന്റെ വാട്സ്ആപ്പ് കൂട്ടായ്മയിൽ ചേരുന്നതിനായുള്ള QR Code ന്റെ പ്രകാശനം നടത്തി. ലീഡർ ഇമ്മാനുവൽ ബൈജു നന്ദിയർപ്പിച്ചു.നൗഫൽ സാർ ക്യാമ്പിന് നേതൃത്വം നൽകി.