കെ.പി.എം.എച്ച്.എസ്സ്.എസ്സ്. ചെറിയവെളിനല്ലൂർ/ലിറ്റിൽകൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്
- നിഷാരാജൻ
- ജി.ഹേമ
ലിറ്റിൽ കൈറ്റ്സ് പ്രവർത്തന റിപ്പോർട്ട്
ജൂൺ മാസം
'ലിറ്റിൽ കൈറ്റ്സിന്റെ 2018 -2019 അധ്യയന വർഷത്തെ പ്രവർത്തനം ജൂൺ മാസത്തിൽ ആരംഭിച്ചു. 40 കുട്ടികളെ അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുത്തെങ്കിലും ഇതിൽ രണ്ടു കുട്ടികൾ ടിസി വാങ്ങി പോയിരുന്നു. അങ്ങനെ 38 കുട്ടികൾ ഉൾപ്പെടുന്ന ഈ യൂണിറ്റിന്റെ ഉദ്‌ഘാടനം ജൂൺ 27 ശനിയാഴ്ച ബഹുമാനപ്പെട്ട ഹെഡ് മാസ്റ്റർ ശ്രീ.ബിപിൻ ഭാസ്കർ നിർവഹിച്ചു.കമ്പ്യൂട്ടർ പഠനത്തിന്റെ ആവശ്യകതയെ പ്പറ്റി എച്ച് .എം പ്രസംഗിച്ചു.തുടർന്ന് കുട്ടികളെ ഗ്രൂപ്പുകളാക്കി ഓരോ ഗ്രൂപ്പിനും പേര് നൽകി. അനിമേഷൻ ആയിട്ടുരുന്നു ആദ്യത്തേത്. കുട്ടികൾ വീഡിയോ വളരെ ആകാംഷയോടെ കണ്ടു.പ്രൊജക്ടർ സെറ്റ് ചെയ്യുന്നതിനെ പറ്റിയും ക്ലാസ്സുകൾ എടുത്തു.
ഉച്ചക്ക് ശേഷം നടന്ന സെഷനിൽ കൈറ്റിന്റെ റീജിയണൽ ഓഫീസർ ശ്രീ.ജീവൻ രാജ് സാർ ക്യാമ്പ് സന്ദർശിക്കുകയുണ്ടായി. സാർ കുട്ടികളുമായി സംവദിച്ചു.
4 മണിക്ക് ക്ലാസ് അവസാനിച്ചു.'
-
ലീഡർ
-
മാഗസിൻ എഡിറ്റർ