സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/ടൂറിസം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ടൂറിസം ക്ലബ്

എല്ലാ ക്ലബ്ബ്കളിലെയും അധ്യാപക പ്രതിനിധികളും വിദ്യാർഥി പ്രതിനിധികളും ഉൾപ്പെട്ട ഒരു ക്ലബ്ബാണ് ടൂറിസം ക്ലബ്. സ്കൂളിലെ പഠനയാത്രകൾ ആസൂത്രണം ചെയ്യുന്നത് ടൂറിസം ക്ലബ്ബിന്റെ നേതൃത്വത്തിലാണ്. എല്ലാവർഷവും ഒന്ന് മുതൽ പത്തു വരെ ക്‌ളാസ്സിലെ കുട്ടികൾക്കായി പഠന യാത്രകൾ സംഘടിപ്പിക്കുന്നു. വിജ്ഞാനവും വിനോദവും സമന്വയിപ്പിക്കുന്ന യാത്രകളാണ് ആസൂത്രണം ചെയ്യുന്നത്. അധ്യാപക വിദ്യാർഥി ബന്ധവും കുട്ടികളുടെ സഹകരണ മനോഭാവവും ഇതിലൂടെ ഊട്ടിയുറപ്പിക്കുന്ന.ഹൈ സ്കൂൾ വിഭാഗം കുട്ടികൾ കൊടൈക്കനാലിലും, യു പി വിഭാഗം കുട്ടികൾ നെയ്യാർ ഡാമും, , അമരവിള ചരിത്ര മ്യൂസിയവും, എൽ പി വിഭാഗം കുട്ടികൾ മ്യൂസിയം , മൃഗശാല, തുടങ്ങിയ സ്ഥലങ്ങളും സന്ദർശിച്ചു.
വിനോദ യാത്രകൾ ഈ വർഷം ഒന്ന് മുതൽ പത്തുവരെ ക്‌ളാസ്സിലെ കുട്ടികൾക്ക് വിനോദയാത്ര സംഘടിപ്പിച്ചു. പത്താം ക്‌ളാസ്സിലെ കുട്ടികൾ അതിരംപള്ളി, വാഴിച്ചാൽ, സിൽവർ സ്റ്റോം വാട്ടർ തീം പാർക്ക് , സ്നോ വേൾഡ് എന്നിവയും , ഒൻപതാം ക്‌ളാസ്സിലെ കുട്ടികൾ മൈസൂർ, കൂർഗ് എന്നീ സ്ഥലങ്ങളും , എട്ടാം ക്‌ളാസ്സുകാർ സിൽവർ സ്റ്റോം വാട്ടർ തീം പാർക്ക് , സ്നോ വേൾഡ് എന്നിവയും സന്ദർശിച്ചു. യു പി വിഭാഗത്തിലെ കുട്ടികൾ ആക്കുളം, കനകക്കുന്ന് കൊട്ടാരം, മാജിക് പ്ലാനറ്റ്, പ്ലാനെറ്ററിയം, ഹാപ്പി ലാൻഡ് എന്നിവ സന്ദർശിച്ചു. എൽ പി കുട്ടികൾകുട്ടിരാമാളിക, മാജിക് പ്ലാനറ്റ് തുടങ്ങിയവ സന്ദർശിച്ചു. വിനോദവും വിജ്ഞാനവും പകരുന്നവ ആയിരുന്നു ഈ യാത്രകൾ.
വിനോദ യാത്രാ ചിത്രങ്ങൾ

വിനോദ യാത്രകൾ
വിനോദ യാത്രകൾ


വിനോദ യാത്രകൾ
വിനോദ യാത്രകൾ


വിനോദ യാത്രകൾ
വിനോദ യാത്രകൾ


വിനോദ യാത്രകൾ
വിനോദ യാത്രകൾ