ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/പ്രവേശനോൽസവം @ ഗവ.ഹൈസ്കൂൾ അവനവഞ്ചേരി..

Schoolwiki സംരംഭത്തിൽ നിന്ന്
22:31, 25 ജനുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42021 (സംവാദം | സംഭാവനകൾ) ('<big>#പ്രവേശനോൽസവം @ ഗവ.ഹൈസ്കൂൾ അവനവഞ്ചേരി.</big> '''അവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

#പ്രവേശനോൽസവം @ ഗവ.ഹൈസ്കൂൾ അവനവഞ്ചേരി.

അവനവഞ്ചേരി ഗവ.ഹൈസ്കൂൾ പ്രവേശനോൽസവം ആറ്റിങ്ങൽ നഗരസഭ ചെയർമാൻ എം.പ്രദീപ് ഉദ്ഘാടനം ചെയ്തു. പി.റ്റി.എ. നൽകിയ പഠനോപകരണങ്ങളും പച്ചക്കറിവിത്തും അടങ്ങിയ സമ്മാനക്കിറ്റ് അദ്ദേഹം കുട്ടികൾക്ക് വിതരണം ചെയ്തു. സ്കൂൾ പി.റ്റി.എ. പ്രസിഡൻറ് കെ.ജെ.രവികുമാർ അധ്യക്ഷത വഹിച്ചു. സ്കൂൾ വികസന സമിതി ചെയർമാൻ രാജഗോപാലൻ പോറ്റി, എസ്.എം.സി. ചെയർമാൻ വിജയൻ പാലാഴി, പ്രദീപ് കൊച്ചു പരുത്തി, പട്ടരുവിള ശശി, പ്രേംരാജ്, ജി.എൽ.നിമി, സുകുമാരി അമ്മ എന്നിവർ പങ്കെടുത്തു. സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ കുട്ടികളെ ക്ലാസ് മുറികളിലേക്ക് ആനയിച്ചു. മധുര പലഹാരങ്ങളും വർണബലൂണുകളും വിതരണം ചെയ്തു. ഈ വർഷം ഒന്നാം ക്ലാസിൽ 80 കുട്ടികൾ ഉൾപ്പെടെ വിവിധ ക്ലാസുകളിലായി 430 പേർ പുതുതായി അഡ്മിഷൻ എടുത്തു. ഈ മേഖലയിലെ ഏറ്റവും ഉയർന്ന അഡ്മിഷൻ നിരക്കാണ്. വിവിധ അൺ എയ്ഡഡ് സ്കൂളുകളിൽ നിന്ന് ധാരാളം കുട്ടികൾ അഡ്മിഷൻ എടുത്തത് ഈ വർഷത്തെ നേട്ടമാണ്.

പ്രവേശനോൽസവം @ ഗവ.ഹൈസ്കൂൾ അവനവഞ്ചേരി.
പ്രവേശനോൽസവം @ ഗവ.ഹൈസ്കൂൾ അവനവഞ്ചേരി.
പ്രവേശനോൽസവം @ ഗവ.ഹൈസ്കൂൾ അവനവഞ്ചേരി.