ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/സർഗസൃഷ്ടികൾ

Schoolwiki സംരംഭത്തിൽ നിന്ന്

കവിതകൾ

സ്നേഹസന്ദേശം

ആരതി പി (കവിത )

സ്നേഹവും നന്മയും വിനയവുമാർദ്രമായ്

നിന്റെ മനസ്സിൽ നിറഞ്ഞിടേണം.

പിച്ച വയ്പ്പിച്ചു നടത്തിയ താതനും

താരാട്ടുപാടിയുറക്കിയൊരമ്മയും ,

എത്ര തിരക്കിനിടയിലുമിട നെഞ്ചിൽ

എന്നും അണയാതെയുണ്ടാകണം !

ബൗദ്ധിക ജീവിത ചിന്തകളാലെ

നഷ്ട സ്വർഗ്ഗങ്ങൾ പണിഞ്ഞിടാതെ-

ലക്ഷ്യമതേകയായ് മുന്നോട്ടു നീങ്ങിയാൽ

എത്തേണ്ടിടത്തു നീ ചെന്നെത്തിടും !

കാലത്തിനൊപ്പം നാം സഞ്ചരിച്ചീടിലും

മാനവരൊന്നാണെന്നോർത്തിടേണം

മറ്റുള്ള ജീവികൾക്കില്ല മതങ്ങളും ,

ജാതിയും നാമാലകറ്റരുത്!

ഒത്തൊരുമിച്ചു കരം കവർന്നിന്നുനാം

മുന്നോട്ടു പോയിടാം കൂട്ടുകാരെ ......!

ആരതി പി

സാങ്കേതികവിദ്യ വികസനത്തിന്റെ വഴികാട്ടി .....

          സ്നേഹ എം എസ്  (ലേഖനം )
                           

ഇരുപതാം നൂറ്റാണ്ടിന്റെ അവസാന നാളുകളിൽ വളർന്നുവന്ന സാങ്കേതികവിദ്യകളുടെയെല്ലാം വളർച്ച ആഗോളവൽക്കരണത്തിന് വളരെയധികം സഹായിച്ചിട്ടുണ്ട്.സാങ്കേതികവിദ്യയുടെ വളർച്ച മനുഷ്യ ജീവിതത്തിൽ പലവിധ മാറ്റങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.രാജ്യത്തിന്റെ വികസനത്തിൽ വലിയൊരു പങ്കുവഹിച്ചിരിക്കുന്നത് സാങ്കേതികവിദ്യയാണ്. എന്നാൽ ഇന്നത്തെ സമൂഹത്തിൽ അതേ സാങ്കേതികവിദ്യകളെയെല്ലാം ദുരുപയോഗവും ചെയ്യുന്നുണ്ട്. ഓരോ ദിവസവും രാജ്യം വികസനത്തിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്നു.അതിന്റെയെല്ലാം പിന്നണിയിൽ പ്രവർത്തനസജ്ജമായി നിൽക്കുന്നത് സാങ്കേതിക വിദ്യയാണ്.ഇത്തരം മാധ്യമങ്ങളുടെ ഉപയോഗത്തിലൂടെ യുവതലമുറയുടെ വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റുന്നു.ഇന്ന് ലോകത്തിന്റെ ഓരോ ചലനങ്ങളും മനുഷ്യന്റെ കൈവിരൽത്തുമ്പിലാണ്.അതായത് ഏത് വിവരങ്ങളുംഏതുനിമിഷത്തിലുമറിയുവാൻഈസാങ്കേതികവിദ്യകൾസഹായിക്കുന്നുആധുനികസമൂഹത്തിന്ഇവയെല്ലാംഫലപ്രദവുംഉപകാരപ്രദവുമാണ.വ്യാവസായികമേഖല,വിദ്യാഭ്യാസരംഗ,വാർത്താവിനിമയരംഗംതുടങ്ങിയപലമേഖലകളിലുംസാങ്കേതികവിദ്യകൾസ്വാധീനംചെലുത്തുന്ന.ഇന്ന്സാങ്കേതികവിദ്യകൾഫലപ്രദമായുപയോഗിക്കുന്നവിദ്യാഭ്യാസരംഗത്താണ്.വിദ്യാഭ്യാസ മേന്മ വർധിക്കുന്നതിനായി ക്ലാസ് മുറികളിൽ പ്രൊജക്ടർ,ലാപ്ടോപ്പ്,സ്പീക്കർ തുടങ്ങിയ സംവിധാനങ്ങൾ കൈറ്റിന്റെ കീഴിൽ നൽകിയിരിക്കുന്നു.പാഠപുസ്തകങ്ങളിൽ നിന്നുള്ള അറിവുകളെക്കാൾ കൂടുതൽ അറിവുകൾ ലഭിക്കുന്നതിന് പഠനനിലവാരം മെച്ചപ്പെടുത്താനും ഇവ സഹായപ്രദമാകുന്നുണ്ട്.മുൻകാലങ്ങളിൽ അതായത് രേഖകളും കണക്കുകളും എഴുതിസൂക്ഷിച്ചിരുന്നകാലഘട്ടം. ഈ കാലഘട്ടത്തിൽ സാങ്കേതികവിദ്യയുടെ അഭാവംപലവിധവെല്ലുവിളികളുംഉയർത്തിയിട്ടുണ്ട്എന്നാൽഅവയ്‌ക്കെല്ലാംപരിഹാരമായാണ് ഇന്ന് സാങ്കേതികവിദ്യയുടെ കടന്നുവരവ്.താളിയോലകളിലുംമറ്റ്ചരിത്രഗ്രന്ഥങ്ങളിലുംരേഖപ്പെടുത്തിയിരിക്കുന്നവിവരങ്ങൾകാലക്രമേണനശിച്ചുപോകാൻഇടയാകുന്ന.സാങ്കേതികവിദ്യയുടെകടന്നുകയറ്റംഇതിനെല്ലാംഒരുപരിഹാരമായിമാറിയിരിക്കുന്ന.ടെലിവിഷൻ,മൊബൈൽഫോൺഎന്നമാധ്യമങ്ങൾനിത്യജീവിതത്തിൽഒഴിച്ചുകൂടാനാകാത്തഒന്നായിമാറിയിരിക്കുന്നു.ലോകത്തെയും വ്യക്തികളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു ഉപാധിയായി ഈ മാധ്യമങ്ങൾ പ്രവർത്തിക്കുന്നു. ഇവയെല്ലാം ഒഴിവാക്കിക്കൊണ്ടുള്ള ഒരു ദിവസം നമുക്ക് ചിന്തിക്കുവാനാകില്ല.മനുഷ്യമനസ്സിൽ വികസനത്തിന്റെ വിത്തു പാകാൻ ടെക്‌നോളജിയുടെ ലോകത്തിന് കഴിഞ്ഞിരിക്കുന്നു.വികസനത്തിന് സഹായിക്കുന്ന സാങ്കേതിവിദ്യകളെ ദുരുപയോഗം ചെയ്യാതിരിക്കു.....

സ്നേഹ എം എസ്



മരിക്കുന്ന കാർഷിക സംസ്കാരവും വളരുന്ന സാങ്കേതിക വിദ്യയും

                                      ആരതി പി    (ലേഖനം )
    

ഇത് ഇരുപത്തിയൊന്നാം നൂറ്റാണ്ട്,ജീവിത സാഹചര്യങ്ങളോടൊപ്പം ആധുനിക സാങ്കേതിക വിദ്യകളും വളരുന്ന കാലഘട്ടം.സ്വന്തം പെറ്റമ്മയെ മറന്ന് പോറ്റമ്മയെത്തേടി പോകുന്ന മനുഷ്യ ജന്മങ്ങൾ.സാങ്കേതിക വീദ്യകൾ ആധുനിക സമൂഹത്തിന് ആവശ്യമാണെങ്കിലും അത് ദുരുപയോഗം ചെയ്യുന്ന മനുഷ്യർ ഇന്നത്തെ സമൂഹത്തിൽ വളരെ അധികമാണ്.അവർ ഒരു വ്യക്തിയുടെ സ്വകാര്യ ജീവിതത്തിലും സാമൂഹിക ജീവിതത്തിലും നടത്തുന്ന കടന്നുകയറ്റം ഇന്ന് വർധിച്ചുവരികയാണ്. കാർഷിക മേഖലക്ക് പ്രാധാന്യമർഹിക്കുന്ന ഒരു കാലഘട്ടം കേരളത്തിൽ ഉണ്ടായിരുന്നു. മണ്ണിൽ തൂമ്പ എടുത്തു അധ്വാനിക്കുന്നതിനു പകരം ഫാനിന്റെ ചുവട്ടിൽ വിയർക്കാതെ സർക്കാർ ജോലി ചെയ്യാനാണ് പലരും ആഗ്രഹിക്കുന്നത്. ഇന്നത്തെ സമൂഹത്തിൽ കാർഷിക മേഖല വളരെ ദുർബലമാണ്. മറ്റേതു കാര്യത്തിലും സ്വയംപര്യാപ്തത കൈവരിച്ച കേരളീയർ ഭക്ഷ്യവിഭവങ്ങൾ മാത്രം അന്യ സംസ്ഥാനത്തു നിന്ന് ഇറക്കുമതി ചെയ്യുന്നു.മാരക വിഷാംശമുള്ള ഇത്തരത്തിൽ ഇറക്കുമതി ചെയ്ത ഭക്ഷ്യവിഭവങ്ങൾ കഴിച്ച ഭൂരിഭാഗം കേരളീയ ജനതയും ഇന്ന് ക്യാൻസർ പോലുള്ള രോഗങ്ങൾക്ക് അടിമപ്പെട്ടിരിക്കുന്നു.മണ്ണിൽ കളിച്ചു വളർന്നവരും മണ്ണിനെ അടുത്തറിഞ്ഞവരും മാത്രമേ ഇന്ന് കേരളത്തിന്റെ കാർഷിക സംസ്കാരത്തെനിലനിർത്തുന്നുള്ളു. ഇന്നത്തെ തലമുറയിലെ കുട്ടികൾ മണ്ണിനെ ഒരു നികൃഷ്ട വസ്തുവായാണ്കാണുന്നത്. കാർഷിക സംസ്കാരത്തോടുള്ള അളവറ്റ സ്നേഹം മനസ്സിൽ സൂക്ഷിച്ചിരുന്ന ധാരാളം വ്യക്തികൾ ഇന്ന് നാഗരിക ജീവിതത്തിലേക്ക് അടിമപ്പെടുകയാണ്. ഇന്നത്തെ സമൂഹത്തിൽ ജലക്ഷാമം രൂക്ഷമാകുന്നതിനുള്ള പ്രധാന കാരണം പ്രകൃതിക്കുമേൽ മനുഷ്യൻ ചെലുത്തുന്ന ക്രൂരമായ ഇടപെടലുകളാണ്.വളർന്നു വരുന്ന സാങ്കേതിക വിദ്യകൾ ഇന്നത്തെ കാർഷിക സംസ്കാരത്തെ നശിപ്പിക്കുന്നു.ഇന്റർനെറ്റ്, ടീവി,കമ്പ്യൂട്ടർ,സ്മാർട്ഫോൺ തുടങ്ങിയ വാർത്താവിനിമയ സംവിധാനങ്ങളെല്ലാം ഇന്നത്തെ സമൂഹത്തിന് ആവശ്യമാണെങ്കിലും ഇതിനെ ദുരുപയോഗം ചെയ്യുന്ന ഒരു കൂട്ടം ജനത നമുക്കിടയിലുണ്ട്.ഇത്തരം മാധ്യമങ്ങളുടെ അമിത ഉപയോഗം മൂലം രാഷ്ട്രത്തിന്റെ ഭാവിയെ ഇല്ലാതാക്കുന്നു. സാങ്കേതിക വിദ്യയെപ്പോലെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് കാർഷിക സംസ്കാരം.ആയതിനാൽ കാർഷിക സംസ്കാരത്തിന്റെയും സാങ്കേതിക വിദ്യയുടെയും സന്തുലനം അത്യന്താപേക്ഷിതമാണ്.എന്നാൽ ഇന്നത്തെ സമൂഹത്തിൽ ഇവയുടെ സന്തുലനംസാധ്യമാകുന്നില്ല.കംപ്യുട്ടർ, സ്മാർട്ഫോൺ എന്നിവയുടെ മുന്നിൽ സമയം ചിലവഴിക്കുന്ന ആധുനികജനത കാർഷിക പ്രവർത്തനങ്ങളിൽ ഏർപ്പെടുവാനുള്ള സമയം കണ്ടെത്താൻ മടിക്കുന്നു." ആരോഗ്യ പൂർണ്ണമായ ഒരു സമൂഹത്തിന് കോട്ടം തട്ടാത്ത കാർഷിക മേഖല അത്യന്താപേക്ഷിതമാണ് അതുപോലെ വികസിച്ചു വരുന്ന രാഷ്ട്രത്തിന് സാങ്കേതിക വിദ്യയും അത്യന്താപേക്ഷിതമാണ് ആയതിനാൽ ഇവയുടെ സമന്വയം നമ്മുടെ ഉത്തരവാദിത്വമാണ് .ചിന്തിച്ചു പ്രവർത്തിക്കുക,സമൂഹത്തെ നേർവഴിയിലേക്ക് നടത്താൻ ഒറ്റക്കെട്ടായ പ്രവർത്തനം അനിവാര്യമാണ്.

ആഗോളതാപനവും മാനുഷികപ്രവർത്തനങ്ങളും

                            വിഷ്ണു എസ് 

ഹരിതഗൃഹ വാതകങ്ങളുടെ ആധിക്യം മൂലം ഭൗമോപരിതലത്തിന്റെയും അന്തരീക്ഷത്തിന്റെയും താപനില വർധിക്കുന്ന പ്രതിഭാസമാണ് ആഗോളതാപനം. ആഗോളതാപനത്തിനുള്ള കരണമെന്തെന്നാൽ മാനുഷികപ്രവർത്തങ്ങൾ കൊണ്ടും ഹരിതഗൃഹ വാതകങ്ങളായ കാർബൺഡയോക്സൈഡ്,മീതൈൻ,നൈട്രസ്‌ഓക്സൈഡ് തുടങ്ങിയവയുടെ അന്തരീക്ഷത്തിലുള്ള അളവ് വർധിക്കുന്നു.സൂര്യനിൽ നിന്നും ഭുമിയിലേക്കെത്തുന്ന ചൂടിന്റെ പ്രതിഫലനത്തെ ഈ വാതകങ്ങൾ തടയുകയും ഭൂമിയിലെ താപനില വർധിക്കുകയും ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യം മുതലുണ്ടായ ആഗോളതാപ വർധനവിന്റെ പ്രധാന കാരണം മിക്കവാറും മനുഷ്യനിർമ്മിതമായ ഹരിതഗൃഹ വാതകങ്ങളുടെ അളവിലുണ്ടായ വർധനവാണ്.ഇത് ഹരിതഗൃഹ പ്രഭാവം ചെലുത്തി അന്തരീക്ഷത്തിന്റെ പ്രതല പാളിയിലും താഴ്ന്ന പാളികളിലുമുള്ള താപനില ഉയർത്തുന്നു.പ്രകൃതിയിലെ സ്വാഭാവിക മാറ്റങ്ങളായ സൗരവ്യതിയാനം,അഗ്നിപർവ്വതങ്ങൾ തുടങ്ങിയവയ്ക്ക് വ്യാവസായിക കാലഘട്ടം തുടങ്ങുന്നതിന് മുൻപ് മുതൽ 1950 വരെ ആഗോളതാപനത്തിൽ ഒരു ചെറിയ പങ്കുണ്ടെങ്കിലും 1950 മുതൽ ഇവയ്‌ക്കൊരു ചെറിയ തണുപ്പിക്കൽ സ്വാധീനമാണ് അന്തരീക്ഷത്തിൽ ഉള്ളത്.മാനുഷിക പ്രവർത്തനങ്ങൾ മൂലം 1750 മുതൽ അന്തരീക്ഷത്തിലെ ഹരിതഗൃഹ വാതകങ്ങളുടെ അളവിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗമാണ് കാർബൺഡയോക്സൈഡിന്റെ വർദ്ധനവിന് കാരണമായതെങ്കിൽ കൃഷിയോടനുബന്ധിച്ചുള്ള പ്രവർത്തനമാണ് മീതൈൻ,നൈട്രസ് ഓക്സൈഡ് എന്നിവയുടെ വർധനവിനുള്ള പ്രധാന കാരണം.കൃഷി സ്ഥലങ്ങളിൽ നിന്നും കന്നുകാലികളിൽ നിന്നും മീതൈൻ ഉൽപ്പാദിപ്പിക്കപ്പെടുന്നുണ്ട്. ആഗോളതാപനത്തിന്റെ ഫലമായി ഉയർന്ന ചൂടിന്റെ എൺപത് ശതമാനവും ആഗിരണം ചെയ്യുന്നത് സമുദ്രങ്ങളാണ്.ഇത് മൂലം സമുദ്രജലം 3000 മീറ്റർ ആഴത്തിൽ വരെ ചൂടുപിടിക്കുന്നു.വ്യാപ്തം വർധിക്കുന്ന ജലം സമുദ്രനിരപ്പിൽ കാര്യമായ ഉയർച്ചയ്ക്ക് കാരണമാകുന്നു. കൂടാതെ ധ്രുവപ്രദേശങ്ങളിൽ മഞ്ഞും ഹിമാനിയും ഉരുകുന്നതിന് ഇത് കാരണമാകുന്നു.ആഗോളതാപനം മൂലം മഴ,കാറ്റ്,സമുദ്രത്തിലെ ലവണാംശം എന്നിങ്ങനെ കാലാവസ്ഥയ്ക്ക് കാര്യമായ മാറ്റം കാണുന്നു. മനുഷ്യനടക്കമുള്ള മിക്ക ജീവജാലങ്ങൾക്കും ഈ കാലാവസ്ഥാ മാറ്റങ്ങൾ പ്രതികൂലമായാണ് ഭവിക്കുന്നത്. കാലാവസ്ഥയിലുള്ള അസ്ഥിരത മിക്ക കാർഷിക വിളകളെയും ദോഷകരമായി ബാധിക്കുന്നു.സമുദ്ര നിരപ്പിലുള്ള ഉയർച്ച തീരദേശ നിവാസികളുടെ വാസസ്ഥലം അപഹരിക്കുന്നു.ആഗോളതാപനത്തിന് കാരണമാകുന്ന എല്ലാ പ്രവർത്തനങ്ങളും മനുഷ്യൻ നിർത്തിവച്ചത് കൂടിയും ഓരോ ദശാബ്ദത്തിലും ൦.1 സെൽഷ്യസ് ഉയർച്ച അടുത്ത രണ്ടു ദശാബ്ദങ്ങളിൽ താപനിലയിൽ ഉണ്ടാക്കാമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.ആഗോളതാപനത്തെ തുടർന്നുണ്ടാകുന്ന കാലാവസ്ഥ വ്യതിയാനം ദരിദ്രരിൽ ദരിദ്രരെ ആയിരിക്കും ഏറ്റവും കൂടുതൽ ബാധിക്കുക എന്ന അന്താരാഷ്ട്ര പാരിസ്ഥിതിക വിദഗ്ധരടങ്ങുന്ന ഇന്റർ ഗവൺമെന്റൽ പാനൽ ഫോർ ക്ലൈമറ്റ് ചെയ്ഞ്ചിന്റെ പുതിയ റിപ്പോർട്ടിൽ പറയുന്നു. ആഗോളതാപനത്തിന് പ്രതിവിധിയായി കാർ, മോട്ടോർസൈക്കിൾ മുതലായ വ്യക്തിഗത വാഹനങ്ങൾക്ക് പകരം പൊതു ഗതാഗത സംവിധാനങ്ങളോ സൈക്കിളുകളോ ഉപയോഗിക്കുക.ഇതുവഴി കാർബൺഡയോക്സൈഡ്,കാർബൺമോണോക്സൈഡ് തുടങ്ങിയ അന്തരീക്ഷ മലിനീകരണ വാതകങ്ങളുടെ നിരക്ക് കുറയ്ക്കാവുന്നതാണ്.അത്യാവശ്യമില്ലാത്ത വൈദ്യുതോപകരണങ്ങൾ നിർത്തിയിടുക.സമുദ്രജലത്തിൽ അയോൺ സൾഫേറ്റ് വിതറി ആൽഗകളുടെ വളർച്ച ത്വരിതപ്പെടുത്തി കാർബൺഡയോക്സൈഡിന്റെ അളവ് കുറക്കുവാനുള്ള ലോഹഫക്സ് എന്ന ഒരു പദ്ധതിക്ക് ശാസ്ത്രജ്ഞർ രൂപം കൊടുത്തിട്ടുണ്ട്.ആഗോളതാപനത്തിന് ഉത്തമമായ ഒരു പ്രതിവിധിയാണ് വനവൽക്കരണം.