ഇ.വി.എച്ച്.എസ്സ്. നെടുവത്തൂർ/Activities

Schoolwiki സംരംഭത്തിൽ നിന്ന്
14:08, 17 ഫെബ്രുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Evhss (സംവാദം | സംഭാവനകൾ) (ss)

വായനാദിനം 2018 ( ജൂൺ 19)

വായനാദിനം 2018 ( ജൂൺ 19) നെടുവത്തൂർ ഈശ്വരവിലാസം ഹയർസെക്കൻഡറി സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബിനെ നേതൃത്വത്തിൽ ജൂൺ 19വായനാദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. ഹെഡ്മിസ്ട്രസ്സ് സിന്ധു .എസ്. നായരുടെ അധ്യക്ഷതയിൽ ചേർന്ന യോഗം സ്കൂൾ മാനേജർ കെ. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. സോഷ്യൽ സയൻസ് ക്ലബ്ബിലെ അംഗങ്ങൾ ആയിരത്തോളം പുസ്തകങ്ങൾ ശേഖരിച്ച് പ്രദർശിപ്പിച്ചു. മറ്റു ക്ലാസ്സുകളിലെ കുട്ടികൾക്കായി പ്രദർശനങ്ങൾ സംഘടിപ്പിക്കുകയും പുസ്തകം വായിക്കേണ്ട ആവശ്യകതയെക്കുറിച്ച് എല്ലാ ക്ലാസ് മുറികളിലും സോഷ്യൽസയൻസ് ക്ലബ് അംഗങ്ങൾ ലഘുലേഖ അവതരിപ്പിക്കുകയും ചെയ്തു. ചരിത്ര പുസ്തകങ്ങൾ പൂർവ്വ വിദ്യാർത്ഥികളും മറ്റു കുട്ടികളും ചേർന്ന് ശേഖരിക്കുകയും സാമൂഹ്യശാസ്ത്ര ലൈബ്രറിക്ക് തുടക്കം കുറിക്കുകയും ചെയ്തു. എല്ലാവർഷവും വായനാദിനത്തിൽ കുട്ടികൾ ആയിരക്കണക്കിന് പുസ്തകങ്ങൾ ശേഖരിച്ച് ക്ലാസ് ലൈബ്രറി രൂപീകരിക്കാൻ ഉണ്ട്. കുട്ടികളുടെ പിറന്നാളിന് അവർ ഒരു പുസ്തകം സ്കൂൾ ലൈബ്രറിയിലേക്ക് സംഭാവനയായി നൽകാനുള്ള പ്രവർത്തനത്തിനും ഈ വർഷം തുടക്കം കുറിച്ചു. സോഷ്യൽസയൻസ് ക്ലബ് അംഗങ്ങളോടൊപ്പം അധ്യാപകരും രക്ഷകർത്താക്കളും പങ്കെടുത്ത ചടങ്ങായിരുന്നു ഈ വർഷത്തെ വായനാ ദിനാചരണം.കവി നീലേശ്വരം സദാശിവനെ നേതൃത്വത്തിലാണ് എല്ലാവർഷവും വായനാദിന ചടങ്ങുകൾ സ്കൂളിൽ സംഘടിപ്പിക്കുന്നത് .