എസ് പി ഡബ്യൂ എച്ച് എസ് ആലുവ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
itroom

വിദ്യാർഥികൾക്ക് ഐ.ടി ലോകത്തി​ൻറെ മാസ്മരികതയെ പരിചയപ്പെടുത്തുന്നതിനും സ്കൂളുകളിലെ ഹൈടെക് ക്ലാസ് മുറികളുടെ ശരിയായ പരിപാലനത്തിന് സജ്ജരാക്കുന്നതിനും വേണ്ടിയും കേരള വിദ്യാഭ്യാസ വകുപ്പും കൈറ്റ്സും ചേർന്ന് നടപ്പാക്കിയ ഐ.ടി ക്ലബ്ബാണ് ലിറ്റിൽ കൈറ്റ് .ആനിമേഷൻ, ഹാർഡ്‌വെയർ, ഇലക്ട്രോണിക്‌സ്, മലയാളം കംപ്യൂട്ടിങ്, സൈബർ സുരക്ഷാ, പ്രോഗ്രാമിങ്, മൊബൈൽ ആപ്പ് നിർമാണം, റോബോട്ടിക്‌സ്, ഇ ഗവേണൻസ്, ഇ കൊമേഴ്‌സ്, വീഡിയോ ഡോക്യുമെന്റേഷൻ, വെബ് ടിവി തുടങ്ങിയ നിരവധി മേഖലകൾ ലിറ്റിൽ കൈറ്റ്‌സ് ഐ. ടി. ക്ലബിൽ ഉൾപ്പെടുന്നുണ്ട്.വിവര സാങ്കേതിക വിദ്യയുടെ വിശാലമായ ലോകം കുട്ടികൾക്ക് തുറന്ന കൊടുക്കുന്ന ഈ ക്ലബ്ബ് വഴി അംഗങ്ങൾക്ക് ഐ റ്റി പരിജ്ഞാനം വർദ്ധിച്ച് വരുന്നു.എല്ലാ ബുധനാഴ്ച്ചകളിലും ഒരു മണിക്കൂർ സമയം ലിറ്റിൽ കൈറ്റ്സിനു വേണ്ടി നീക്കി വെക്കാൻ കുട്ടികൾ അതീവ തൽപരരാണ്.

ലിറ്റിൽ കൈറ്റ്‌സ് മിസ്ട്രസ്സുമാർ

ഹഫ്‌സത്ത്.കെ.കെ

ദീപ.കെ

പ്രവർത്തനങ്ങൾ

സ്‌കൂളിലെ ലിറ്റിൽകൈറ്റ്സ് അംഗങ്ങളും മിസ്ട്രസ്സുമാരും ചേർന്ന് മനോഹരമായ ഡിജിറ്റൽ മാഗസിൻ-2019 നിർമ്മിക്കുകയും പി റ്റി എ പ്രസിഡന്റ് ശ്രീ ഹംസ കുന്നത്തേരി പ്രകാശനം നിർവഹിക്കുകയും ചെയ്തു.

ഞങ്ങളുടെ ഡിജിറ്റൽ മാഗസിൻ മിന്നാമിന്നി കാണുവാൻ താഴെയുള്ള LINK ൽ ക്ലിക്ക് ചെയ്യുക.

ഡിജിറ്റൽ മാഗസിൻ2019