എസ് വി എച്ച് എസ് ചെറിയനാട്/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
15:20, 15 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nixonsirkottarakara (സംവാദം | സംഭാവനകൾ) ('ലിറ്റിൽ കൈറ്റ്സ് LK/2018/36010 എന്നപേരിൽ ശ്രീവിജയേശ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ലിറ്റിൽ കൈറ്റ്സ് LK/2018/36010 എന്നപേരിൽ ശ്രീവിജയേശ്വരി ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ് യൂണിറ്റ് രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചു വരുന്നു. ക്ലബ്ബിൽ 21 അംഗങ്ങൾ ഉണ്ട്.അനിമേഷൻ, മലയാളം ടൈപ്പിംഗ്, ഹാർഡ്‍വെയർ, ഡിജിറ്റൽ പെയിൻറിങ്, ഇലക്ട്രോണിക്സ് , റോബോട്ടിക്സ് തുടങ്ങി വ്യത്യസ്ത മേഖലകളിൽ പ്രത്യേക പരിശീലനം നേടുന്നതിനുള്ള അവസരം ലഭിക്കുന്നു. എല്ലാ ബുധനാഴ്ച്ചയും വൈകിട്ട് 4 മുതൽ 5 വരെയാണ് പരിശീലനം.ഈ വിദ്യാലയത്തിൽ ലിറ്റിൽകൈറ്റ്സ് യൂണിറ്റ് ക്ലബ്ബിന്റെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു. ലെജുസെബാസ്റ്റ്യൻ,ജെസ്സിസെബാസ്റ്റ്യൻ എന്നിവർ കൈറ്റ്മിസ്ട്രസ് മാരായി ആയി പ്രവർത്തിക്കുന്നു .അതോടൊപ്പം ഹൈടെക് ക്ലാസ് റൂമിന് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകുകയുമാണ് യൂണിറ്റിന്റെ പ്രവർത്തനപരിപാടി. എല്ലാ ബുധനാഴ്ചകളിലും യൂണിറ്റ് തല പരിശീലനങ്ങൾ നടന്നു വരുന്നു . ആഗസ്റ്റ് 13ന് സ്കുൂൾ തല ഏകദിന ക്യാമ്പ് നടത്തി. ശ്രീവിജയേശ്വരി ഹൈസ്കൂളിലെ S.I.T.C ആയ ശ്രീ നിക്‌സൻ ഫ്രാങ്ക്ളിൻ R.P ആയി ക്ലാസെടുത്തു.