എൻ.എസ്. എസ്. എച്ച്. എസ്. പ്രാക്കുളം/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
14:39, 18 ജനുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Arun kr (സംവാദം | സംഭാവനകൾ) ('പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളുകളിൽ രൂപീകൃതമായ പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് . ഹാർഡ് വെയർ, അനിമേഷൻ, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്ങ്, പ്രോഗ്രാമിങ്ങ്, മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്സ്, വെബ് ടിവി തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് പ്രത്യേക വൈദഗ്ധ്യം നൽകുന്നതാണ് 'ലിറ്റിൽ കൈറ്റ്സ് പദ്ധതി '. ഈ കുട്ടികൾക്കായി പരിശീലനങ്ങൾക്കു പുറമേ വിദഗ്ധരുടെ ക്യാമ്പുകൾ, ക്ലാസ്സുകൾ, ഇൻഡസ്ട്രി വിസിറ്റുകൾ എന്നിവ സംഘടിപ്പിക്കുന്നു. സ്കൂളുകളിലെ ഹാർഡ് വെയർ പരിപാലനം, രക്ഷകർത്താക്കൾക്കുള്ള കമ്പ്യൂട്ടർ സാക്ഷരത, ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക പരിശീലനം, പൊതുജനങ്ങൾക്ക് സ്വതന്ത്ര സോഫ്റ്റുവെയർ ഇൻസ്റ്റാൾ ചെയ്ത് നൽകൽ, വിക്ടേഴ്സിലേക്കുള്ള ഉള്ളടക്ക നിർമ്മാണം, സ്കൂൾതല വെബ് ടിവികൾ എന്നിങ്ങനെ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബുകൾ സംഘടിപ്പിക്കുന്നു.