ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/ഭൗതികമേഖല
കോയിക്കൽ സ്കൂൾ അക്കാദമിക മാസ്റ്റർ പ്ലാൻ
ഭൗതികമേഖല
അക്കാദമിക പ്രവർത്തനങ്ങൾ സുഗമവും കാര്യക്ഷമവുമാകാനാണ് ഭൗതികസൗകര്യങ്ങൾ ഒരുക്കുന്നത്. ഭൗതികസൗകര്യങ്ങൾ ഒരുക്കുമ്പോൾ ഒരേസമയം ഉപയോഗ്യവും ദാർഘകാലം നിലനില്ക്കുന്നതും ശാസ്ത്രീയവും നവീനവും അതിനെല്ലാമുപരി പരിസ്ഥിതി സൗഹാർദ്ദപരവുമായിരിക്കണം. കേരളപുരം ഗവണ്മെന്റ് ഹൈസ്കൂളിനു് ഇന്നത്തെ അവസ്ഥയിൽ നിന്ന് മുന്നോട്ടു പോകുന്നതിനു് ഒട്ടനവധി പ്രവർത്തനങ്ങൾ ഏറ്റെടുക്കേണ്ടതുണ്ട്. സ്ഥലപരിമിതികളെ മുന്നിൽ കണ്ടുകൊണ്ട്, അവയെ മറികടക്കാനുതകുന്ന ശക്തമായ തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട്. അത്തരത്തിലുള്ള കുറേ പ്രവർത്തനങ്ങളെ വിവിധ ഉപമേഖലകളാക്കി തിരിച്ച് അവതരിപ്പിക്കുന്നു.
1.നവീനവും ആകർഷകവുമായ സ്കൂൾ
വൃത്തിയും വെടിപ്പുമുള്ള സ്കൂളന്തരീക്ഷമായിരിക്കണം എപ്പോഴും. ആരോഗ്യദായകമായ ചുറ്റുപാടുകളാകണം. ആവശ്യത്തിനുള്ള ക്ലാസ്സ് മുറികൾ, ലാബുകൾ, ലൈബ്രറികൾ, മറ്റാവശ്യങ്ങൾക്കുള്ള കെട്ടിടങ്ങൾ എന്നിവ ഉണ്ടാകണം.
(ആകർഷകമായ ഗേറ്റും ചുറ്റുമതിലും-വൃത്തിയും വെടിപ്പുമുള്ള പരിസരങ്ങൾ-ഹൈടെക്ക് ക്ലാസ്സ് മുറികൾ-സുസജ്ജമായലാബുകൾ-ആധുനിക സൗകര്യങ്ങളുള്ള സ്റ്റാഫ് റൂമും ഓഫീസ് റൂമും-മൾട്ടിമീഡിയ റൂം-ഇ ലൈബ്രറിയും റീഡിംഗ് റൂമും-വർക്ക് ഷോപ്പുകൾ-ക്ലബ്ബ് കേർണറുകൾ-സ്കൂൾ സൊസൈറ്റി-സ്റ്റോർ മുറികൾ-വിശ്രമമുറി-കോൺഫറൻസ് ഹാൾ-ഓഡിറ്റോറിയം-അസംബ്ലി ഗ്രൗണ്ട്-കളിസ്ഥലം-നീന്തൽക്കുളം-ഫസ്റ്റ് എയിഡ് മുറി-ഹെൽപ് ഡെസ്ക്)
2.മെച്ചമാർന്ന ഉച്ചഭക്ഷണം
നല്ല ആരോഗ്യം കുട്ടികളുടെ അവകാശമാണ്. ഉച്ചഭക്ഷണപദ്ധതി കാര്യക്ഷമമായിരിക്കണം. പോഷകാഹാരം ഉറപ്പാക്കുന്നു. അദ്ധ്യാപകരുടെയും രക്ഷാകർത്താക്കളുടെയും മേൽനോട്ടം ഉണ്ടായിരിക്കണം.
(പാചകപ്പുര-ഭക്ഷണപ്പുര-സ്റ്റോർ മുറി-കുടിവെള്ള പദ്ധതി-മാലിന്യസംസ്കരണം)
3.പരിശുദ്ധമായ പരിസരം
മാലിന്യരഹിതമായ അന്തരീക്ഷത്തിലാണ് വിദ്യാഭ്യാസം നടക്കേണ്ടത്. മാലിന്യ നിർമ്മാർജ്ജനത്തിനു് മതിയായ മുൻതൂക്കം നല്കുന്നു. ആരോഗ്യപ്രവർത്തകരുടെ ഉപദേശവും നിർദ്ദേശവും വരിഗണിക്കുന്നു. ശാസ്ത്രീയമായ രീതികൾ അവലംബിക്കുന്നു.
(പൂന്തോട്ടം-ഡ്രെയിനേജ്-ടോയ്‌ലറ്റുകൾ-ബയോഗ്യാസ് പ്ലാന്റ്-മണ്ണിരക്കമ്പോസ്റ്റ്)
4.ആരോഗ്യം പകരുന്ന അന്തരീക്ഷം
ഏതൊരാളെയും ആകർഷിക്കുന്ന തരത്തിലുള്ളതാകണം സ്കൂളന്തരീക്ഷം കുട്ടികളുടെ മാനസികോല്ലാസം ലക്ഷ്യം വയ്ക്കുന്ന കളിയുപകരണങ്ങളും മറ്റും സ്കൂൾ പരിസരത്തെ ആകർഷകമാക്കുന്നു.
(കുട്ടികളുടെ പാർക്ക്-ജൈവവൈവിധ്യ പാർക്ക്-പാർക്കിംഗ് ഏരിയ-ബസ്സ് ഷെഡ്-അസംബ്ലി പന്തൽ)
5.ഹൈടെക്ക് കോമ്പൗണ്ട്
സ്കൂളും പരിസരവും സുന്ദരവും ആകർഷകവുമായിരിക്കണം. നവീനമായ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി സുരക്ഷാസംവിധാനങ്ങൾ കുറ്റമറ്റതാക്കാൻ കഴിയുന്നതാണ്.
(സോളാർ യൂണിറ്റ്-ഫ്ലഡ് ലൈറ്റുകൾ-സി.സി.ടി.വി.)