സേക്രട് ഹാർട്ട് എച്ച്.എസ്.എസ്. ദ്വാരക/മറ്റ്ക്ലബ്ബുകൾ-17

Schoolwiki സംരംഭത്തിൽ നിന്ന്
13:52, 27 നവംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ALAN MATHEW (സംവാദം | സംഭാവനകൾ) (G)

അഗ്രികൾച്ചറൽ ക്ലബ്

കൃിഷി പരിചയം വിദ്യാലയങ്ങളിൽ ക൪ഷക ദിനമായ ചിങ്ങം ഒന്നിന് സ്കൂൾ കാ൪ഷിക ക്ലബ് രുപികരിച്ചു. അന്നേ ദിവസം വയനാ‌ട് സോയിൽ ഇറോഷൻ അസിസ്റ്റന്റ് ഡയറക്ട൪ ആയിഷ മേഡം കുട്ടികൾക്ക് എങ്ങനെ മണ്ണൊലിപ്പ് തടയാം എന്നതിനെ കുറിച്ച് ക്ലസ്സെടുത്തു. ഹരിത കേരളതയുടെ പ്രാധാന്യത്തെ പറ്റി ച൪ച്ച സംഘടിപ്പിച്ചു. എടവക ഗ്രാമപ‍‍‍ഞ്ചയത്തുമായി ചേ൪ന്ന് സ്കൂളിൽ പച്ചക്കറി തോട്ടം രുപികരിക്കുകയും ശൃിമതി അംബു ജാക്ഷി ഉദ്ഘാടനം നി൪വയിക്കുകയും ചെയ്തു‌. കുട്ടികളിൾ കൃഷിയെക്കുറിച്ചുള്ള അറിവും താൽപര്യവും നല്ല ആരോഗ്യവും എന്ന ചിന്തയും അവരിൽ ജനിപ്പിക്കാൻ സഹായിച്ചു.

 ==
==

'സ്നേഹസ്പർശം'

സ്കൂളിൽ സഹജരേടുള്ള സ്നേഹവും ആദരവും സഹായ തൽപരതയും വളർത്തുന്നതിനും വർദ്ദിപ്പിക്കുന്നതിനായി ഈ വർഷത്തെ സ്നേഹസ്പർശം പദ്ധതി 9-6-2017-ന് ഉദ്ഘാടനം ചെയ്തു. ഓരോ ക്ലാസിലെയും കുട്ടികളുടെ നേതൃത്വത്തിൽ തങ്ങളുടെ ചെറു സമ്പാദ്യങ്ങളിൽ നിന്നും പാവപ്പെട്ടവർക്കായി പങ്കുവെയ്ക്കുന്നതിനുള്ള പദ്ദതിയാണിത്. ഓരോ ക്ലാസിലെയും സമ്പാദ്യം ശേഖരിക്കുന്നതിനായി ക്ലാസ് ലീഡർക്ക് സ്നേഹക്കുടുക്ക നൽകിക്കൊണ്ട് ഹെഡ്മിസ്ട്രസ് മോളി ടീച്ചർ ഉദ്ഘാടനം ചെയ്തു. ഉപവി പ്രവർത്തനങ്ങലുടെ ആവശ്യതയെക്കുറിച്ച് സി.റോസ്ന സംസാരിച്ചു.