ഗവ. എച്ച് എസ് എസ് വടുവൻചാൽ
ഗവ. എച്ച് എസ് എസ് വടുവൻചാൽ | |
---|---|
വിലാസം | |
തോമാട്ടുചാല്‍ വയനാട് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
18-12-2009 | Ghssvaduvanchal |
ചരിത്രം
ചരിത്രപഠനത്തിന്റെ നാള്‍വഴികളിലേക്ക് വിരല്‍ചൂണ്ടുന്ന വീരക്കല്ലുകളുടേയും,പ്രാചീനലിപികള്‍ ശിലാലിഖിതങ്ങളായ എടക്കല്‍ഗുഹയുടേയും, സ്വാതന്ത്ര്യ സമരചരിത്രത്തിലെ രക്തപുഷ്പമായ വീര പഴശ്ശിയുടേയും, ഒരു വ്യാഘ്രത്തെപ്പോലെ വൈദേശിക ശക്തികള്‍ക്കെതിരെ പോരാടിയ ടിപ്പുവിന്റേയും സ്മരണകളുടെ ഭൂമികയായ വയനാട് ജില്ലയിലെ അമ്പലവ യല്‍ പഞ്ചായത്തിലെ തോമാട്ടുചാല്‍ വില്ലേജിലെ, ജനസംഖ്യയില്‍ ഭൂരിപക്ഷമായ കര്‍ഷകരുടേയും, ആദിവാസി ജന വിഭാഗങ്ങളുടേയും മക്കള്‍ കഴിഞ്ഞ അഞ്ചു ദശകങ്ങളിലായി വിദ്യാഭ്യാസത്തിനായി ആശ്രയിക്കുന്ന ഏക സ്ഥാപനമാണ് വടുവന്‍ചാല്‍ ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍.
ഈ പ്രദേശത്തെ വിദ്യാഭ്യാസാവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് ഇവിടെ ഒരു സ്ഥാപനത്തിന്റെ ആവശ്യകതയെ കുറിച്ച് ആദ്യമായി ചിന്തിച്ചത് കുമാരി കൗസല്യാമ്മയാണ്. അവരുടെ ശ്രമഫലമായി തോമാട്ടുചാലില്‍ അവരുടെ ഉടമസ്ഥതയിലുള്ള പത്ത് ഏക്കര്‍ സ്ഥലത്ത് ഒരു പള്ളിക്കൂടം ആരംഭിച്ചത് 1952 ല്‍ ആയിരുന്നു. വിദ്യാഭ്യാസാവശ്യങ്ങള്‍ക്കായി അമ്പലവയലിനെ ഈള്രയിച്ചിരുന്ന നാട്ടുകാര്‍ക്ക് അത് വലിയൊരനുഗ്രഹമായി. എല്‍.പി. സ്കൂളായി ആരംഭിച്ച സ്ഥാപനം പിന്നീട് യൂ.പി. ആയി മാറി.1974ല്‍ വിദ്യാലയം ഗവണ്മന്റ് ഏറ്റെടുത്ത് പ്രവര്‍ത്തനം തുടങ്ങി. 1977 ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. ഷിഫ്റ്റ് സമ്പ്രദായത്തില്‍ പ്രവര്‍ത്തിച്ച വിദ്യാലയം 1980 മുതല്‍ ഷിഫ്റ്റില്‍ നിന്നും മോചിതമായി. 2004-2005 ല്‍ ഹയര്‍സെക്കണ്ടറി കൂടി വന്നതോടെ സ്കൂളിന്റെ പുരോഗതിയില്‍ ഒരു നാഴികകല്ലുകൂടി പിന്നിടുകയുണ്ടായി. പരിസരപ്രദേശങ്ങളിലെ കുട്ടികള്‍ ഉപരിപഠനത്തിനായി ആശ്രയിക്കുന്നതും, ജി.എല്‍.പി.എസ്.കടല്‍മാട്, ജി.എല്‍.പി.എസ്. ചീങ്ങവല്ലം, ജി.എല്‍.പി.എസ്. കല്ലിക്കെണി ,ചിത്രഗിരിപഞ്ചയത്ത്സ്കൂള്‍, കമ്പാളക്കൊല്ലിആള്‍ട്ടര്‍നേറ്റ സ്കൂള്‍ , ജി.യു.പി.എസ്.നെല്ലാറച്ചാല്‍ എന്നിവിടങ്ങളിലെ കുട്ടികളുംപരിസരപ്രദേശങ്ങളിലെഅണ്‍-എയിഡഡ് വിദ്യാലയങ്ങളിലെകുട്ടികളുംവടുവന്‍ചാല്‍ ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളി നെയാണ് ആശ്രയിക്കുന്നത്.
ഭൗതികസൗകര്യങ്ങള്‍
പത്ത്ഏക്കര്‍ കുന്നിന്‍ചെരിവായ മനോഹരമായ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
(കെ.ആര്‍. കണ്ണന്‍-1978) | |
1923 - 29 |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.552689" lon="76.313782" zoom="9" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.