ജി.എൽ.പി.എസ്.അരിക്കാട്
ജി.എൽ.പി.എസ്.അരിക്കാട് | |
---|---|
![]() | |
വിലാസം | |
അരിക്കാട് ജി.എൽ.പി.സ്കൂൾ.അരിക്കാട്,
, മലമക്കാവ്(പോസ്റ്റ്),കൂടല്ലൂർ(വഴി), പാലക്കാട്(ജില്ല),679554 | |
സ്ഥാപിതം | 2000 |
വിവരങ്ങൾ | |
ഫോൺ | 04662278782 |
ഇമെയിൽ | glpsarikkad@gmail.com |
വെബ്സൈറ്റ് | http://glpsarikkad.blogspot.in/ |
കോഡുകൾ | |
സ്കൂൾ കോഡ് | 20520 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഗീത . പി |
അവസാനം തിരുത്തിയത് | |
05-10-2018 | 20520 |
ചരിത്രം
പാലക്കാട് ജില്ലയിൽ തൃത്താല സബ്ജില്ലയിലെ പട്ടിത്തറ ഗ്രാമപഞ്ചായത്തിൽ ഒന്നാം വാർഡായ അരിക്കാട് കയ്യാങ്കളി കുന്നിന്റെ മുകളിലായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. ഒതളൂർ, പറക്കുളം, കാടംകുളം, വെളരച്ചോല തുടങ്ങിയവ സ്ക്കൂളിനടുത്തു വരുന്ന സ്ഥലങ്ങളാണ്. സ്ക്കൂളിനു വേണ്ടി സ്ഥലം വാങ്ങിയത് ഇന്നാട്ടിലെ ജനങ്ങളുടെ കൂട്ടായ്മയാണ്. 2000-2001 വർഷത്തിൽ ജനകീയാസൂത്രണ ഫണ്ട് ഉപയോഗിച്ച് ഡി.പി.ഇ.പി.യുടെ കീഴിലായിരുന്നു ആദ്യകാലത്ത് ഈ സ്ക്കൂൾ പ്രവർത്തിച്ചിരുന്നത്. ഡി.പി.ഇ.പി. പദ്ധതി അവസാനിച്ചതിനെ തുടർന്ന് സ്ക്കൂൾ സർക്കാർ ഏറ്റെടുത്തു.
യുവഭാവന ആർട്സ് & സ്പോർട്സ് ക്ലബ്ബിലെ ഒരു മുറിയിൽ ദിവസക്കൂലിക്കാരായ അധ്യാപകരുടെ സഹായത്തോടെ 30-05-200 മുതൽ ഡി.പി.ഇ.പി.യുടെ കീഴിൽ ഒന്നാം ക്ലാസ് ഒരു ഡിവിഷൻ പ്രവർത്തനം ആരംഭിച്ചു. 2002 മുതൽ പുതുതായി നിർമ്മിച്ച കെട്ടിടത്തിൽ സ്ക്കൂൾ പ്രവർത്തിക്കാൻ തുടങ്ങി. ഡി.പി.ഇ.പി.ക്കു ശേഷം എസ്.എസ്.എയുടെ കീഴിലായി. ദിവസവേതനത്തിലായിരുന്നു അധ്യാപകർ ജോലി ചെയ്തിരുന്നത്. 2005 മാർച്ച് മാസത്തിലാണ് അംഗീകാരം ലഭിച്ച് സർക്കാരിന്റെ അധീനതയിലായത്. 2005-2006 വർഷം മുതലാണ് സ്ഥിരം അധ്യാപകരെ നിയമിച്ച് പ്രവർത്തനം ആരംഭിച്ചത്. ഇന്ന് സ്ക്കൂളിന്റെ ഭൌതികവും അക്കാദമികവുമായ നിലവാരം വളരെ മെച്ചപ്പെട്ടതാണ്. എസ്.എസ്.എയുടെയും പഞ്ചായത്തിന്റെയും പി.ടി.എ.യുടെയും സഹായത്തോടെ ഭംഗിയായി മുന്നോട്ടു നീങ്ങുന്നു.
2018-19
പ്രവേശനോത്സവം
ഭൗതികസൗകര്യങ്ങൾ
പബ്ലിക് അഡ്രസിംഗ് സിസ്റ്റം

സ്ക്കൂളിന് ഒരു പബ്ലിക് അഡ്രസിംഗ് സിസ്റ്റത്തിന്റെ കുറവുണ്ടായിരുന്നത് പരിഹരിക്കുന്നതിനു വേണ്ടി അദ്ധ്യാപകർ ഒരു മൈക്ക് സെറ്റ് വാങ്ങി സ്ക്കൂളിന് നൽകി. ഇതിന്റെ ഔദ്യോഗികമായ ഉദ്ഘാടനം 2017 ഒക്ടോബർ 17ന് അരിക്കാട് സ്ക്കൂൾ അങ്കണത്തിൽ വെച്ച് തൃത്താല എം.എൽ.എ. വി.ടി. ബൽറാം പ്രധാന അദ്ധ്യാപിക ഗീത ടീച്ചർക്ക് മൈക്ക് സെറ്റ് കൈമാറിക്കൊണ്ട് നിർവ്വഹിച്ചു.
പ്രിന്റർ

പട്ടിത്തറ ഗ്രാമപഞ്ചായത്ത് അരിക്കാട് സ്ക്കൂളിന്റെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി ഒരു പ്രിന്റർ സ്ക്കൂളിനു നൽകി. ഇതിന്റെ ഔദ്യോഗികമായ ഉദ്ഘാടനം 2017 ഒക്ടോബർ 17ന് അരിക്കാട് സ്ക്കൂൾ അങ്കണത്തിൽ വെച്ച് പഞ്ചായത്തു പ്രസിഡന്റ് വി. സുജാത പ്രധാന അദ്ധ്യാപിക ഗീത ടീച്ചർക്ക് നൽകി കൊണ്ട് നിർവ്വഹിച്ചു.
പാഠ്യേതര പ്രവർത്തനങ്ങൾ
ഓണാഘോഷം

2017 ആഗസ്റ്റ് 25ന് ഓണാഘോഷവും ഓണസദ്യയും നടത്തി. സ്ഥലം എം.എൽ.എ., വി.ടി.ബൽറാമിന്റെ സാന്നിദ്ധ്യം കൊണ്ട് പരിപാടി ശ്രദ്ധേയമായി. അദ്ദേഹത്തിന്റെ മകൻ ഈ സ്ക്കൂളിൽ പഠിക്കുന്നതു കൊണ്ട് ഒരു രക്ഷിതാവ് എന്ന നിലയിൽ കൂടിയാണ് അദ്ദേഹം ഇതിൽ പങ്കെടുത്തത്.
കായികമേള

2017 ആഗസ്റ്റ് 25ന് ഓണാഘോഷത്തിന്റെ ഭാഗമായി ഈ വർഷത്തെ കായികമേളയും നടത്തി. രക്ഷിതാക്കളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ നടത്തിയ കായികമേള കുട്ടികൾക്കും നാട്ടുകാർക്കും അവേശമായി.
ഗോൾവർഷം 2017

ഫിഫ അണ്ടർ സെവന്റീൻ വേൾഡ് കപ്പ് മത്സരങ്ങൾ കൊച്ചിയിൽ നടക്കുന്നതിന്റെ പ്രചരണാർത്ഥം സ്ക്കൂളുകളിൽ നടക്കുന്ന ദശലക്ഷം ഗോൾപ്രോഗ്രാമിന്റെ ഭാഗമായി അരിക്കാട് എൽ.പി. സ്ക്കൂളിലും ഗോൾവർഷം 2017 നടന്നു.
വിദ്യാരംഗം കലാ സാഹിത്യ വേദി.

ജൂൺ 19 മുതൽ വായനപക്ഷാചരണം ആരംഭിച്ചു. വിദ്യാലയത്തിലെ ലൈബ്രറി പുസ്തകങ്ങളുടെ പ്രദർശനം നടത്തി. ‘എനിക്കിഷ്ടപ്പെട്ട പുസ്തകം’ തിരഞ്ഞെടുക്കാൻ അവസരം ഒരുക്കി. തുടർന്ന് വിവിധ മത്സരങ്ങൾ-‘വായനാക്കുറിപ്പ്’, ‘തെറ്റില്ലാതെ എഴുതാം’, ‘മനോഹരമായിഎഴുതാം’, ‘ഉറക്കെ വായിക്കാം’, ‘ക്വിസ്സ്’ തുടങ്ങിയവ നടന്നു. അടുത്തുള്ള ഗ്രന്ഥശാല സന്ദർശിക്കുകയും പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്തു. സമാപന ദിവസം സി.ആർ.സി. കോ ഓർഡിനേറ്റർ ശ്രീ.സൈദാലി മാസ്റ്റർ വിജയികൾക്ക് സമ്മാനവിതരണം നടത്തി.
സർഗ്ഗസംവാദം

2018 മാർച്ച് 29ന് കുട്ടികളുടെ കവിയായ എടപ്പാൾ സി. സുബ്രഹ്മണ്യൻ നാടൻപാട്ട്, കവിത, കഥ എന്നിവയിലൂടെ ഭാഷയുടെ സർഗ്ഗസൗന്ദര്യം പഠിതാക്കളെ അനുഭവിപ്പിച്ചു. പരീക്ഷ കഴിഞ്ഞ് സക്കൂൾ അടക്കുന്ന ദിനത്തീലെ ഈ പരിപാടി കുട്ടികളിൽ നവോന്മേഷം നിറച്ചു. നിറഞ്ഞ മനസ്സോടെയായിരുന്നു വിദ്യാര്ത്ഥികൾ സ്ക്കൂൾ വിട്ടത്.
ശിശുദിനാഘോഷം

ഈ വർഷത്തെ(2017-18) ശിശുദിനം തൃത്താല എം.എൽ.എ. വി.ടി. ബൽറാമിന്റെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി. ശിശുദിന പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് എം.എൽ.എ.യുടെ ആസ്തിവികസന നിധി ഉപയോഗിച്ചു കൊണ്ട് സ്ക്കൂളിൽ ഏതൊക്കെ തരത്തിലുള്ള വികസനപ്രവർത്തനങ്ങളാണ് നടത്താൻ പോകുന്നത് എന്ന് വിശദീകരിച്ചു. 40 ലക്ഷം രൂപയുടെ നിർമ്മാണപ്രവർത്തനങ്ങൾക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്. പുതിയ രണ്ടു ക്ലാസ് മുറികൾ കൂടി ഇതിന്റെ ഭാഗമായി നിർമ്മിക്കും. കൂടാതെ അടുക്കള പുതുക്കി പണിയുന്നതിനും എല്ലാ ക്ലാസ്സുകളും സ്മാർട്ട് ക്ലാസ്സുകൾ ആക്കുന്നതിനും ഉദ്ദേശിക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു. സ്ക്കൂൾ ലൈബ്രറിക്കു വേണ്ടി വിദ്യാർത്ഥികൾ ശേഖരിച്ച പുസ്തകങ്ങളുടെ സമർപ്പണം പുസ്തകം സ്ക്കൂൾ ലീഡർക്ക് നൽകിക്കൊണ്ട് എം.എൽ.എ. നിർവ്വഹിച്ചു.

ബി.ആർ.സി. ട്രെയ്നർ പി. രാധാകൃഷ്ണൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. വായനയുടെയും വായനശാലയുടെയും മഹത്വത്തെ കുറിച്ച് അദ്ദേഹം ഊന്നി പറഞ്ഞു. വിദ്യാലയത്തിലെ നല്ല പ്രവർത്തനങ്ങളാണ് സമൂഹത്തിൽ പ്രതിഫലിക്കുക എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഓരോ ക്ലാസ്സിലും ഓരോ ലൈബ്രറി, അദ്ധ്യാപനം കൂടുതൽ ആസ്വാദ്യകരമാക്കുന്നതിനു സഹായിക്കുന്ന ഡിജിറ്റൽ ലൈബ്രറി എന്നീ ആശയങ്ങളും മുന്നോട്ടു വെച്ചു. നല്ല വായനക്കാരാവുക; നല്ല മനസ്സിന് ഉടമകളാവുക എന്ന സന്ദേശവും അദ്ദേഹം സ്ക്കൂൾ അങ്കണത്തിൽ കൂടിയ രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും നൽകി.
വാർഡ് മെമ്പർ ശശിധരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് മെമ്പർ രാധ, സ്ക്കൂളിന്റെ മുൻപ്രധാന അദ്ധ്യാപകൻ റഷീദ് മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു. സ്ക്കൂൾ പ്രധാനാദ്ധ്യാപിക ഗീതടീച്ചർ സ്വാഗതവും പി.ടി.എ. പ്രസിഡന്റ് സൈദലവി നന്ദിയും പ്രകാശിപ്പിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ പരിപാടികളും ഉണ്ടായി.
പ്രവേശനോത്സവം - 2017
2017-18 അധ്യയന വർഷത്തെ പട്ടിത്തറ പഞ്ചായത്ത് തല പ്രവേശനോത്സവം ജൂൺ 1 ന് അരിക്കാട് ജി.എൽ.പി.സ്കൂളിൽ ഗംഭീരമായി നടന്നു. ബഹു. എം.എൽ.എ. ശ്രീ.വി.ടി.ബൽറാം ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി. സുജാത അധ്യക്ഷയായി. പനിനീർ പൂക്കളും ബലൂണുകളും നൽകിയാണ് പുതിയ പൂമ്പാറ്റകളെ ഈ അക്ഷര പൂന്തോട്ടത്തിലേക്ക് ആനയിച്ചത്. കുമരനല്ലൂർ സഹകരണ ബാങ്ക് നോട്ടുബുക്കും ഡി.വൈ.എഫ്.ഐ. വിത്തുകളും പി.ടി.എ. പഠനകിറ്റും വിതരണം ചെയ്തു. തുടർന്ന് മധുര വിതരണവും ഉണ്ടായി. നാട്ടുകാരുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തത്തോടെ അന്നേ ദിവസം ഉത്സവാന്തരീക്ഷം തന്നെയായിരുന്നു.
ക്ലബ്ബ് പ്രവർത്തനങ്ങൾ.
ശാസ്ത്ര ക്ലബ്ബ്
സയൻസ് ലാബ് ഉദ്ഘാടനം


21-8-2017ന് അരിക്കാട് ജി.എൽ.പി. സ്ക്കൂളിലെ ശാസ്ത്രലാബ് കുമരനെല്ലൂർ ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപകനായ ദിവാകരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഇതിന്റെ ഭാഗമായി അദ്ദേഹം കുട്ടികളിൽ ശാസ്ത്രകൗതുകം വളർത്തുന്നതിനു വേണ്ടി ലഘു പരീക്ഷണങ്ങൾ അവതരിപ്പിക്കുകയും അവയുടെ ശാസ്ത്രതത്വങ്ങൾ വിശദീകരിക്കുകയും ചെയ്തു. ഇത് വളരെ രസകരവും വിജ്ഞാനപ്രദവും ആയിരുന്നു.
ജൂൺ 14 - രക്തദാന ദിനം
പോസ്റ്ററുകൾ തയ്യാറാക്കുകയും രക്തദാനത്തിൻറ്റെ മഹത്വത്തെ കുറിച്ച് ബോധവൽകരണം നടത്തുകയും ചെയ്തു.

ജൂൺ 21 - ചാന്ദ്ര ദിനം
പഠനപ്രവർത്തനമായി ആഘോഷിച്ചു. വീഡിയോ കാണിച്ചതിനു ശേഷം കുട്ടികൾ ചന്ദ്രനിലെത്തിയ അനുഭവം ഞങ്ങൾക്ക് ഇഷ്ടമ്മുള്ള വ്യവഹാരരൂപത്തിൽ തയ്യാറാക്കിയത് വളരെ രസകരമായ അനുഭവമായി. ബഹിരാകാശ യാത്രക്കുള്ള തയ്യാറെടുപ്പുകൾ നടന്ന വർഷങ്ങൾ ക്രമത്തിലാക്കാനുള്ള പ്രവർത്തനം സംഭവങ്ങളെ പരിചയപ്പെടാനുള്ള അവസരം കൂടിയായി. ചാന്ദ്ര ദിന ക്വിസ്സും നടത്തി.


പരിസ്ഥിതി ക്ലബ്ബ്
ജൂൺ 5 മുതൽ പരിസ്ഥിതി വാരാഘോഷമായി തന്നെ പരിസ്ഥിതി ക്ലബ്ബ് തങ്ങളുടെ പരിപാടികൾ ആരംഭിച്ചു. ബഹു.പഞ്ചായത്ത് മെമ്പർ ശ്രീ.ശശിധരൻ തൈനട്ടു ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ.പ്രസിഡൻറും അധ്യാപകരും കുട്ടികളും നാട്ടുപ്രമുഖരും തൈകൾ നട്ടു പങ്കാളികളായി. പരിസരശുചീകരണം, മഴക്കുഴി നിർമ്മാണം തുടങ്ങിയവയും ഇതിന്റെ ഭാഗമായി നടന്നു. ജൈവവൈവിധ്യ ഉദ്യാനം ഒരുക്കുന്നതിനും തുടക്കം കുറിച്ചു.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
2001-03 | ജ്യോതി. വി.വി. |
2003-05 | ഷാജി കെ പി |
2005-06 ഏപ്രിൽ-ജൂൺ | രാമൻകുട്ടി എം |
2005-06 ജൂലൈ-ആഗസ്റ്റ് | പരമേശ്വരൻ ടി എം |
2006-07 | ദേവകി കെ എസ് |
2007-09 | വിജയകുമാരൻ എം ആർ |
2009-10 | മണികണ്ഠൻ പി എസ് |
2010-17 | അബ്ദുൾ റഷീദ് കെ |
2017- | ഗീത പി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ചിത്രശാല
സർഗ്ഗസംവാദം
-
സർഗ്ഗസംവാദത്തിൽ കവി എടപ്പാൾ സി. സുബ്രഹ്മണ്യനും കുട്ടികളും
-
എടപ്പാൾ സി. സുബ്രഹ്മണ്യൻ
ശിശുദിനം-2017
-
ഗീതടീച്ചർ സ്വാഗതം പറയുന്നു.
-
അദ്ധ്യക്ഷൻ : ശശിധരൻ കെ
-
ഉദ്ഘാടനം : വി.ടി. ബൽറാം. എം.എൽ.എ.
-
ആശംസ : കെ.പി. രാധ
-
ആശംസ : റഷീദ് മാസ്റ്റർ
-
സദസ്സ്
-
-
-
-
-
-
-
-
-
-
-
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|