TD LPS Thuravoor/History

Schoolwiki സംരംഭത്തിൽ നിന്ന്
10:36, 9 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mka (സംവാദം | സംഭാവനകൾ) ('ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ കുത്തിയത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ കുത്തിയതോട് ഗ്രാമപഞ്ചായത്തിലാണ് തുറവൂർ ഗവൺമെന്റ് റ്റി.ഡി. എൽ.പി. സ്കൂൾ. തുറവൂർ തിരുമല ഭാഗം റ്റി.ഡി സ്കൂൾ സമുച്ചയത്തിൽ തെക്ക് പടിഞ്ഞാറ് ഭാഗത്താണ് പ്രവർത്തിക്കുന്നത് .റ്റി.ഡി ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ നിന്നും പള്ളിത്തോട് പുതിയകാവ് റോഡിലേക്കുള്ള വഴിയുടെ ഓരത്താണ് സ്കൂൾ.കുത്തിയതോട് പഞ്ചായത്തിന്റെ പന്ത്രണ്ടാം വാർഡിൽ ഉൾപ്പെട്ടതാണ് ഈ പ്രദേശം.1915 തുടങ്ങിയ കാലഘട്ടത്തിൽ കുടി പള്ളിക്കൂടമായി വലിയകളം എന്ന സ്ഥലത്ത് പ്രവർത്തിച്ചിരുന്നതായ് പഴമക്കാർ പറയുന്നു. തുടർന്ന് 1917-18 കാലഘട്ടത്തിൻ റ്റി.ഡി സമുച്ചയത്തിലെ 20 സെന്റ് സ്ഥലത്തേയ്ക്ക് സ്കൂളിന്റെ പ്രവർത്തനങ്ങൾ നീക്കാനുള്ള പ്രവർത്തനങ്ങൾ നടന്നു .1921 ൽ ഇപ്പോൾ സ്കൂൾ പ്രവർത്തിക്കുന്ന സ്ഥലത്ത് വിദ്യാലയം പ്രവർത്തന സജ്ജമായി.ഓലമേഞ്ഞ കെട്ടിട്ടങ്ങളിലായിരുന്നു ആദ്യം ക്ലാസുകൾ പ്രവർത്തിച്ചിരുന്നത് .തുടർന്ന് രണ്ട് കെട്ടിടങ്ങൾ ഓട് മേഞ്ഞവയായി മാറി.കുട്ടികളുടെ എണ്ണം വർദ്ധിച്ചതോടെ നാല് ക്ലാസ് മുറികൾ ഉൾപ്പെടുന്ന ഇരുനില കെട്ടിടം പൂർത്തിയായി. ഒന്ന് മുതൽ നാല് വരെ ക്ലാസുകളാണ് ഇവിടെ പ്രവർത്തിക്കുന്നത് .

"https://schoolwiki.in/index.php?title=TD_LPS_Thuravoor/History&oldid=534311" എന്ന താളിൽനിന്ന് ശേഖരിച്ചത്