TD LPS Thuravoor/History

Schoolwiki സംരംഭത്തിൽ നിന്ന്

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ കുത്തിയതോട് ഗ്രാമപഞ്ചായത്തിലാണ് തുറവൂർ ഗവൺമെന്റ് റ്റി.ഡി. എൽ.പി. സ്കൂൾ. തുറവൂർ തിരുമല ഭാഗം റ്റി.ഡി സ്കൂൾ സമുച്ചയത്തിൽ തെക്ക് പടിഞ്ഞാറ് ഭാഗത്താണ് പ്രവർത്തിക്കുന്നത് .റ്റി.ഡി ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ നിന്നും പള്ളിത്തോട് പുതിയകാവ് റോഡിലേക്കുള്ള വഴിയുടെ ഓരത്താണ് സ്കൂൾ.കുത്തിയതോട് പഞ്ചായത്തിന്റെ പന്ത്രണ്ടാം വാർഡിൽ ഉൾപ്പെട്ടതാണ് ഈ പ്രദേശം.പഴമക്കാരിൽ നിന്നും ലഭിക്കുന്ന വിവരത്തിലൂടെ 110 വർഷങ്ങൾക്ക് മുൻപ് കുടി പള്ളിക്കൂടമായ് വലിയകുളം എന്ന സ്ഥലത്ത് ഈ വിദ്യാലയം ആരംഭിച്ചു എന്നാണറിയുന്നത് .തുടർന്ന് 10 വർഷങ്ങൾക്ക് ശേഷം നിലവിൽ ഇപ്പോൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേയ്ക്ക് മാറ്റി.ഓലമേഞ്ഞ കെട്ടിട്ടങ്ങളിലായിരുന്നു ആദ്യം ക്ലാസുകൾ പ്രവർത്തിച്ചിരുന്നത് .തുടർന്ന് രണ്ട് കെട്ടിടങ്ങൾ ഓട് മേഞ്ഞവയായി മാറി.കുട്ടികളുടെ എണ്ണം വർദ്ധിച്ചതോടെ നാല് ക്ലാസ് മുറികൾ ഉൾപ്പെടുന്ന ഇരുനില കെട്ടിടം പൂർത്തിയായി. ഒന്ന് മുതൽ നാല് വരെ ക്ലാസുകളാണ് ഇവിടെ പ്രവർത്തിക്കുന്നത് പ്രഗത്ഭരായ അധ്യാപകരും പ്രഥമാധ്യാപകരും നേതൃത്വം നല്കിയ ഈ വിദ്യാലയത്തിൽ നിന്ന് പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾ സംസ്ഥാനത്തിനകത്തും പുറത്തും ഉന്നത സ്ഥാനങ്ങളിൽ എത്തിയിരിക്കുന്നു.ഡോക്ടർമാരും എൻജിനീയർമാരും ആയ പൂർവ്വ വിദ്യാർത്ഥികൾ നിരവധിയാണ്.നിലവിൽ ഈ സ്കൂളിൽ തന്നെ പഠിച്ച് ഇവിടെ അദ്ധ്യാപകരായി സേവനമനുഷ്ഠിക്കുന്ന രണ്ട് പേരുണ്ട് .കലാ കായിക രംഗങ്ങളിൽ എല്ലാ വർഷവും പുരസ്കാരങ്ങൾ നേടുന്ന ചരിത്രമുണ്ട്. 2018 ൽ സംസ്ഥാന തലത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ശ്രദ്ധ എന്ന പ്രവർത്തനത്തിലൂടെ ഈ വിദ്യാലയത്തിന് പ്രത്യേക പുരസ്ക്കാരം ലഭിക്കുകയും ചെയ്തു

"https://schoolwiki.in/index.php?title=TD_LPS_Thuravoor/History&oldid=550979" എന്ന താളിൽനിന്ന് ശേഖരിച്ചത്