അക്കാദമിക്ക് മാസ്റ്റർ പ്ലാൻ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:37, 6 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SUSEEL KUMAR (സംവാദം | സംഭാവനകൾ)
അക്കാദമിക്ക് മാസ്റ്റർ പ്ലാൻ - സ്‌കൂളിൽ കഴിഞ്ഞ വർഷം തയ്യാറാക്കിയ അക്കാദമിക്ക് മാസ്റ്റർ പ്ലാൻ പലരുടെയും പ്രശംസ നേടിയിരുന്നു. അതിലേയ്ക്കുള്ള ലിങ്ക് https://itclubgvhss.files.wordpress.com/2018/08/academic-master-plan.pdf
             കഴിഞ്ഞവർഷം  മാർച്ച് മാസത്തോടുകൂടിയാണ് അക്കാദമിക് മാസ്റ്റർ പ്ലാൻ തയ്യാറാക്കിയത്. തുടർന്നുവരുന്ന അക്കാദമിക-വർഷത്തിലെ പ്രവർത്തനങ്ങളായിരുന്നു അതിൽ രൂപകൽപന ചെയ്തിരുന്നത്. വിവിധ വിഷയങ്ങളിൽ ഓരോ വർഷവും നടത്തപ്പെടുന്ന പരിപാടികളെക്കുറിച്ച് ആയിരുന്നു അതിൽ പ്രതിപാദിച്ചിരുന്നത് യു.പി. തലം മുതൽ  ഹയർസെക്കൻഡറി വിഭാഗം വരെയുള്ള എല്ലാ വിഷയങ്ങളും അതിൽ പരിഗണിക്കപ്പെട്ടിരുന്നു. അതിലെ പ്രവർത്തനങ്ങൾ അതിൽ രേഖപ്പെടുത്തിയിരുന്നത്‌പോലെ  ഈ അക്കാദമിക വർഷം മുതൽ തുടങ്ങി വയ്ക്കേണ്ടതുണ്ട്. 
            എന്നാൽ  ഈ അധ്യയനവർഷം സ്കൂളുകൾ തുറക്കുവാൻ കുറച്ചു വൈകിയതു കൊണ്ട് അക്കാദമിക് മാസ്റ്റർപ്ലാനിൽ പറഞ്ഞിരുന്ന എല്ലാ പ്രവർത്തനങ്ങളും സമയബന്ധിതമായി നടത്തുവാൻ കഴിഞ്ഞിട്ടില്ല. എങ്കിലും പല പരിപാടികളും തുടങ്ങിവച്ചിട്ടുണ്ട് അതിൽ പറഞ്ഞിരുന്ന പ്രവർത്തനങ്ങളുടെ  പൂർത്തീകരണം അല്ലെങ്കിൽ പുതിയ രീതിയിലുള്ള അവയുടെ പ്രയോഗവത്കരണം ആണ് ഈ അധ്യയന വർഷത്തിൽ നടത്തേണ്ടത്. അങ്ങനെയുള്ള പല പരിപാടികളും തുടങ്ങിക്കഴിഞ്ഞു. എല്ലാ പരിപാടികളും അതുപോലെതന്നെ നടത്താൻ കഴിഞ്ഞില്ലെങ്കിലും ചില പരിപാടികളൊക്കെ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടുണ്ട്. തുടർന്നുള്ള സമയങ്ങളിൽ അവയുടെ പൂർത്തീകരണം സാധ്യമാകുമെന്ന് പ്രതീക്ഷയാണിനിയുള്ളത്