സെന്റ്.ജോർജ്ജ് എച്ച്.എസ് പുത്തൻപള്ളി
ആമുഖം
|
റവ: ഫാദർ കുര്യാക്കോസ് പഞ്ഞിക്കാരൻറെ പരിശ്രമഫലമായി 1916 -17ൽ പുത്തൻപള്ളിയിൽ ഒരു ലോവർ പ്രൈമറി സ്‌കൂൾ ആരംഭിച്ചു. വിദ്യാലയത്തിൻറെ ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ. സി. പരമേശ്വരൻ അവർകളായിരുന്നു. 1937 മേയ് 17-ാം തീയതി എൽ . പി സ്‌കൂൾ മലയാളം മീഡീയം സ്‌കൂളായി ഉയർത്തപ്പെട്ടു. പ്രഥമ ഹെഡ്മാസ്റ്റർ ശ്രീ. സി. എ ജോസഫ് ആയിരുന്നു. 1979 ൽ ഒരു ഹൈസ്‌കൂളായി ഉയർന്നു. 2014 ഒരു ഹയർ സെക്കൻററി സ്കൂളായി ഉയർത്തപ്പെട്ടു ഇപ്പോൾ സെൻറ് ജോർജ്ജ് ഹൈസ്‌കൂൾ സുദീർഘമായ 100 വർഷങ്ങൾ പിന്നിടുന്നു. വിജ്ഞാനം, വിശുദ്ധി, സേവനം എന്നതാണ് ഈ വിദ്യാനികേതനത്തിൻറെ മുദ്രാവാക്യം. വിദ്യാലയത്തിൻറെ ഇപ്പോഴത്തെ മാനേജർ റവ: ഫാദർ പോൾ മാടശ്ശേരി ആണ്. |
സൗകര്യങ്ങൾ
നേട്ടങ്ങൾ
എല്ലാ വർഷവും എസ്.എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കുന്നു. ഉപജില്ലാ പ്രവർത്തിപരചയമേള, കലോൽസവം,സയൻസ്, മാത്സ് എക്സിബിഷൻ എന്നിവയിൽയിൽ പങ്കെടുത്ത മികച്ച ഗ്രേഡുകൾ കരസ്ഥമാക്കി.
പ്രശസ്തരായ പൂർവ്വ വിദ്യാ൪ത്ഥികൾ
ആദ്ധ്യാത്മിക രംഗത്ത് വിദ്യാലയം കാഴ്ചവെച്ച അമൂല്യ രത്നം അന്തരിച്ച റൈറ്റ് റവ. ഡോ. ആൻറണി തണ്ണിക്കോട്ട് (വരാപ്പൂഴ അതിരൂപതയുടെ സഹായ മെത്രാ൯), വിദ്യാലയത്തിന് ആഗോള പ്രശസ്തി നേടിത്തന്ന കായിക പ്രതിഭ പപ്പ൯ എന്നറിയപ്പെടൂന്ന വോളിബോൾ താരം ടി.ഡി. ജോസഫ്, പത്മശ്രീ പുരസ്ക്കാരം ലഭിച്ചിട്ടുളള ക്യാ൯സ൪ കെയ൪ ഫൌണ്ടേഷ൯ ചെയ൪മാ൯ ഡോ. ബേബി പോൾ തളിയത്ത് (ബെസ്റ്റ് സയ൯റിഫിക് പേപ്പ൪ അവാ൪ഡ്, ഫെല്ലോഷിപ്പ് അവാ൪ഡ്, റോട്ടറി ഇന്റ൪നാഷണൽ അവാ൪ഡ്, ലൈഫ് ടൈം അച്ചീവ്മെ൯റ് അവാ൪ഡ് (പ്രധാനമന്ത്രിയിൽ നിന്ന്)) എന്നിവ ഇദ്ദേഹത്തിന് ലഭിച്ചിട്ടുള്ള ബഹുമതികളാണ്.
വിദ്യാലയത്തി൯റെ മുൻ സാരഥികൾ
ശ്രീ. എസ്. പരമേശര൯പിള്ള, ശ്രീ. പി.സി. അബ്രാഹം, ശ്രീ. ദാമോദര൯ പിള്ള, ശ്രീ. വി.എ. ജോ, ശ്രീ. കെ. വേലുപിള്ള, ശ്രീ. ടി. എം. വ൪ഗ്ഗീസ് , ശ്രീ. ടി. ഐപ്പ് , ശ്രീ. സി.കെ. ജോസഫ്, ശ്രീ. ടി.എ. ജോസഫ് , ശ്രീ. പി.ജെ. ആൻറണി, ശ്രീ. പി. എ ദേവസ്സി, ശ്രീ. സി. പി. പാപ്പച്ച൯, ശ്രീമതി. എൽ. വിജയമ്മ, ശ്രീ. സി. പി. പാപ്പച്ച൯, ശ്രീ. വി.ജെ. പോൾ , സി. റാ൯ഡോൾഫ് സി.എം.സി, സി. റീത്ത, ശ്രീമതി : കെ. പി. മേരി, ശ്രീമതി : പ്രേമ പി. കെ.
മറ്റു പ്രവർത്തനങ്ങൾ
യാത്രാസൗകര്യം
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
ആലുവ വരാപ്പുഴ റൂട്ടിൽ നാഷണ൯ ഹൈവേയോട് ചേ൪ന്നുകിടക്കുന്ന ചരിത്രപ്രസിദ്ധമായ പുത്ത൯പള്ളിയെന്ന സ്ഥലത്താണ് ഈ സ്ക്കൂൾ സ്ഥിതിചെയ്യുന്നത്. സ്കൂളിന് സമീപത്തായി ചരിത്രത്താളുകളിൽ ഇടം നേടിയിട്ടുള്ള , പുത്ത൯പള്ളി പള്ളിയും ചരിത്രസ്മാരകമായി പുത്ത൯പള്ളി പഴയ പള്ളിയും പ്രൌഡിയോടെ നിലകൊള്ളുന്നു.നാഷണൽ ഹൈവേയിൽ ഓ൪ഡിനറി ബസുകളും, KSRTC ബസുകളും നി൪ത്തുന്ന ഷാപ്പ്പടി സ്റ്റോപ്പിൽ ഇറങ്ങി സ്കൂളിലേക്കെത്താം. പുത്ത൯പള്ളി ബസ് സ്റ്റോപ്പിൽ ഇറങ്ങി ഹൈവേ കടന്നാലും സ്കൂളിലേക്കെത്താം
|
<googlemap version="0.9" lat="10.085081" lon="76.272299" type="satellite" zoom="18" width="350" height="350"> (A) 10.084162, 76.272140, map.jpg St. George's H.S., Puthenpally, Varapuzha, Kerala </googlemap> {{#multimaps: 10.084034,76.272055 | width=800px | zoom=16}}
മറ്റുതാളുകൾ
- സെൻറ് ജോർജ്ജ്സ് എച്ച്. എസ്. എസ്. പുത്തൻപള്ളി അദ്ധ്യാപകരുടെ പട്ടിക
- സെൻറ് ജോർജ്ജ്സ് എച്ച്. എസ്. എസ്. പുത്തൻപള്ളി അനാദ്ധ്യാപകരുടെ പട്ടിക
- വിദ്യാർത്ഥികളുടെ രചനകൾ
- സെൻറ് ജോർജ്ജ്സ് എച്ച്.എസ്. എസ്.പുത്തൻപള്ളി മാനേജ്മെൻറ്
- സെൻറ് ജോർജ്ജ്സ് എച്ച്. എസ്. എസ്.പുത്തൻപള്ളി ഫോട്ടോഗാലറി
- സെൻറ് ജോർജ്ജ്സ് എച്ച്. എസ്. എസ്. പുത്തൻപള്ളി ഡൌണ് ലോഡുകള്
- ലിങ്കുകൾ