ജി.എച്ച്.എസ്.എസ്. മാലൂര്/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

ലിറ്റിൽ കൈറ്റ്സ്

2018 അദ്ധ്യയന വർഷത്തിൽ ലിറ്റിൽ കൈറ്റ്സ് മാലൂര് യൂണിറ്റിന് തുടക്കം കുറിച്ചു. സ്കൂളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 20 കുട്ടികൾ യൂണിറ്റിൽ പ്രവർത്തിച്ചു വരുന്നു. എല്ലാ ബുധനാഴ്ചയും വൈകുന്നേരം 3.50 മുതൽ 4.50 വരെയുള്ള സമയം ലിറ്റിൽ കൈറ്റ്സിന്റെ റെഗുലർ ക്ലാസ് നടത്തുന്നു. കൂടാതെ തിരഞ്ഞെടുക്കപ്പെട്ട ശനിയാഴ്ചകളിൽ ക്ലാസും നടന്നു വരുന്നു. സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളുടെയും ഡോക്യുമെന്റേഷൻ ലിറ്റിൽ കൈറ്റ്സിലെ അംഗങ്ങൾ ചെയ്യുന്നു.

ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐ റ്റി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സിന്റെ മാലൂരിൽ സ്കൂളിലെ ആദ്യ ബാച്ചിന്റെ ആദ്യ യോഗം 12-06-2018 വെള്ളചൊവാഴ്ച 2.30ന് നടന്നു. കൈറ്റ് മിസ്ട്രസ്മായ ജെസസി ടീച്ചറും കൈററ്മാസ്ററായ രമേശ൯സാറും നേതൃത്വം നൽകി. ലിറ്റിൽ കൈറ്റ്സിന്റെ  അംഗങ്ങളുടെ താൽപര്യപ്രാകരം ലീഡറായി റഫ്സീനയുംഡെപ്യൂട്ടി ലീഡറായി മുബീനയെയും തിരഞ്ഞെടുത്തു. .


2018-19 അദ്ധ്യയന വർഷത്തിലെ  ലിറ്റിൽ കൈറ്റ്സിന്റെ ആദ്യ പരിശീലനം 20-06-2018 ബുധനാഴ്ച നടന്നു. 

ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് 15/08/2018 ന് നടത്തി .എചച് എം ഇ൯ചാ൪ജ് ശ്രീ അശോക൯മാസ്ററ൪ ഉദ്ഘാടനം ചെയ്തു.