സമൂഹം.എച്ച്.എസ്.എൻ .പറവൂർ/History

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

സ്കൂളിന്റെ ചരിത്രം

1953 -ൽ പറവൂർ ബ്രാഹ്മണ സമൂഹം ആരംഭിച്ച സ്ഥാപനമാണ് സമൂഹം ഹൈസ്‌കൂൾ. 58 കൂട്ടികളും 5 അദ്ധ്യാപകുരുമായി പ്രവർത്തനം ആരംഭിച്ച ഈ സ്‌കൂളിൽ ഇന്ന് 650 വിദ്യാർത്ഥികളും 29 അധ്യാപകുരും 4 അനദ്ധ്യാപകരും സേവനമനുഷ്ഠിക്കുന്നു. യശ: ശരീരനായ മുത്തുസ്വാമി അയ്യരായിരുന്നു 1960 വരെ പ്രഥമാധ്യാപകൻ. ഇപ്പോൾ ശ്രീമതി എൻ പി വസന്തലക്ഷ്മി ആണ് പ്രഥമാധ്യാപിക. 1962 ൽ ഇവിടെ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ ആരംഭിച്ചു. പാഠ്യ പാഠ്യേതര വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം നൽകിവരുന്നു. കേരള സർക്കാർ 1986 ലെ സംസ്ഥാനത്തെ ഏറ്റവും മികച്ച 5 വിദ്യാലയങ്ങളെ തെരഞ്ഞെടുത്തതിൽ ഈ വിദ്യാലയവും ഒന്നായിരുന്നു. അതോടനുബന്ധിച്ച് കമ്പ്യൂട്ടർ പഠനം ആ വർഷങ്ങളിൽ തന്നെ തുടങ്ങുവാൻ ഈ വിദ്യാലയത്തിന് സാധിച്ചു. 1997- ൽ എസ്.എസ്.എൽ.സി. പരീക്ഷക്ക് 16 ഉം, 1999 ൽ 10,12, എന്നീ റാങ്കുകളും ഈ വിദ്യാലയത്തിലെ കുട്ടികൾ കരസ്ഥമാക്കി. 2016-17 അക്കാദമിക വർഷത്തിൽ ഈ സ്കൂൾ എസ് എസ് എൽ സി പരീക്ഷയിൽ 100 % വിജയം കരസ്ഥമാക്കി. മാനേജുമെന്റിന്റേയും P.T.A യൂടേയും പ്രവർത്തനം സ്‌കൂളിന്റെ അഭ്യുദയത്തിന് പ്രോത്സാഹനം നൽകുന്നു.