പരുതൂർ ഹൈസ്ക്കൂൾ പള്ളിപ്പുറം/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

പരുതൂർ ഹയർ സെക്കന്ററി സ്കൂൾ പള്ളിപ്പുറം


ലിറ്റിൽ കൈറ്റ്സ്

ലിറ്റിൽ കൈറ്റ്സ് ബോർഡ്

 
  2018 മാർച്ചിൽ ആണ് മുൻ വർഷങ്ങളിൽ കുട്ടിക്കൂട്ടം എന്ന പേരിൽ നടത്തിവന്നിരുന്ന ഐ.ടി ക്ലബ്ബ് ലിറ്റിൽ കൈറ്റ്സ് എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചത്.മാർച്ച് 3ന് നടത്തിയ അഭിരുചി പരീക്ഷ എഴുതിയ 25 കുട്ടികളിൽ 24 കുട്ടികൾ യോഗ്യത നേടി.ജൂലൈ 4 ന് വീണ്ടും നടത്തിയ അഭിരുചി പരീക്ഷയിലൂടെ 16 കുട്ടികളെക്കൂടി തെരഞ്ഞെടുത്തു.അങ്ങനെ 40 കുട്ടികൾ ക്ലബ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു.
    ഹൈടെക്‌ ക്ലാസ് മുറികൾ കൈകാര്യം ചെയ്യുന്നതിലുള്ള പരിശീലനവും അനിമേഷൻ സിനിമകൾ തയ്യാറാക്കാനുള്ള പരിശീലനവും നൽകി വരുന്നു.കൈറ്റ് മാസ്റ്റർമാരായ എ.അനിത ടീച്ചറ‌ും എം.എ.വിശ്വനാഥൻ മാസ്റ്ററ‌ും ക്ലബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
 ഏകദിന ക്യാമ്പ്
 ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള ഏകദിന പരിശീലനം ജൂൺ 30 ന് നടന്നു. RP മാരായ ഷംസുദ്ധീൻ മാസ്റ്ററും പ്രകാശ് മാസ്റ്ററും കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സിന്റെ ഉദ്ദേശ്യലക്ഷ്യത്തെക്കുറിച്ചും അവരുടെ ചുമതലകളെ കുറിച്ചും വിശദീകരിച്ചു.ഹൈടെക് റൂമുകളുടെ പരിപാലനത്തെ കുറിച്ചും വിശദീകരിച്ചു. ഹൈടെക് റൂമുകളുടെ പരിപാലനത്തെ കുറിച്ച് വിശദമായ ക്ലാസും നടന്നു.10 മുതൽ 4 വരെ നടന്ന ക്യാമ്പിൽ കൊടുമുണ്ട ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സും പങ്കെടുത്തു.
പ്രമാണം:20012-LK1.jpg
  യൂണിറ്റ് തല ക്യാമ്പ്


  സെപ്തംബർ ഏഴിന് സ്കൂളിൽ വച്ച് ലിറ്റിൽ കൈറ്റ്സിന്റെ യൂണിറ്റ് തല ക്യാമ്പ് നടന്നു. RP ആയി സ്കൂൾ SITC യു. അബ്ദു റഹിം മാസ്റ്റർ, കൈറ്റ് മാസ്റ്റർ,കൈറ്റ് മിസ്ട്രസ്സ് എന്നിവർ പരിശീലകരായി. 39 കുട്ടികൾ പങ്കെടുത്തു. ആ നിമേഷൻ വീഡിയോ എഡിറ്റിംഗ് ,audacity,Open Shot video editor എന്നീ സോഫ്റ്റ് വെയറുകൾ ഉപയോഗിച്ച് വീഡിയോയും ശബ്ദവും കൂട്ടി ച്ചേർക്കുന്നതിനുള്ള പരിശീലനമാണ് നടന്നത്.

മികച്ച പ്രകടനം കാഴ്ചവച്ച 4 കുട്ടികളെ ഉപജില്ലാ തല ക്യാമ്പിലേക്ക് തെരഞ്ഞെടുത്തു.


പ്രമാണം:20012-LK2.jpg